MAL-അമ്മയോടൊപ്പം

                           
                    

          കണ്ണന്‍റെ അമ്മ

TEACHING MANUAL MALAYALAM UNIT 1,2,3(CLICK)



കവിത പൂര്‍ണ്ണ രൂപത്തില്‍(CLICK)



HAND BOOK UNIT 1





Odakkuzhal  സംഗീതം: കുട്ടികളെ കേള്‍പ്പിക്കുക                         

                                 ↡











 


 1  കണ്ണന്‍റെ അമ്മ   (video) 

കണ്ണന്റെ 'അമ്മ എന്ന ഈ യൂണിറ്റുമായി ബന്ധപ്പെട്ട ഈ അനിമേഷൻ  വീഡിയോ കുട്ടികളെ നിർബന്ധമായും കാണിക്കേണ്ടതാണ്. ലിങ്കിൽ ക്ലിക്കുക.

           

കുട്ടികളെ കാണിക്കുക






   2 Kannante Amma (Audio with music)






   3 Kannante Amma (Video)


കൃഷ്ണാ നീ അറിയുമോ എന്നെ?...
കണ്ടോ കണ്ണനെ ....കുട്ടികളെ കാണിക്കുക.
















================================================================





കണ്ണന്റെ അമ്മ: ദൃശ്യാവിഷ്ക്കാരം 






കണ്ണന്‍റെ കുസൃതികള്‍(CLICK )



വീഡിയോ കുട്ടികളെ കാണിക്കുക 





" ഉണ്ണിക്കൈ തന്നില്‍ നീ വെണ്ണ വച്ചീടിനാല്‍ 

വെണ്ണ താന്‍ കൊണ്ടുപോന്നമ്മയപ്പോള്‍

വെണ്ണയെക്കണ്ടൊരു കണ്ണന്‍ താനന്നേരം 

വെണ്ണിലാവഞ്ചി ചിരിച്ചാനപ്പോള്‍....".↟ മുകളിലെ ലിങ്കില്‍ ക്ലിക്കുക 



കണ്ണന്‍ മണ്ണ് തിന്ന കഥ 




മഹാഭാരതത്തിലെ കണ്ണൻ....ഭാഗം - 7 
**************************************************
മണ്ണിന്റെ രുചി:
*********************
കുസൃതി കാട്ടുന്നതിൽ കണ്ണനു സമം കണ്ണൻ തന്നെ. കണ്ണന്റെ കുസൃതികൾ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടായിരുന്നില്ല. തന്റെ ജ്യേഷ്ഠനായ ബലരാമനെ കണ്ണൻ പോകുന്നിടത്തെല്ലാം കൂടെ കൊണ്ടുപോകുമായിരുന്നു. രണ്ടുപേരും അമ്പാടിയിലെ മറ്റു കുട്ടികളുമൊത്ത് പുറത്തുപോയി കളികളിൽ ഏർപ്പെട്ടിരുന്നു. അപ്പോൾ അമ്പാടിയിലെ ഗോപികമാരും അവരുടെ സമീപത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. കണ്ണൻ ആ ബാലികമാരോട് കുറുമ്പ് കാണിച്ചു. അവരുടെ കുപ്പിവളകൾ പൊട്ടിച്ചുകളഞ്ഞു, അവരെ പരിഹസിച്ചു. പിന്നീട് ബാലികമാർ ഉണ്ടാക്കിവച്ചിരുന്ന മണ്‍വീടുകൾ എല്ലാം തവിടുപൊടിയാക്കി. ഇതിനൊക്കെ ബലരാമനും കൂട്ടുനിന്നു. മണ്‍വീടുകൾ തകർത്ത കണ്ണൻ ആ മണ്ണ് എടുത്തു തിന്നു. ഒന്നോ രണ്ടോ തവണയല്ല; പല പ്രാവശ്യം മണ്ണു തിന്നുന്നതു കണ്ട് കുട്ടികളെല്ലാം പരിഭ്രാന്തരായി.
കണ്ണൻ മണ്ണുവാരി തിന്നുന്ന കാര്യം മറ്റു കുട്ടികൾ ചെന്ന് യശോദയോടു പറഞ്ഞു. ഇതുകേട്ട് ദേഷ്യം തോന്നിയ യശോദ ഒരു കമ്പും കൈയിലെടുത്തുകൊണ്ട് രംഗത്തെത്തി. അവിടെ കണ്ണനും ബലരാമനും ചില സുഹൃത്തുക്കളും നിൽപ്പുണ്ടായിരുന്നു. യശോദ വടിയുമായി വരുന്നതു കണ്ട കണ്ണൻ ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടിൽ ശാന്തനായി നിന്നു. കണ്ണന്റെ നേർക്കു വന്ന യശോദ , "കണ്ണാ നീ വളരുന്തോറും കുസൃതി കൂടുന്നുണ്ടല്ലോ; എന്തിനാണ് മണ്ണു തിന്നുന്നത്?" എന്ന് ചോദിച്ചു. കണ്ണൻ യശോദയോട്, "അമ്മേ, ഞാനല്ല മണ്ണു തിന്നത്; ചേട്ടനാണ് ഇതു ചെയ്തത്" എന്നു പറഞ്ഞുകൊണ്ട് ബലരാമനെ നോക്കി. കണ്ണൻ പറഞ്ഞതുകേട്ട്‌ കൂടെയുള്ളവർ ആർത്തുചിരിച്ചു. ബലരാമന് പരിഭ്രമമായി. "അമ്മേ, ഞാൻ മണ്ണു തിന്നതെയില്ല. കണ്ണനാണ് മണ്ണു തിന്നത്" എന്ന് വിളറിക്കൊണ്ട് ബലരാമൻ പറഞ്ഞു.
യശോദ ബലരാമനോട്, "നീ മണ്ണു തിന്നില്ലെന്ന കാര്യം ഞങ്ങൾക്കറിയാം" എന്നു പറഞ്ഞു. വീണ്ടും കണ്ണനോട്, "നിനക്കിട്ട് രണ്ടടി തന്നാലെ നീ സത്യം പറയുകയുള്ളൂ. സദാ സമയവും കുസൃതി കാണിക്കൽ നിന്റെയൊരു പതിവായിട്ടുണ്ട്" എന്നു പറഞ്ഞു. "ശരി, നീ മണ്ണു തിന്നിട്ടില്ല എന്നല്ലേ പറഞ്ഞത്; എങ്കിൽ നീ വായ്‌ തുറന്നു കാണിക്കു" എന്ന് യശോദ പറഞ്ഞു. ഒന്നു ചിന്തിച്ച ശേഷം യശോദയുടെ മുമ്പിൽ കണ്ണൻ തന്റെ വായ തുറന്നു കാണിച്ചു. മണ്ണുണ്ടോ എന്നു വായിൽ ശ്രദ്ധിച്ചു നോക്കിയ യശോദ ഈ ലോകം അങ്ങനെ തന്നെ കണ്ണന്റെ വായ്ക്കുള്ളിൽ കണ്ടു.
ഏഴു ലോകങ്ങളെയും കാണിച്ചതു കൂടാതെ ദ്വാരകയിലെ അമ്പാടിയും പ്രത്യേകം കാണിച്ചു. അമ്പാടി കണ്ട യശോദ അവിടെ താൻ നിൽക്കുന്നതും കണ്ടു. തന്റെ കൈയ്യിൽ പിടിച്ചിരുന്ന ചെറുവടിയും കണ്ടു. കണ്ണനെയും കണ്ട ആ അമ്മ സമനിലതെറ്റി നിന്നിടത്തു തന്നെ ഉറച്ചുനിന്നു. ലോകം മുഴുവനും തന്റെ വായിലൂടെ അമ്മയ്ക്ക് കാണിച്ചുകൊടുത്ത ശേഷം കണ്ണൻ മെല്ലെ വായടച്ചു. എന്തെല്ലാമോ പറയാൻ തുടങ്ങിയ അമ്മയെ കണ്ണൻ മായാവിദ്യയാൽ കാഴ്ചയില്ലാത്തവളാക്കി. പിന്നീട് കണ്ണൻ തന്റെ അമ്മയെ പറഞ്ഞു സമാധാനപ്പെടുത്തി.
യശോദയ്ക്ക് സമനില വീണ്ടുകിട്ടിയ ഉടനെ കാഴ്ച നല്കുകയും ചെയ്തു. അമ്മയും ഗോപികമാരും കണ്ണനെ വാരിപ്പുണർന്നു. എല്ലാവരും ആഹ്ളാദത്തോടെ താന്താങ്ങളുടെ വീടുകളിലേയ്ക്ക് മടങ്ങിപ്പോയി.



                                                   സുഗതകുമാരി         

''''








                            


     ജ്ഞാനപ്പാന വീഡിയോ 

       \


    



മദര്‍ തെരേസ 


                           

വര്‍ക്ക്‌ ഷീറ്റ് : മദര്‍ തെരെസയുടെ ജീവ ചരിത്രക്കുറിപ്പെഴുതല്‍ 





         VIDEO : MOTHER TERESA










MOTHER THERESA :
MOTHER OF THE POOR PEOPLE(VIDEO)

       

 

മദര്‍ തെരെസയുടെ മഹത് വചനങ്ങള്‍  


''മഹദ് വചനങ്ങള്‍ '' പതിപ്പ് നിര്‍മ്മിക്കാന്‍









































ഖലീഫാഉമറിന്റെ ഉദ്ധരണികള്‍ 



  • യൂഫ്രട്ടീസ് നദീതീരത്ത് ഒരു നായ പട്ടിണികിടന്നു ചത്താലും ഭരണാധികാരിയെന്ന നിലയിൽ ഉമർ അതിന് അള്ളാഹുവിനോട് സമാധാനം പറയേണ്ടി വരും.
  • എന്റെ ന്യൂനതകൾ ചൂണ്ടിക്കാണിച്ച്‌ തരുന്നവരാണ്‌ എനിക്കേറ്റവും പ്രിയപ്പെട്ടവർ. 
  • നേതാവല്ലാത്തപ്പോൾ ജനങ്ങളുടെ നേതാവിനെപ്പോലെയും നേതാവായാൽ അനുയായിയെപ്പോലെയും പ്രവർത്തിക്കുന്നവരെയാണ്‌ നമുക്കാവശ്യം.
  • അഹങ്കാരം മനുഷ്യനെ അധമനാക്കും. ഞാൻ വഞ്ചകനല്ല. വഞ്ചിക്കപ്പെടുകയുമില്ല
  • ഇസ്‌ലാമിന്റെ നിയമം എല്ലാവർക്കും തുല്യമാണ്‌. ആർക്കെങ്കിലും വേണ്ടി ഉമർ അത്‌ മാറ്റുകയില്ല.
  • നിങ്ങളുടെ ഏതെങ്കിലുമൊരു സഹോദരൻ തെറ്റുചെയ്യുന്നതായി അറിഞ്ഞാൽ അയാളെ നേർവഴിലാക്കുകയും അയാൾക്കുവേണ്ടി അല്ലാഹുവിനോട്‌ പ്രാർഥിക്കുകയും ചെയ്യുക.
  • ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഞാനും അനുഭവിക്കാതെ എനിക്കെങ്ങനെ അവരുടെ സ്ഥിതി മനസ്സിലാകും?
  • സാധാരണക്കാർക്ക്‌ ലഭിക്കാത്ത ഭക്ഷണം ഖലീഫയായ എനിക്കു വേണ്ട.
  • ഒരാളുടെ നമസ്‌കാരത്തിലേക്കും നോമ്പിലേക്കുമല്ല നിങ്ങൾ നോക്കേണ്ടത്‌. മറിച്ച്‌ സംസാരത്തിൽ സത്യസന്ധത പാലിക്കുന്നുണ്ടോ എന്നും വിശ്വസിച്ചേല്‌പിച്ചവ പൂർത്തിയാക്കുന്നുണ്ടോ എന്നും പാപം പ്രവർത്തിക്കാൻ തോന്നിയാൽ സൂക്ഷ്‌മത പുലർത്തുന്നുണ്ടോ എന്നുമാണ്‌.
  • ഐഹിക ജീവിതവും അതിന്റെ വർണപ്പൊലിമയും നമ്മെ വഞ്ചിതരാക്കരുത്‌.
  • താങ്കളൊരു നേതാവാണെങ്കിൽ പക്ഷഭേദം കാണിക്കുമെന്ന്‌ താങ്കളെക്കുറിച്ച്‌ പ്രമാണികൾ വിചാരിക്കാതിരിക്കട്ടെ. താങ്കളുടെ നീതിനിഷ്‌ഠയെക്കുറിച്ച്‌ ഒരു ദുർബലനും നിരാശനാവാതിരിക്കുകയും ചെയ്യട്ടെ.
  • ഒരാളുടെ അഭിപ്രായം ഒറ്റയിഴ മാത്രമുള്ള നൂലാണ്‌. രണ്ടാളുകളുടേത്‌ പിരിച്ച നൂലാണ്‌. രണ്ടിൽ കൂടുതൽ പേരുടേത്‌ പൊട്ടാത്ത കയറാണ്‌.
  • അടുത്ത വർഷം ഞാൻ ജീവിച്ചിരുന്നാൽ, കൊല്ലം മുഴുവൻ ജനങ്ങൾക്കിടയിൽ സഞ്ചരിച്ച്‌ അവരുടെ പ്രശ്‌നങ്ങൾ പഠിക്കും. എത്ര നല്ല നാളുകളായിരിക്കും അത്‌!
  • മുസ്‌ലിംകളുടെ നേതാക്കൾ അവരുടെ അടിമകളെപ്പോലെയാവണം. അടിമ യജമാനന്റെ സ്വത്ത്‌ സംരക്ഷിക്കും പോലെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കണം.
  • എന്റെ പകൽ ജനങ്ങൾക്കുവേണ്ടിയാണ്‌. എന്റെ രാത്രി അല്ലാഹുവിനുള്ളതാണ്‌.
  • പണം അധികം സമ്പാദിക്കരുത്‌. ഇന്നത്തെ ജോലി നാളേക്ക്‌ നീട്ടരുത്‌.
  • ഉമറിനെയും ഒരു സാധാരണ മുസ്‌ലിമിനെയും സമമായി കാണാനാകാത്തിടത്തോളം കാലം ഞാൻ ഭരണാധികാരിയാവുകയില്ല.
  • സദുദ്ദേശ്യത്തോടെയും ആത്മാർഥതയോടെയും പ്രവർത്തിക്കുന്നവരിലുള്ള വീഴ്‌ചകൾ അല്ലാഹു പൊറുത്തുതരും.
  • കുട്ടികളെ നീന്തലും കായികാഭ്യാസങ്ങളും നല്ല കവിതകളും പഠിപ്പിക്കണം.
  • ദൈവ ഭക്തിയാണ്‌ ശത്രുവിനെ തോല്‌പിക്കാനുള്ള ഏറ്റവും നല്ല ആയുധം. കൂടെയുള്ളവരുടെ പാപങ്ങളെയാണ് ശത്രുവിന്റെ ആയുധത്തേക്കാൾ പേടിക്കേണ്ടത്‌.
  • പാപം പ്രവർത്തിക്കാൻ ആഗ്രഹമുണ്ടായിട്ടും അതിൽ നിന്നൊഴിഞ്ഞു നില്‌ക്കുന്നവരുടെ ഹൃദയത്തിലാണ്‌ അല്ലാഹു ഭക്തി നിക്ഷേപിക്കുക.
  • സ്വന്തം ദൗർബല്യങ്ങളെക്കുറിച്ച്‌ പരാതി പറയുന്നവനാണ്‌ ഏറ്റവും വലിയ പ്രതിഭാശാലി.
  • നമ്മുടെ ആരുടെയെങ്കിലും അടുക്കൽ പണമുള്ള കാലത്തോളം പണമില്ലാത്തവരുടെ ആവശ്യം പൂർത്തീകരിക്കാതെ കിടക്കരുത്‌.







 ഖലീഫ ഉമറിന്റെ ജീവിതത്തിലെ സംഭവങ്ങള്‍ മാപ്പിളപ്പാട്ടിലൂടെ 

                            വര്‍ക്ക്‌ ഷീറ്റ്

                             












1 comment:

  1. Fantastic. It is very useful.അഭിനന്ദനങ്ങൾ

    ReplyDelete

[credits for the code: newbloggerthemes.com]