ശാസ്ത്ര പരീക്ഷണ൦




കളി പ്പങ്ക (CLICK )



വീർപ്പിച്ച ബലൂൺ സൂചി കൊണ്ട് കുത്തിയാൽ പൊട്ടുമോ?
വീഡിയോ കാണുക 




മുട്ട വെള്ളത്തിൽ പൊങ്ങുമോ/മുങ്ങുമോ?




മർദ്ദം വെള്ളത്തിൽ  




ബലൂൺ ട്രിക്കുകൾ







സ്ട്രോ മാജിക്ക്  (CLICK )

പന്തിനെ ഉയർത്താം

താഴ്ത്താം,ഉയർത്താം

കുപ്പിയിലെ ചുഴി

ഊതാൻ,ഉയർത്താം.


1. 
വലിച്ചാലുംവലിച്ചാലും വെള്ളംകയറാത്ത സ്ട്രോ

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ഗ്ലാസ് ,വെള്ളം ,സ്ട്രോ ,സൂചി
ചെയ്യുന്ന വിധം:-

        ആദ്യം സ്ട്രോ എടുത്തു വശത്തായി സൂചി കൊണ്ട് ഒന്നോ രണ്ടോ സുഷിരങ്ങള്‍ ഇടുക .ഗ്ലാസ്സില്‍ വെള്ളം എടുക്കുക .സ്ട്രോ താഴ്ത്തി കുടിക്കാന്‍ ശ്രമിച്ചു നോക്കൂ .എത്ര വലിച്ചാലും വെള്ളം കയറുന്നില്ല .
 

ശാസ്ത്ര തത്വം:-
 സാധാരണ സ്ട്രോ ഉപയോഗിച്ചു നമ്മള്‍ വെള്ളം കുടിക്കുമ്പോള്‍ വായ്‌ ഉപയോഗിച്ചു സ്ട്രോ യുടെ ഉള്ളിലെ വായു നമ്മള്‍ വലിച്ചെടുക്കുന്നു .അപ്പോള്‍ സ്ട്രോയുടെ ഉള്ളിലെ വായു മര്‍ദ്ദം കുറയുന്നു .അന്തരീക്ഷ മര്‍ദ്ദം കാരണം ഗ്ലാസ്സിലെ വെള്ളം സ്ട്രോയുടെ ഉള്ളിലേക്ക് കയറുന്നു .എന്നാല്‍ സ്ട്രോയുടെ വശത്ത് സുഷിരങ്ങള്‍ ഇട്ടാല്‍ പുറമേ നിന്നുള്ള വായു സുഷിരത്തിലൂടെ ഉള്ളിലേക്ക് കയറുന്നതിനാല്‍ ഉള്ളിലെ വായു മര്‍ദ്ദം കുറയുന്നില്ല .അത് കൊണ്ട് ഗ്ലാസ്സിലെ വെള്ളം സ്ട്രോയുടെ ഉള്ളിലേക്ക് കയറുന്നില്ല .അതാണ്‌ എത്ര വലിച്ചാലും നമുക്ക് വെള്ളം കിട്ടാത്തത്



 =========================

 2.

തീയില്‍ കാണിച്ചാലും പൊട്ടാത്ത ബലൂണ്‍




ആവശ്യമുള്ള സാധങ്ങള്‍:-


ബലൂണ്‍, വെള്ളം ,മെഴുകുതിരി ,തീപ്പെട്ടി
 

ചെയ്യുന്ന വിധം:-

ബലൂണില്‍ കുറച്ചു വെള്ളം നിറയ്ക്കുക.അതിനുശേഷം ബലൂണ്‍ വീര്‍പ്പിച്ച് വായ്‌ ഭാഗം നൂലുകൊണ്ട് കെട്ടുക.മെഴുകുതിരി കത്തിക്കുക .ബലൂണ്‍ ജ്വാലയില്‍ കാണിച്ചു നോക്കൂ .ബലൂണ്‍ പൊട്ടുന്നുണ്ടോ ?ഇല്ലല്ലോ ?
 

ശാസ്ത്ര തത്വം:-

വെള്ളം നിറച്ച ബലൂണ്‍ ജ്വാലയില്‍ കാണിക്കുമ്പോള്‍ ചൂട് മുഴുവന്‍ ബലൂണിലെ വെള്ളം വലിച്ചെടുക്കുന്നു.അതിനാല്‍ ബലൂണിലേക്ക് താപം എത്തുന്നില്ല.

==========================


3. 

ഊതാതെ വീര്‍ക്കുന്ന ബലൂണ്‍



ആവശ്യമുള്ള സാധനങ്ങള്‍:-

ബലൂണ്‍ ,പ്ലാസ്റിക് കുപ്പി ,അപ്പക്കാരം ,വിനാഗിരി

ആദ്യം കുറച്ചു അപ്പക്കാരം ബലൂണിന്റെ ഉള്ളില്‍ നിറക്കുക .പ്ലാസ്റിക് കുപ്പിയില്‍ വിനാഗിരി എടുക്കുക .ഈ കുപ്പിയുടെ വായ്‌ ഭാഗത്ത് ബലൂണിന്റെ വായ് ഭാഗം ഉറപ്പിക്കുക .വേണം എങ്കില്‍ നൂല് കൊണ്ട് കെട്ടാം .ഇനി ബലൂണിനെ ഉയര്‍ത്തുക .കുപ്പിക്കുള്ളിലേക്ക് ബലൂണിനുള്ളിലെ അപ്പക്കാരം വീഴുന്നു .കുപ്പിക്കുള്ളില്‍ നുരയും പതയും ഉണ്ടാകുന്നു .ബലൂണ്‍ വീര്‍ക്കുന്നു .

ശാസ്ത്ര തത്വം:-

അപ്പക്കാരം സോഡിയം ബൈ കാര്‍ബനെറ്റ്‌ ആണ് .വിനാഗിരി നേര്‍പ്പിച്ച അസറ്റിക് ആസിഡും .ഇവ രണ്ടും ചേരുമ്പോള്‍ കാര്‍ബണ്‍ ഡയോക്സൈഡ് ഉണ്ടാകുന്നു .ഈ വാതകമാണ് ബലൂണില്‍ വന്നു നിറയുന്നത്



വെള്ളപ്പൊക്കം ഉണ്ടാകുന്നതെങ്ങനെ?↑↑

No comments:

Post a Comment

[credits for the code: newbloggerthemes.com]