പഴഞ്ചൊല്ല്

                                        

പഴഞ്ചൊല്ലുകള്‍ എവിടെ എപ്പോള്‍ തുടങ്ങി എന്നത് ചികഞ്ഞെടുക്കാനാവാത്ത ഒരു വസ്തുതയാണ്.അവ എന്നും സമകാലീനമായതുകൊണ്ട് അത്തരം അന്വേഷണങ്ങള്‍ക്ക് പ്രസക്തിയില്ലതാനും.നമുക്ക് നമ്മുടെ പൂര്‍വികര്‍ തന്ന വരദാനങ്ങളായിരുന്നു അവ. കാലങ്ങളായി മനുഷ്യരാശിയെ നന്മയിലേക്കു നയിക്കാനുള്ള വാമോഴികളായി അവ പ്രചരിച്ചു.എന്നാല്‍, തലമുറകളായി പരിപോഷിച്ചു വന്ന ആ നീരുറവ വറ്റിയതാണോ? കഴിഞ്ഞ ചില തലമുറകള്‍ക്കായി അവ ദാഹജലം ചുരത്തുന്നില്ലലോ? ഒരു പക്ഷേ അവ മണ്ണിന്നഗാത ഘര്‍ത്തങ്ങളില്‍ വിശ്രമം കൊള്ളുകയായിരിക്കാം.........

        കാക്കയുമായി ബന്ധപ്പെട്ടവ   





 1  കാക്കയ്ക് തന്‍ കുഞ്ഞു പൊന്‍ കുഞ്ഞ്
 2 ആലിന്‍  കായ് പഴുത്തപ്പോള്‍ കാക്കയ്ക്     വായ്പ്പുണ്ണ്
 3 കാക്ക കണ്ടറിയും,കൊക്ക്   കൊണ്ടറിയും കാക്ക കുളിച്ചാല്‍   കൊക്കാകുമോ
 4 അരിയെറിഞ്ഞാല്‍ ആയിരം കാക്ക
                                                                    5 വെള്ളക്കാക്ക മലര്‍ന്നു പറക്കുക



   



മലയാളം പഴഞ്ചൊല്ലുകളും 

വിശദീകരണവും: ഇവിടെ   ക്ലിക്കുക 


   കൃഷിയുമായി ബന്ധപ്പെട്ടവ 






    1. മുളയിലറിയാം വിള
    2. സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍         ആപത്തു കാലത്ത്കാ പത്തു തിന്നാം
    3. വിത്താഴം ചെന്നാല്‍ പത്തായം നിറയും
    4. ചേറ്റില്‍ കുത്തിയ കൈ ചോറ്റില്‍  കുത്താം
    5. കൂറ്റന്‍ മരവും കാറ്റത്തിളകും
    6. മത്തന്‍  കുത്തിയാല്‍ പാവയ്ക മുളക്കില്ല
7.കാലത്തേവിതച്ചാല്‍ നേരത്തെ കൊയ്യാം
8.കാറ്റുള്ളപ്പോള്‍ തൂറ്റണം
9.ആഴത്തില്‍ ഉഴുത് അകലെ നടണം
10.വേരിനു വളം വയ്കാതെ തലയ്ക് വച്ചിട്ടെന്തു കാര്യം
11.നട്ടാലേ നേട്ടമുള്ളൂ
12.മുന്‍വിള പൊന്‍ വിള
13.മണ്ണ് വിറ്റ് പൊന്നു വാങ്ങരുത്
  • വിതച്ചതു കൊയ്യും
  • വിത്തുഗുണം പത്തുഗുണം
  • വിത്തുള്ളടത്തു പേരു
  • വിത്താഴം ചെന്നാൽ പത്തായം നിറയും
  • വിത്തിനൊത്ത വിള
  • വിത്തെടുത്തുണ്ണരുതു്
  • വിത്തുവിറ്റുണ്ണരുത്
  • വിത്തൊന്നിട്ടാൽ മറ്റൊന്നു വിളയില്ല
  • വിളഞ്ഞ കണ്ടത്തിൽ വെള്ളം തിരിക്കണ്ട
  • വിളഞ്ഞാൽ പിന്നെ വച്ചേക്കരുതു്‌
  • വിളഞ്ഞാൽ കതിർ വളയും
  • വിളയുന്ന വിത്തു മുളയിലറിയാം
  • വേരു വെട്ടിക്കളഞ്ഞു കൊമ്പു്‌ നനയ്ക്കുന്ന പൊലെ
  • വേരിനു വളം വയ്ക്കാതെ തലയ്ക്കു വളം വച്ചിട്ടെന്തു കാര്യം
  • വേലിതന്നെ വിളവുതിന്നുക
  • സമ്പത്തുകാലത്തു തൈ പത്തുവച്ചാൽ ആപത്തുകാലത്തു കാ പത്തു തിന്നാം
  • കന്നിക്കൊയ്ത്തിന്റെ സമയത്ത് മഴ ദോഷം തീരും
  • കർക്കടകം കഴിഞ്ഞാൽ ദുർഘടം കഴിഞ്ഞു
  • കർക്കടകത്തിൽ പത്തില കഴിക്കണം
  • കർക്കിടക ഞാറ്റിൽ പട്ടിണി കിടന്നതു പുത്തിരി കഴിഞ്ഞാൽ മറക്കരുതു്‌
  • കർക്കിടകച്ചേന കട്ടിട്ടെങ്കിലും തിന്നണം
  • കല്ലാടും മുറ്റത്ത് നെല്ലാടില്ല
  • കളപറിക്കാത്ത വയലിൽ വിള കാണില്ല
  • കളപറിച്ചാൽ കളം നിറയും
  • കാറ്റുള്ളപ്പോൾ തൂറ്റണം
  • കാർത്തിക കഴിഞ്ഞാൽ മഴയില്ല
  • കാലം നോക്കി കൃഷി
  • കാലത്തേ വിതച്ചാൽ നേരത്തേ കൊയ്യാം
  • കാലവർഷം അകത്തും തുലാവർഷം പുറത്തും പെയ്യണം (തെങ്ങുമായി ബന്ധപ്പെട്ടത്)
  • കുംഭത്തിൽ കുടമുരുളും
  • കുംഭത്തിൽ കുടമെടുത്തു നന
  • കുംഭത്തിൽ നട്ടാൽ കുടയോളം, മീനത്തിൽ നട്ടാൽ മീൻകണ്ണോളം
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും മാണിക്യം
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും വിള
  • കൂര വിതച്ചാൽ പൊക്കാളിയാവില്ല
  • കൊന്ന പൂക്കുമ്പോൾ ഉറങ്ങിയാൽ മരുതു പൂക്കുമ്പോൾ പട്ടിണി
  • കൃഷി വർഷം പോലെ
  • ചേറ്റിൽ കൈകുത്തിയാൽ ചോറ്റിലും കൈ കുത്താം
  • ചോതികഴിഞ്ഞാൽ ചോദ്യമില്ല
  • ഞാറ്റിൽ പിഴച്ചാൽ ചോറ്റിൽ പിഴച്ചു
  • ഞാറായാൽ ചോറായി
  • തിന വിതച്ചാൽ തിന കൊയ്യാം, വിന വിതച്ചാൽ വിന കൊയ്യാം
  • തിരുവാതിര ഞാറ്റുവേലയ്ക്കു വെള്ളം കേറിയാൽ ഓണം കഴിഞ്ഞേ ഇറങ്ങൂ
  • തുലാപത്ത് കഴിഞ്ഞാൽ പിലാപൊത്തിലും കിടക്കാം
  • തേവുന്നവൻ തന്നെ തിരിക്കണം
  • തൊഴുതുണ്ണുന്നതിനെക്കാൾ നല്ലത്,ഉഴുതുണ്ണുന്നത്
    • തൊഴുതുണ്ണരുത്, ഉഴുതുണ്ണുക
    • ധനം നില്പതു നെല്ലിൽ, ഭയം നില്പതു തല്ലിൽ
    • നട്ടാലേ നേട്ടമുള്ളൂ
    • നല്ല തെങ്ങിനു നാല്പതു‍ മടൽ
    • നല്ല വിത്തോടു കള്ളവിത്തു വിതച്ചാൽ നല്ല വിത്തും കള്ളവിത്താകും
    • നവര വിതച്ചാൽ തുവര കായ്ക്കുമോ
    • പടുമുളയ്ക്ക് വളം വേണ്ട
    • പത്തുചാലിൽ കുറഞ്ഞാരും വിത്തുകണ്ടത്തിലിറക്കരുത്
    • പതിരില്ലാത്ത കതിരില്ല
    • പുഴുതിന്ന വിള മഴുകൊണ്ട് കൊയ്യണം
    • പൂട്ടുന്ന കാളയെന്തിനു വിതയ്ക്കുന്ന വിത്തറിയുന്നു
    • പൊക്കാളി വിതച്ചാൽ ആരിയൻ കൊയ്യുമോ?
    • പൊന്നാരം വിളഞ്ഞാൽ കതിരാവില്ല
    • മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും
    • മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല
    • മണ്ണറിഞ്ഞും വിത്തറിഞ്ഞും കൃഷിചെയ്യണം
    • മണ്ണറിഞ്ഞു വിത്തു്‌
    • മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പൊയി
    • മണ്ണു വിറ്റു പൊന്നു വാങ്ങരുതു്‌
    • മരമറിഞ്ഞ് കൊടിയിടണം
    • മാങ്ങയാണേൽ മടിയിൽ വെക്കാം, മാവായാലോ ?
    • മിഥുനം കഴിഞ്ഞാൽ വ്യസനം കഴിഞ്ഞു
    • മീനത്തിൽ മഴ പെയ്താൽ മീനിനും ഇരയില്ല
    • മീനത്തിൽ നട്ടാൽ മീൻ കണ്ണോളം, കുംഭത്തിൽ നട്ടാൽ കുടയോളം.
    • മുതിരയ്ക്ക് മൂന്നു മഴ
    • മുൻവിള പൊൻവിള
    • പൂയത്തിൽ നട്ടാൽ പുഴുക്കേട് കൂടും
  • പൂയത്തിൽ (ഞാറ്റുവേലയിൽ) പുല്ലും പൂവണിയും
  • ആയില്യത്തിൽ പാകിയാൽ അത്തത്തിൽ പറിച്ചുനടാം
  • അത്തമുഖത്ത് എള്ളെറിഞ്ഞാൽ ഭരണിമുഖത്ത് എണ്ണ
  • അത്തത്തിൽ (ഞാറ്റുവേലയിൽ) അകലെ കൊണ്ടൂ വടിച്ചു നട്ടാൽ മതി

പഴഞ്ചൊല്ലുകള്‍- ഭക്ഷണം 

ഭക്ഷണം എന്നതിനുള്ള ചിത്രം

ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണം,

എല്ലുമുറിയെ പണിയെടുത്താല്‍ പല്ലുമുറിയെ തിന്നാം,

നിലമറിഞ്ഞ് വിത്തിടണം,

മുളയിലറിയാം വിള,

പയ്യെതിന്നാല്‍ പനയും തിന്നാം - 

മെല്ലെത്തിന്നാല്‍ മുള്ളും തിന്നാം,

വിത്താഴം ചെന്നാല്‍ പത്തായം നിറയും,

ഞാറുറച്ചാല്‍ ചോറുറച്ചു'

അപ്പവും ചോറും മാരാന്ന്'

ഉണ്‍മോരെ ഭാഗ്യം ഉഴുതോടെ കാണാം,

അഴകുള്ള ചക്കയില്‍ ചുളയില്ല,

സമ്പത്ത്കാലത്ത് തൈ പത്തു വെച്ചാല്‍ ആപത്തുകാലത്ത് കാ പത്തു തിന്നാം,

പച്ചമാങ്ങ പകല്‍ കഞ്ഞിക്കാകാം,

വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും,

മഞ്ഞക്കിളിയെ കണ്ടാല്‍ മധുരം തിന്നാം 

അകത്തൂട്ടിയെ പുറത്തൂ ട്ടാവൂ

.അച്ഛന്‍ അരി കുറച്ചാല്‍ അമ്മ അത്താഴം കുറയ്ക്കും

.അങ്ങനെയിങ്ങനെ ആറു മാസം ,ചക്കയും മാങ്ങയും ആറു മാസം

.അടച്ചു വെച്ച ചട്ടിയെ തുറന്നു നോക്കാവു

.അടുക്കള ക്കലത്തിനു അഴക്‌ വേണ്ട

.അതാഴതിനുള്ള അരി കടം കൊടുക്കരുത്

.അധികം തിളച്ചാല്‍ കലത്തിനു   പുറത്ത്

 പഴഞ്ചൊല്ലുകള്‍-സ്ത്രീ സ്ത്രീ എന്നതിനുള്ള ചിത്രം

  1. പെണ്ണും കെട്ടി കണ്ണും പൊട്ടി
  2. പെണ്ണൊരുമ്പെട്ടാൽ ബ്രഹ്മനും തടുക്കില്ല
  3. പെൺപട പടയല്ല്ല,മൺചിറ ചിറയല്ല
  4. പെൺപിറന്ന വീടു പോലെ
  5. പെൺബുദ്ധി പിൻബുദ്ധി
  6. പെറ്റവൾക്കറിയാം പിള്ളവരുത്തം
  7. മകം പിറന്ന മങ്ക
  8. മണ്ണും പെണ്ണും നന്നാക്കുന്ന പോലെ
  9. മുടിയാൻകാലത്തു്‌ മുന്നലപുരത്തൂന്നൊരു പെണ്ണു കെട്ടി,അവളും മുടിഞ്ഞു,ഞാനും മുടിഞ്ഞു
  10. വീക്ക് ഭർത്താവിന്‌ പോക്ക് ഭാര്യ
  11. വേലക്കള്ളിക്കു പിള്ളസാക്ഷി
  12. സ്ത്രീകളുടെ മുടിക്കു നീളം കൂടും,പക്ഷേ ബുദ്ധിക്കു കുറയും
  13. അമ്മയില്ലെങ്കിൽ ഐശ്വര്യമില്ല
  14. അമ്മയോളം സ്ഥായി മക്കൾക്കുണ്ടെങ്കിൽ പേരാറ്റിലെ വെള്ളം മേല്പോട്ട്
  15. അമ്മായി ഉടച്ചത്‌ മൺച്ചട്ടി ,മരുമകൾ ഉടച്ചത്‌ പൊൻച്ചട്ടി
  16. അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകൾക്ക് വളപ്പിലും പാടില്ല
  17. അരിമണിയൊന്ന് കൊറിക്കാനില്ല കരിവളയിട്ട്‌ കില്ലുക്കാൻ മോഹം
  18. അറിവതു പെരുകിയാലും മുന്നറിവു പെണ്ണിനില്ല
  19. ഇല്ലത്തു പെൺപെറ്റപോലെ
  20. നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
  21. നാരി ഭരിച്ചിടം നാരകം വെച്ചിടം കൂവളം കെട്ടെടം നായ് പെറ്റടം
  22. നാരീശാപം ഇളക്കിക്കൂട
  23. നാലാമത്തെ പെണ്ണു നടക്കല്ലു പൊളിക്കും
  24. പാമ്പിനു തല്ലുകൊള്ളാൻ വാലു പെണ്ണിനു തല്ലു കൊള്ളാൻ നാവു്‌
  25. പുത്തനച്ചി പുരപ്പുറം തൂക്കും
  26. പെൺകാര്യം വൻകാര്യം
  27. പെൺചിത്തിര പൊൻചിത്തിര
  28. പെൺചിരിച്ചാൽ പോയി,പുകയില വിടർത്തിയാൽ പോയി
  29. പെൺചൊല്ലു കേൾക്കുന്നവനു പെരുവഴി
  30. പെണ്ണാകുന്നതിൽ ഭേദം മണ്ണാകുന്നതു
  31. പെണ്ണായി പിറന്നാൽ മണ്ണായി തീരും വരെ കണ്ണീരു കുടിക്കണം
  32. പെണ്ണിനു പെൺ തന്നെ സ്ത്രീധനം
  33. പെണ്ണിനേയും മണ്ണിനേയും ദണ്ഡിക്കുന്തോറും ഗുണമേറും
  34. പെണ്ണും കെട്ടി കണ്ണും പൊട്ടി
  35. പെണ്ണായാല്‍ പറയുമ്പോള്‍ കേള്‍ക്കണം തരുമ്പോള്‍ തിന്നണം.
  36.  വെറ്റിലയ്‌ക്കൊതുങ്ങാത്ത പാക്കുമില്ല ആണിനൊതുങ്ങാത്ത പെണ്ണുമില്ല.
  37. തേച്ചാല്‍ നീളാത്ത നൂറും പറഞ്ഞാല്‍ കേള്‍ക്കാത്ത പെണ്ണും. 
  38. പെണ്‍ചൊല്ലു കേട്ടാല്‍ പെരുവഴി പാര്‍ക്കാം. 
  39. പെണ്ണിനു വേണം പിന്നിലൊരു കൈ.
  40.  പോത്ത് പാഞ്ഞിട്ടും പെണ്ണു പഠിച്ചിട്ടും ഒന്നും നേടിയിട്ടില്ല.
  41.  മൂരിയോടു ചോദിച്ചിട്ടാണോ മൂക്കയര്‍ ഇടേണ്ടത്?
  42. സ്ത്രീക്ക് മുടി നീളം കൂടും ബുദ്ധിക്ക് കുറയും. 
  43. അറിവതു പെരുകിയാലും മുന്നറിവത് പെണ്ണിനില്ല. 
  44. ആണിനുണ്ണാമറിയെങ്കിലേ പെണ്ണിനു വെക്കാനറിയൂ. 
  45. മുലയുള്ള പെണ്ണിനു തലയില്ല തലയുള്ള പെണ്ണിനു മുലയില്ല. 
  46. അമ്മായി മീശ വെച്ചാല്‍ അമ്മാവന്‍ ആവില്ല. 
  47. ആണില്ലാത്ത പെണ്ണും തൂണില്ലാത്ത വീടും. 
  48. ആയിരം ആണു പിഴച്ചാലും അര പെണ്ണു പിഴയ്ക്കരുത് 
  49. അടുക്കളപ്പെണ്ണിനെന്തിനാ അഴക്?
  50. നായും നാരിയും ഇഞ്ചയും ചതയ്ക്കുന്നിടത്തോളം നന്നാവും
  51. ഉറക്കെ ചിരിക്കുന്നവളെ ഉലക്ക കൊണ്ടടിക്കണം
  52. താലിയറ്റവള്‍ക്ക് എന്ത് വയറ്റാട്ടി 
  53. പാമ്പിനു തല്ലുകൊള്ളാന്‍ വാല് പെണ്ണിനു തല്ലു കൊള്ളാന്‍ നാവും 
  54. വാടിയ പൂ ചൂടിയാലും ചൂടിയ പൂ ചൂടരുത് 
  55. ആനക്ക് അരക്കാതം അറുവാണിക്ക് മുക്കാകാതം
  56. അരിമണിയൊന്ന് കൊറിക്കാനില്ല കരിവളയിട്ട് കിലുക്കാന്‍ മോഹം
  57. അടക്കമില്ലാ പെണ്ണിനു ആയിരം കോലകലെ
  58. അന്തിക്കാകാത്ത പെണ്ണും ചന്തിക്കാകാത്ത വെള്ളവുമില്ല / മണ്ണുമില്ല 
  59. കള്ളച്ചി പശുവിനു മുട്ടി, തുള്ളിച്ചി പെണ്ണിനു കുട്ടി
  60. തങ്കം മങ്കയെ മയക്കും
  61. പഠിപ്പില്ലാത്ത ഉമ്മയ്ക്ക് പവന്‍ കണ്ടാലറിയും
  62. തരംകെട്ട പെണ്ടിക്ക് താലി ഇരവു 
  63. പണമുള്ള അച്ഛനു നിറമുള്ള പെണ്ണ്
  64. അടുക്കള പെണ്ണ് ഒടുക്കമുണ്ടാലും മതി 
  65. മാടോടിയ മണ്ണും നാടോടിയ പെണ്ണും

      പഴഞ്ചൊല്ലുകള്‍-മഴ മഴക്കാലം എന്നതിനുള്ള ചിത്രം

  • അട മഴ വിട്ടാലും ചെടി മഴ വിടില്ല.
  • അത്തം കറുത്താൽ ഓണം വെളുക്കും.
  • കർക്കിടകത്തിന് പത്തുവെയിൽ 
  • മഴവെള്ളപ്പാച്ചിൽ മുറം കൊണ്ടു തടുക്കാമോ.
  • മകീരത്തിൽ മതിമറന്ന് പെയ്യണം.
  • തിരുവാതിരയിൽ തിരു തകൃതി.
  • മഴ വീണാൽ സഹിക്കാം; മാനം വീണാലോ?
  • ആയിരം വെയിലാവാം, അര മഴ വയ്യ.
  • മകരത്തിൽ മഴ പെയ്താൽ മലയാളം മുടിയും.
  • മഴ നിന്നാലും മരം പെയ്യും.
  • തുലാപ്പത്ത് കഴിഞ്ഞാൽ പ്ലാപ്പൊത്തിലും കിടക്കാം.
  • മഴവെള്ളപ്പാച്ചിൽ മുറം കൊണ്ട് തടുക്കാമോ?
  • മകയിരത്തിൽ മഴ മതിമറയും
  • പുണർതത്തിൽ പറിച്ചു നടുന്നവൻ ഗുണഹീനൻ
  • പുണർതത്തിൽ പുകഞ്ഞ മഴയാണ്
  • അത്തവർഷം അതിശക്തം
  • അത്തവെള്ളം പിത്തവെള്ളം
  • ചോതി വർഷിച്ചാൽ ചോറിന് പഞ്ഞമില്ല
  • ചോതി കഴിഞ്ഞാൽ ചോദ്യമില്ല (മഴയില്ലാത്തതിനാൽ പിന്നെ കൃഷി പാടില്ല എന്നർത്ഥം)
  • തിരുവാതിരയിൽ തിരിമുറിയാതെ (മഴ)
  • മകരമഴ മലയാളം മുടിക്കുന്നത്
  • മുച്ചിങ്ങം (ചിങ്ങത്തിൽ ആദ്യത്തെ മൂന്നു ദിവസം) മഴ പെയ്താൽ മച്ചിങ്ങൽ നെല്ലുണ്ടാവില്ല
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയിലും നെല്ല്
  • കുംഭത്തിൽ മഴ പെയ്താൽ കുപ്പയും പൊന്നാകും
  • മേടം തെറ്റിയാൽ മോടൻ തെറ്റി

            പഴഞ്ചൊല്ലുകള്‍-ഓണം                 ഓണം എന്നതിനുള്ള ചിത്രം

      ജീവികളുമായി ബന്ധപ്പെട്ടവ ജീവികള്‍  എന്നതിനുള്ള ചിത്രം

  •                                  പലവക 

  • അളമുട്ടിയാൽ ചേരയും കടിക്കും
  • അഴകുള്ള ചക്കയിൽ ചുളയില്ല
  • അവശ്യം സൃഷ്ടിയുടെ മാതാവാണ്
  • അഹംഭാവം അധ:പതനത്തിന്റെ നാന്ദി
  • അറിയാത്ത പിള്ളയ്ക്ക് ചൊറിയുമ്പോൾ അറിയും.
  • ആകാശക്കോട്ട കാറ്റ് വീശുന്നതു വരെ
  • ആടറിയുമോ അങ്ങാടി വാണിഭം
  • അടക്ക കട്ടാലും ആനയെ കട്ടാലും പേര് കള്ളനെന്ന്.[പാഠഭേദം]
  • ആദ്യം ചെല്ലുന്നവന് അപ്പം
  • ആന ചെല്ലുന്നത് ആനക്കൂട്ടത്തിൽ
  • ആനയെ ആട്ടാൻ ഈർക്കിലോ
  • ആപത്ത് പറ്റത്തോടെ
  • ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സ് കുടിയിരിക്കൂ
  • ആള് കൂടിയാൽ പാമ്പ് ചാവില്ല
  • ആളേറിയാൽ അടുക്കള അലങ്കോലം
  • ആഴമുള്ള ആഴിയിലേ മുത്ത് കിടക്കൂ
  • ആഴമുള്ള വെള്ളത്തിൽ ഓളമില്ല
  • ഇരിക്കുന്ന കൊമ്പിന്റെ കട മുറിക്കരുത്
  • ഇരുണ്ട വെള്ളത്തിൽ ചേരും
  • ഇരുന്നിട്ടേ കാൽ നീട്ടാവൂ
  • ഇല്ലം മുടക്കി ചാത്തം ഊട്ടരുത്
  • ഈച്ച തേടിയ തേനും, ലുബ്ധൻ നേടിയ ധനവും മറ്റുള്ളോർക്കേ ഉപകരിക്കൂ
  • ഈറ്റെടുക്കാൻ പോയവൾ ഇരട്ടപെറ്റു
  • ഉരുളുന്ന കല്ലിൽ പുരളുമോ പായൽ
  • ഉറങ്ങുന്ന സിംഹവക്ത്രഥ്റ്റിൽ ഇറങ്ങുന്നില്ല വാരണം
  • ഉള്ളത് ഉള്ളപോലെ
  • എരിതീയിലേക്ക് എണ്ണ ഒഴിക്കരുത്
  • എലിയെകൊല്ലാൻ ഇല്ലം ചുടരുത്
  • ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും
  • ഏട്ടിൽ കണ്ടാൽ പോര കാട്ടിത്തരണം
  • ഏറ്റച്ചിത്രം ഓട്ടപാത്രം
  • ഐകമത്യം മഹാബലം
  • ഒരു കള്ളം മറ്റൊന്നിലേക്ക്
  • ഒരു കോഴി കൂകിയാൽ നേരം പുലരില്ല
  • ഒരേറ്റത്തിനൊരിറക്കം
  • കടം കൊടുത്ത് ശത്രുവിനെ വാങ്ങരുത്’
  • കണ്ടൻ തടിക്ക് മുണ്ടൻ തടി
  • കയ്യനങ്ങാതെ വായനങ്ങില്ല
  • കരയുന്ന കുഞ്ഞിനേ പാലുള്ളൂ
  • കള്ളൻ പറഞ്ഞ നേരും പൊളി
  • ക്ഷണിക്കാതെ ചെന്നാൽ ഉണ്ണാതെ പോരാം
  • കാറ്റുള്ളപ്പോൾ പാറ്റണം
  • കൂടെക്കിടക്കുന്നവനേ രാപ്പനി അറിയൂ
  • കോരിയ കിണറ്റിലേ വെള്ളമൂറൂ
  • ഗുണികൾ ഊഴിയിൽ നീണ്ട് വാഴാറില്ല
  • ചക്കരവാക്കു കൊണ്ട് വയറുനിറയില്ല
  • ചത്തകുഞ്ഞിന്റെ ജാതകം നോക്കുമോ
  • ചാഞ്ഞ മരത്തിൽ ഓടിക്കയറാം
  • ചുണ്ടയ്ക്ക് കാൽ പണം ചുമട്ടുകൂലി മുക്കാൽ പണം
  • ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാൽ അറയ്ക്കും
  • ജാത്യാലുള്ളത് തൂത്താൽ പോകില്ല
  • തൻ വീട്ടിൽ താൻ രാജാവ്
  • തിടുക്കം കൂട്ടിയാൽ മുറുക്കം കുറയും
  • തീക്കൊള്ളി കൊണ്ട പൂച്ചയ്ക്ക് മിന്നാമിനുങ്ങിനേ പേടി
  • തെളിച്ച വഴിയ്ക്ക് നടന്നില്ലെങ്കിൽ, നടന്ന വഴിയ്ക്ക് തെളിക്കണം
  • തോൽവി വിജയത്തിന്റെ നാന്ദി
  • ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണരുത്
  • നഖം നനയാതെ നത്തെടുക്കുക
  • നല്ല കുതിര നടന്ന് പെടുക്കും
  • നിറകുടം തുളുമ്പുകയില്ല
  • നീതിമാൻ പനപോലെ തഴയ്ക്കും
  • നുണയ്ക്ക് കാലില്ല
  • പയ്യെത്തിന്നാൽ പനയും തിന്നാം
  • പലർചേർന്നാൽ പലവിധം
  • പഴകും തോറും പാലും പുളിക്കും
  • പിശാചിനുള്ളത് പിശാചിനു *പേവാക്കിനു പൊട്ടഞ്ചെവി
  • പൊന്നിൻ കുടത്തിന് പൊട്ട് വേണ്ട
  • പൊരുതുന്ന ഭാര്യയും ചോരുന്ന തട്ടും ശല്യമാകും
  • മൗനം പാതി സമ്മതം
  • മടി കുടി കെടുത്തും
  • മരത്തിന് കായ ഭാരമോ
  • മരിക്കാറായ മന്നനെ അധികാരവും മറക്കും
  • മല എലിയേ പെറ്റു
  • മുഖം മനസ്സിന്റെ കണ്ണാടി
  • മുത്തൻ കാളയെ കതിരിട്ടു പിടിക്കാൻ ഒക്കില്ല
  • മുത്താഴം കഴിഞ്ഞാൽ മുള്ളിലുറങ്ങണം, അത്താഴം കഴിഞ്ഞാൽ അരക്കാതം നടക്കണം
  • മുമ്പേ ചിരിക്കും പിമ്പേ അറക്കും
  • യുവത്വം ഉന്മത്വം
  • രണ്ടു വഞ്ചിയിൽ കാലിടരുത്
  • വറചട്ടീന്ന് തീയിലോട്ട്
  • വായ ചക്കര, കൈ കൊക്കര
  • വാളെടുത്തോരെല്ലാം വെളിച്ചപ്പാടല്ല
  • വിഡ്ഢിക്ക് വളരാൻ വളം വേണോ
  • വീടുറപ്പിച്ചിട്ട് വേണം നാടുറപ്പിക്കാൻ
  • വെപ്പിന്റെ ഗുണം തീറ്റയിലറിയാം
  • ശ്രമം കൊണ്ട് ശ്രീരാമനാകാം
  • വയറാണ്, ചോറാണ് ദൈവ

   
















                                       

          

                                            

                                             

No comments:

Post a Comment

[credits for the code: newbloggerthemes.com]