പ്രാര്‍ത്ഥനാഗാനങ്ങള്‍.ഓഡിയോ
(click here)(4 എണ്ണം )
അയച്ചു തന്നത് :
സലീന ടീച്ചര്‍, പൈങ്കണ്ണൂര്‍, കുറ്റിപ്പുറം, മലപ്പുറം.
ദേശീയഗാനം
ജനഗണമന അധിനായക ജയഹേ
ഭാരത ഭാഗ്യവിധാതാ,
പഞ്ചാബസിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്‌കല ബംഗാ,
വിന്ധ്യഹിമാചല യമുനാ ഗംഗാ,
ഉച്ഛല ജലധിതരംഗാ,
തവശുഭനാമേ ജാഗേ,
തവശുഭ ആശിഷ മാഗേ,
ഗാഹേ തവജയഗാഥാ,
ജനഗണമംഗലദായക ജയഹേ
ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ!
ഭാരത ഭാഗ്യവിധാതാ,
പഞ്ചാബസിന്ധു ഗുജറാത്ത മറാഠാ
ദ്രാവിഡ ഉത്‌കല ബംഗാ,
വിന്ധ്യഹിമാചല യമുനാ ഗംഗാ,
ഉച്ഛല ജലധിതരംഗാ,
തവശുഭനാമേ ജാഗേ,
തവശുഭ ആശിഷ മാഗേ,
ഗാഹേ തവജയഗാഥാ,
ജനഗണമംഗലദായക ജയഹേ
ഭാരത ഭാഗ്യവിധാതാ.
ജയഹേ, ജയഹേ, ജയഹേ,
ജയ ജയ ജയ ജയഹേ!
ജനഗണമന ഭാരതത്തിന്റെ ദേശീയഗാനമാണ്. സാഹിത്യത്തിന് നോബൽ സമ്മാനർഹനായ ബംഗാളികവി രവീന്ദ്രനാഥ ടാഗോറിന്റെ കവിതയിലെ വരികളാണ് പിന്നീട് ദേശീയഗാനമായി ഇന്ത്യൻ ജനത സ്വീകരിച്ചത്. ഔദ്യോഗികമായ നിർണ്ണയങ്ങൾ പ്രകാരം ദേശീയഗാനം ചൊല്ലിത്തീരേണ്ടത് 52 സെക്കൻഡുകൾ കൊണ്ടാണ്.
ദേശീയഗാനം -ഓഡിയോ (CLICK)
ദേശീയ ഗാനത്തിന്റെ അര്‍ത്ഥംമനസ്സിലാക്കാന്‍ ഈ വീഡിയോ കാണുക
അര്‍ത്ഥം :
സര്‍വ്വ ജനങ്ങളുടെയും മനസ്സിന്റെ അധിപനും നായകനുമായവനെ ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് ജയിച്ചാലും. പഞ്ചാബ്, സിന്ധ് , ഗുജറാത്ത്, മഹാരാഷ്ട്ര, ദ്രാവിഡം, ഒറീസ്സ, ബംഗാള്‍, എന്നീ പ്രദേശങ്ങളും വിന്ധ്യന്‍, ഹിമാലയം എന്നീ കൊടുമുടികളും, യമുനാ, ഗംഗാ എന്നീ നദികളും സമുദ്രത്തില്‍ അലയടിച്ചുയരുന്ന തിരമാലകളും അവിടത്തെ ശുഭ നാമം കേട്ടുണര്‍ന്നു അവിടത്തെ ശുഭാശിസ്സുകള്‍ പ്രാര്‍ഥിക്കുന്നു; അവിടത്തെ ശുഭഗീതങ്ങള്‍ ആലപിക്കുന്നു. സര്‍വ്വ ജനങ്ങള്‍ക്കും മംഗളം നല്കുന്നവനെ, ഭാരതത്തിന്റെ ഭാഗ്യം വിധാനം ചെയ്യുന്നവനെ അവിടുന്ന് വിജയിച്ചാലും! വിജയിച്ചാലും! വിജയിച്ചാലും!
വിദ്യയേകണേ.....
വിനയമേകണേ...
അഖിലാണ്ടമണ്ഡലം വീഡിയോ
ശ്രുതി മനോഹരമായ ഒരുപ്രാര്‍ഥനാഗാനം ...↡
മനസ്സുനന്നാവട്ടെ ....↡
ദൈവമേ കൈതൊഴാം .....
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാനെന്നെ നീ കാക്കുമാറാകണം
എന്നുള്ളില്‍ ഭക്തിയുണ്ടാകുമാറാകണം
നിന്നെ ഞാനെന്നുമേ കാണുമാറാകണം
നേര്‍വഴിക്കെന്നെ നീകൊണ്ടുപോയീടേണം
നേര്‍വരും സങ്കടം ഭസ്മമായീടണം
ദുഷ്ട്സംസര്‍ഗ്ഗം വരാതെയായീടണം
ശിഷ്ടരായുള്ളവര്‍ തോഴരായീടാണം
നല്ല കാര്യങ്ങളില്‍ പ്രേമമുണ്ടാകണം
നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാകണം
കൃത്യങ്ങള്‍ ചെയ്യുവാന്‍ ശ്രദ്ധയുണ്ടാകണം
സത്യം പറഞ്ഞിടാന്‍ ശക്തിയുണ്ടാകണം
ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണം
പാവമാമെന്നെ നീ കാക്കുമാറാകണം”
VIDEO
\
No comments:
Post a Comment