കുട്ടിക്കളികൾ


                          കുട്ടിക്കളികൾ

 1.അക്കുത്തിക്കുത്താനക്കളി 

                എത്ര കൂട്ടുകാര്‍ക്കു വേണമെന്കിലും ഒന്നായിരുന്നു കളിക്കാവുന്ന ഒരു കളിയാണിത്.

ആദ്യമായി ഒരു ലീഡറെ തിരഞ്ഞെടുക്കുക. ആകുട്ടിയായിരിക്കും കളി നിയന്ത്രിക്കുന്നത്. എന്നിട്ട് താഴെ  ഇരിക്കുക. നിങ്ങളുടെ കൈകള്‍ രണ്ടും മുന്നോട്ടു നീട്ടി നടുക്കായി വെക്കുക.
 കളിയില് ഉപയോഗിക്കുന്ന പാട്ടാണിത് 
എല്ലാരും ഇത് കാണാതെ പഠിക്കു.

അക്കുത്തിക്കുത്താന പെരുംകുത്ത്
അക്കരെ നിക്ക് ചക്കിപ്പെണ്ണിന്റെ 
കയ്യോ കാലോ തട്ടിമുട്ടി ഒടിഞ്ഞാട്ടെ!\

ഒരു കൈ ചുരുട്ടി ഓരോ കുട്ടിയുടെ കയ്യിലും ചെറുതായി കുത്തി കുത്തി പോവുക.  അക്കു-ത്തിക്കു-ത്താന എന്നീ ഓരോ വാക്കിനും ഓരോ കൈ വീതം  ഒടിഞ്ഞാട്ടെ! വരെ പോകുക. ഒടിഞ്ഞാട്ടെ എന്നു ഏതു കയ്യിലാണോ എത്തുന്നത് കൈ മലര്ത്തി വക്കുക. വീണ്ടും അടുത്ത കൈമുതല് അക്കുത്തിക്കുത്താന തുടരുക.'


ഇങ്ങനെ പോകുമ്പോള് ആരുടെയെങ്കിലും മലര്ത്തിയ കയ്യില് ഒടിഞ്ഞാട്ടെ!എത്തുകയാണെങ്കില് കൈ  ചുരുട്ടി വക്കുക.
വീണ്ടും തുടരുക. ചുരുട്ടിയ കൈയ്യില് ഒടിഞ്ഞാട്ടെ!എത്തുമ്പോള് കൈ പുറകില് കൊണ്ട് ഒളിച്ചു വക്കുക. പിറകിലുള്ള കൈ ചുരുട്ടി തന്നെ വച്ചേക്കണേ. ഇങ്ങനെ കളിച്ചു കളിച്ച് ആദ്യം രണ്ടുകൈകളും കളത്തിനു പുറത്താകുന്നവര് ഔട്ടായി. ബാക്കിയുള്ളവര് കളി തുടരണം. ഏറ്റവും അവസാനം കളത്തില് ബാക്കിയാവുന്ന ഒരു കൈ ആരുടേതാണോ കുട്ടിയായിരിക്കും കളിയിലെ വിജയി'

അക്കുത്തിക്കുത്തിനുപകരം പ്രാദേശികമായി  ചിലയിടങ്ങളിൽ പാട്ടും ഉപയോഗപ്പെടുത്തുന്നു.\

         അത്തള പിത്തള തവളാച്ചി    

     ചുക്കുമലിരിക്കണ ചൂലാപ്പ   

      മറിയം വന്നു വിളക്കൂതി       

  ഉണ്ടാ മാണി സാറാ പീറാ  ഗോട്ട്.    


 ====================================  

അക്കുത്തിക്കുത്താനവരമ്പില്‍'

കല്ലേല്‍ കുത്ത്‌ കരിങ്കുത്ത്‌

ചീപ്പു വെള്ളം താറാവെള്ളം'

താറാമ്മക്കടെ കയ്യില്‍ ഒരു ബ്ലാങ്ക്‌
(കൈ മലര്‍ത്തണം)


ബ്ലാങ്കും പോയിട്ടെന്തും പൂ?
മുരിക്കും പൂ


മുരിക്കേ ചവിട്ടി കെടന്നോളേ


മുന്നാഴിയെണ്ണ കുടിച്ചോളേ


കൊക്കോ പ്രാവിന്റെ കയ്യോ


കാലോ ചെത്തിക്കൂട്ടി
മ...ട...ക്കി...ക്കോ !! 




2 .  എലികളുടെ വിനോദം 







                                                   തൊട്ടുകളി     


                                                      ഈർക്കിൽ കളി     


                       പശുവും പുലി യും കളി 




                                                                  

                                                കൊത്തം കല്ല് കളി   

                               തലപ്പന്തു കളി 

          =================================================     


തീപ്പെട്ടിക്കൂട് കൊണ്ടുള്ള ജെസിബി നിർമ്മാണം 


                                                       

  വ്യത്യസ്ത കളികൾ(CLICK )

   നാടൻ കളികളുടെയും മറ്റു കളികളുടെയും ചിത്രങ്ങൾ കാണാം 









No comments:

Post a Comment

[credits for the code: newbloggerthemes.com]