കുസൃതിച്ചോദ്യങ്ങള്‍
(നിങ്ങള്‍ക്ക് അറിയാവുന്ന കുസൃതി ചോദ്യങ്ങള്‍ COMMENT ചെയ്യാവുന്നതാണ് )
1) ഒരു ചതുരത്തിന്റെ നാല് മൂലകളില്‍ നിന്ന് ഒരു മൂല മുറിച്ചു മാറ്റിയാല്‍ ബാക്കി എത്ര മൂലയുണ്ടാകും?
2) വെട്ടുംതോറും വലുതാകുന്നതെന്തു?
3) വലിക്കുന്തോറും ചെരുതാകുന്നതെന്തു?
4) 6 + 7 = 1. എപ്പോള്‍?
5) ഒരു ഇലക്ട്രിക്ക് ട്രെയിന്‍ 110 km സ്പീഡില്‍ കിഴക്കോട്ടു പോകുന്നു. 90 kmസ്പീഡില്‍ വടക്കുനിന്നു തെക്കോട്ട് കാറ്റും അടിക്കുന്നു.
എങ്കില്‍ ട്രെയിനിന്റെ പുക എങ്ങോട്ടാണ് പോകുക?
6) 40 cm ആഴമുള്ള ഒരു കുഴിയില്‍ എത്ര മണ്ണുണ്ടാവും??
7 ലോകത്തെ ഏറ്റവും വലിയ കൊടുമുടിയാണല്ലോ എവെരെസ്റ്റ് കൊടുമുടി ,EVEREST കണ്ടുപിടിക്കുന്നതിനു മുന്പ് ഏതായിരുന്നു ഏറ്റവും വലിയ കൊടുമുടി?
8) ഒരുമരത്തില്‍ 20 തത്തകളും 20 മൈനകള്മുമുണ്ടായിരുന്നു.വേട്ടക്കാരന്‍ കിട്ടുണ്ണി 2 തത്തകളെയും ഒരു മൈനയെയും വെടിവച്ചുകൊന്നു
ഇപ്പോള്‍ ആ മരത്തില്‍ ആകെ എത്ര പക്ഷികളുണ്ട്?
9) നാലില്‍നിന്നു ഒന്ന് പോയാല്‍ 5 ആകുന്നതെപ്പോള്‍ ?
10) ഒരേ സമയം വരാനും പോകാനും പറയുന്ന ഇന്ത്യന്‍ നഗരമേത് ?
11) ഏറ്റവും തണുപ്പുള്ള ഇംഗ്ലീഷ് ALPHABET ഏതു ?
12) ഒന്‍പതില്‍ നിന്ന് ഒന്നുപോയാല്‍ 10 ആകുന്നതെപ്പോള്‍ ?
13) മൂളിപ്പാട്ടും പാടി വന്നു തേന്‍ കുടിച്ചു പോകുന്ന ഇംഗ്ലീഷ് ALPHABET ഏതു?
14) കാലില്ല,തലയില്ല.കൈകള്‍ രണ്ട് .എന്താണ്?
15) ഒരുവീട് നിര്‍മ്മിക്കാന്‍ 100പണിക്കാര്‍ വീതം 100 ദിവസം പണിയെടുക്കണം.എന്നാല്‍ 200പണിക്കാര്‍ക്ക് ആ വീടുണ്ടാക്കാന്‍ എത്ര ദിവസം വേണ്ടിവരും?
16) ഒരുകുട്ടയില്‍ 1 4 മാമ്പഴമുണ്ട്. 14 കുട്ടികള്‍ക്ക് അത് ഓരോന്നുവീതം കൊടുക്കുകയും അവസാനം കുട്ടയില്‍ ഒന്ന് ബാക്കിയാവുകയും വേണം .അതെങ്ങനെ ?
17) വെറുംവയറ്റില്‍ നിങ്ങള്‍ക്ക് എത്ര നേന്ത്രപ്പഴം തിന്നാനാകും?
18) പച്ച കാണുമ്പോള്‍ നില്‍ക്കുകയും ചുകപ്പ് കാണുമ്പോള്‍ തുടരുകയും ചെയ്യുന്നതെപ്പോള്‍?
19) ഒരു കെട്ടിടം 'പൂര്‍ത്തീകരിക്കാന്‍ ' എത്ര ഇഷ്ട്ടിക വേണം?
20) ജീവനില്ല,പക്ഷെ വിരലുകള്‍ അഞ്ചുണ്ട്.എന്ത് ?
21) MARRIAGE നുമുന്പ് DIVORCE സമ്പവിക്കുന്നതെവിടെ?
22) 100 കിലോ ഉന്നത്തിനോ 100 കിലോ ഇരുമ്പിനോ കൂടുതല്‍ ഭാരമുണ്ടാവുക?
ഉത്തരങ്ങള്‍
1) 5
2) റോഡ്
3) ബീഡി
4) ക്ലോക്കില്‍ (13 മണി =1മണി )
5) ഇലക്ട്രിക് ട്രെയിനിനു പുകയോ?
6) മണ്ണുണ്ടാവില്ല
7) എവറസ്റ്റ്
8) 0
9) റോമന്‍ അക്കത്തില്‍ IV ല്‍ നിന്ന് I മാറ്റിയാല്‍
10) ഗോവ
11) B
12) റോമന്‍ അക്കത്തില്‍ IX ല്‍ നിന്ന് I മാറ്റിയാല്‍
13) B
14) ഷര്‍ട്ട്
15) ഒറ്റ ദിവസവും വേണ്ട,ഉണ്ടാക്കികഴിഞ്ഞു
16) അവസാനത്തെ ആള്‍ക്ക് കുട്ടയോടെ കൊടുക്കുക
17) 0
18) ട്രാഫിക് സീബ്ര ലൈന്‍ മുറിച്ചു കടക്കുമ്പോള്‍
19) 1
20 കയ്യുറ
21) ഡിക്ഷനറിയില്‍
22) രണ്ടിനും സമം
ഒരു കൊല്ലം ഉറപ്പായും ഗ്യാരന്റി കൊടുക്കാൻ പറ്റുന്ന സാധനം
ReplyDelete180 മിഠായി
ReplyDeleteFor more kusruthi chodyam
ReplyDelete