കല

                                           

നാടന്‍ ദഫ് മുട്ട്     ↡


                               ദഫ് മുട്ടും  അറബന മുട്ടും 


   ഇന്നു സര്‍വകലാശാലകളിലെയും  സ്കൂളുകളിലെയും  യുവജനോല്‍സവങ്ങളിലെ ഒരിനമാണ്‌ ദഫ്‌ മുട്ട്‌. അതുപോലെതന്നെ അറവനകളിയും. ദഫിനേക്കാള്‍ വട്ടമുള്ളതും കിങ്ങിണി ഘടിപ്പിച്ചതുമായ വാദ്യോപകരണമാണ്‌ അറവന. ആട്ടിന്‍ തോല്‍ കൊണ്ടു വരിഞ്ഞു മുറുക്കിയ ഭാഗത്തു കൈവിരലുകളും കൈപ്പത്തിയും കൊണ്ടുമുട്ടുന്നു. അറബിനാടുകളില്‍ ഇതുപോലുള്ള സംഗിതോപകരണമുണ്ട്‌. ദഫ്‌ പോലെ ഇതും അവിടെനിന്നു വന്നതാണെന്നു കരുതപ്പെടുന്നു.പ്രവാചകന്‌ അഭിവാദ്യമര്‍പ്പിച്ചുകൊണ്ട്‌ തുടങ്ങുന്ന പാട്ടോടെയാണ്‌ സാധാരണയായി അറവനകളില്‍ തുടങ്ങുക. പിന്നീട്‌ പ്രേമകഥകളും വീരഗാഥകളും അടങ്ങുന്ന അറബികലര്‍ന്ന മാപ്പിളപ്പാട്ടുകള്‍ പാടുന്നു. ഒരു കൈയില്‍ അറവനയുമായി കളിക്കാര്‍ രണ്ടു ഭാഗങ്ങളായി പിരിഞ്ഞു കൈയെത്താവുന്നത്ര അകലത്തില്‍ അഭിമുഖമായി ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുന്നു. ഒരാള്‍ പാടുന്നതനുസരിച്ചു മറ്റുള്ളവര്‍ അറവനയില്‍ മുട്ടിക്കൊണ്ട്‌ ഏറ്റുപാടുന്നു. പാട്ടിന്റെ താളം മുറുകുന്നതനുസരിച്ച്‌ മുട്ട്‌ ദ്രുതഗതിയിലാവുന്നു. ഒരോ വരിയിലുമുളളവര്‍ ഇടയ്ക്കിടെ എതിര്‍വശത്തിരിക്കുന്നവരുടെ അറവനകളിലും മുട്ടുന്നു. തുടര്‍ന്ന്‌ അതിവേഗത്തില്‍ അപരന്റെ കൈത്തണ്ടയിലും ചുമലിലും മൂക്കിന്മേല്‍പോലും സ്വന്തം അറവനകള്‍ മുട്ടിക്കുന്നു. അതോടെ ഈ കളി ഒരു കായികാഭ്യാസരൂപം കൈക്കൊള്ളുന്നു    

                                  അറബന

Image result for കലകള്‍

      ദഫ്മുട്ട്   

Image result for അറബന

കഥ പറയല്‍     ↡


                                 ആദിവാസി  നൃത്തം     ↡


     


                                              പൂരം    ↡


കഥ പറയല്‍    ↡


ഓട്ടന്‍തുള്ളല്‍    ↡

                                              തെയ്യം   

ദൈവം എന്ന പദത്തിൽ നിന്നാണ്‌ തെയ്യത്തിന്റെ ഉത്പത്തി നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേമലബാറിന്റെ തനതു കലാരൂപമാണ് തെയ്യംനൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ്‌ തെയ്യം. 
     
                           തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു.പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി)ഓരോ സമുദായത്തിനും നിശ്ചിത തെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള അവകാശം തമ്പുരാൻ നൽകിയിട്ടുണ്ടെന്നാണ് വിശ്വാസം. സങ്കീർണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവർണ്ണാങ്കിതമായ ആടയാഭരണങ്ങളും ചെണ്ടചേങ്ങിലഇലത്താളംകറുംകുഴൽതകിൽ, തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനചാതുര്യവും ഉണർത്തുന്ന അപൂർവമായ ഒരു കലാരൂപമാണ്.

 വർഷങ്ങൾ നീളുന്ന പരിശീലനത്തിലൂടെ മാത്രമെ ഒരാൾക്ക് നല്ല തെയ്യക്കാരനാകാൻ കഴിയുകയുള്ളൂ. തെയ്യത്തെ തോറ്റിച്ച് (പ്രാർത്ഥിച്ച്) ഉണർത്തുന്ന പാട്ടാണ് തോറ്റം പാട്ട്.
                                                 

                                                                                    

                                                    ഒപ്പന     ↡

കൂടിയാട്ടം   ↡


 ഒപ്പന 

 സ്ത്രീകളുടെ ഒപ്പനയും പരുഷന്മാരുടെ ഒപ്പനയുമുണ്ട്‌. വിവാഹം, പെണ്‍കുട്ടികളുടെ കാതുകുത്ത്‌, പ്രസവാനന്തരമുള്ള നാല്‍പതുകുളി, നവവധുവിനെ വരന്റെ വീട്ടിലേക്കുകൂട്ടി കൊണ്ടുവരുന്ന ചടങ്ങ്‌ തുടങ്ങിയവയോടനുബന്ധിച്ചു സ്ത്രീകളുടെ ഒപ്പന മുമ്പ്‌ സാധാരണമായിരുന്നു. ഇപ്പോള്‍ മുഖ്യമായി വിവാഹത്തലേന്നു വധുവിനു മെയിലാഞ്ചിയിടുന്ന ചടങ്ങിനോടനുബന്ധിച്ച്‌ മാത്രം. ഇന്ന്‌ ഏറെയും അറിയപ്പെടുന്നതു സിനിമാഗാനങ്ങള്‍ മുഖേനയും സ്കൂള്‍, സര്‍വ്വകലാശാല യുവജനോത്സവങ്ങളിലെ ഒരു മുഖ്യ ഇനം എന്ന നിലയും - അതാണെങ്കില്‍ മുമ്പില്ലാത്ത വിധത്തില്‍ ഒരു നൃത്ത കലാരൂപം കൈക്കൊണ്ടിട്ടുണ്ട്‌.

                  പുതിയ രീതിയിലുള്ള ഒപ്പന രംഗപ്രവേശം ചെയ്തത്‌ 45 വര്‍ഷം മുമ്പ്‌, ആണെന്നുപറയപ്പെടുന്നു. കോഴിക്കോട്ട്‌ ഒരു കല്യാണവീട്ടില്‍ അന്നുവരെ പതിവുണ്ടായിരുന്ന കളിക്കാരത്തികള്‍ക്കുപകരം ചെറിയ പെണ്‍കുട്ടികള്‍ കൈമുട്ടി പാടി. അതിനു പ്രചാരം ലഭിക്കുകയും ക്രമേണ കളിയുടെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരികയും ചെയ്തു. പിന്നീടതു പൊതുവേദികളില്‍ ഒപ്പനയായി അരങ്ങേറാന്‍ തുടങ്ങി. കോഴിക്കോട്ടും പരിസരങ്ങളിലും ഇപ്പോള്‍ പ്രൊഫഷണല്‍ ഒപ്പന സംഘങ്ങളുണ്ട്‌. സ്ത്രീകളുടെ ഒപ്പനയില്‍ കളിക്കാരുടെ വേഷം മുമ്പത്തെ മലയാളി മുസ്ലിം സ്ത്രീകളുടെ അതേ വേഷം തന്നെയാണ്‌. അയഞ്ഞകുപ്പായം, കാച്ചി അല്ലെങ്കില്‍ മുണ്ട്‌, തലയില്‍ തട്ടം. പുരുഷന്മാരുടെ വേഷം വെള്ളമുഴുകൈയന്‍ ഷര്‍ട്ടും മുണ്ടും തലപ്പാവും.വധുവരന്മാരെ വര്‍ണിക്കുന്ന മാപ്പിളപ്പാട്ടുകളാണ്‌ വിവാഹത്തോടനുബന്ധിച്ചുള്ള ഒപ്പനയില്‍ പാടുക. സ്ത്രീകളുടെ ഒപ്പനയില്‍ എട്ടുപത്തു പേര്‍ വധുവിനെ നടുവിലിരുത്തി കൈകൊട്ടിപ്പാടുകയും താളാത്മകമായി ചുവടുവച്ചുകൊണ്ട്‌ വധുവിനെ പ്രദക്ഷിണം വയ്ക്കുകയും ചെയ്യുന്നു. താളം മുറുകുന്നതിനനുസരിച്ച്‌ കളിക്കാര്‍ ഇരുന്നും നിന്നും അന്യോന്യം കൈകള്‍ കൂട്ടിയിടിക്കുകയും സ്ഥാനം മാറിക്കൊണ്ടിരിക്കുകയും ചെയ്യും. 

പുരുഷന്മാരുടെ ഒപ്പനയില്‍ വരന്റെ വീട്ടില്‍ പാട്ടുകാര്‍ (എണ്ണം എത്രയുമാവാം) രണ്ടു ഭാഗങ്ങളായി വേര്‍പിരിഞ്ഞ്‌ അഭിമുഖമായിരിക്കുന്നു. ഒരു സംഘം ആദ്യം പാടുകയും മറ്റേസംഘം ഏറ്റുപാടുകയും ചെയ്യുന്നു. നടുവില്‍ വരനുമുണ്ടാവും. വരനെ, വധുഗൃഹത്തിലേക്കാനയിച്ച്‌ മണിയറയില്‍ കൊണ്ടിരുത്തി അവിടെവച്ചും കുറേനേരം പാടിയശേഷമാണ്‌ ഒപ്പന അവസാനിക്കുക.പരുഷന്മാരുടെ ഒപ്പനയുടെ മറ്റൊരു രൂപമാണ്‌ വടക്കേമലബാറില്‍ മുമ്പ്്‌ പ്രചാരത്തിലുണ്ടായിരുന്ന മക്കാനിപ്പാട്ട്‌, തശ്‌രിഫ്‌ എന്നിവ. മുസ്ലിം വീടുകളില്‍ വിവാഹം നടക്കുമ്പോള്‍ മക്കാനി സംഘത്തെയും വിളിക്കും. എട്ടുപത്തുപേര്‍ വട്ടമിട്ടിരുന്ന ഡോലക്കും കൈമണിയുമായി മലയാളവും തമിഴും അറബിയും കലര്‍ന്ന ഭാഷയില്‍ നബിമാരുടെ ചരിത്രം വിവരിക്കുന്ന പാട്ടുകള്‍ പാടുന്നു. സദസ്യരും ഒന്നിച്ചു പാടും. ഏതാനും മക്കാനിപ്പാട്ട്‌ കഴിഞ്ഞാല്‍ പുതുമുണവാളരെ നടുവിലിരുത്തി പാടുന്നതാണ്‌ തശ്‌രിഫ്‌.കൈമുട്ടിപ്പാട്ട്‌സ്ത്രീകളുടെ ഒപ്പനയുടെ ആദ്യരൂപമായി കരുതപ്പെടുന്ന ഇതു തികച്ചും അപ്രത്യക്ഷമായിക്കഴിഞ്ഞു. മധ്യവയസ്ക്കളായ ഏതാനും സ്ത്രീകള്‍ ഒരു കോളാമ്പിക്കുചുറ്റും കൂടിനിന്നു പാടുകയായിരുന്നു പതിവ്‌. ഇടയ്ക്കിടെ ചാഞ്ഞും ചരിഞ്ഞും പ്രദക്ഷിണം വയ്ക്കുകയും ചെയ്യും. പ്രധാനമായി വിവാഹം, പെണ്‍കുട്ടികളുടെ കാതുകുത്ത്‌, പ്രസവാനന്തരമുള്ള നാല്‍പതുകുളി, നവവധുവിനെ ആദ്യമായി വരന്റെവീട്ടിലേക്കു കൂട്ടിക്കൊണ്ടുവരുന്ന ചടങ്ങ്‌ തുടങ്ങിയ വേളകളി ലായിരുന്നു സാധാരണം. അതിഥികളായ സ്ത്രീകളെ നടുവിലിരുത്തി പാടുന്നു. ഏതെങ്കിലും അതിഥിയെ അങ്ങനെ നടുവിലിരുത്തി പാടിയില്ലെങ്കില്‍ അത്‌ അവരെ അപമാനിക്കലായി കരുതുമായിരുന്നു. വധുവിനെ അണിയിച്ചൊരുക്കിയിരുത്തുമ്പോഴും മണിയറയിലേക്ക്‌ ആനയിക്കുമ്പോഴും കൈമുട്ടിപ്പാട്ടുണ്ടാവും. പാടിയിരുന്നത്‌ അധികവും ആദ്യകാല മാപ്പിളപ്പാട്ടുകള്‍.മുമ്പ്‌ കോഴിക്കോട്ട്‌ ആണുങ്ങള്‍ക്കിടയിലും ഇത്തരം പാട്ട്‌ സംഘങ്ങളുണ്ടായിരുന്നു. കൈമുട്ടിയും മുട്ടാതെയും പാടുന്ന രണ്ടു രീതികള്‍ പിന്നീട്‌ പ്രചാരത്തിലായി. അവരും പാടിയിരുന്നതു മുഖ്യമായി മാപ്പിളപ്പാട്ടുകളായിരുന്നു.പിന്നെഅറബിമലയാളകാവ്യങ്ങളും.കോല്‍ക്കളിയും


                                     തിരുവാതിര Image result for കലകള്‍





                                  

Image result for കലകള്‍

                                 കഥകളി  






പെടും.പച്ച, കത്തി, താടി, കരി എന്നിങ്ങനെ നാലു വേഷങ്ങളാണ്‌ കഥകളിക്കുള്ളത്‌. പച്ച രാജക്കന്മാരെയും, കത്തി ദൈത്യന്മാരെയും, താടി രാക്ഷസന്മാരെയും, കരി താപസാദികളെയും സൂചപ്പിക്കുന്നു. ശൃംഗാരം, വീരം, രൗദ്രം, കരുണം എന്നീ രസങ്ങളാണ്‌ യഥാക്രമം ഈ നാലു വേഷത്തിനും പ്രധാനമായി അഭിനയിക്കാനുള്ളത്‌. കേളി, ശുദ്ധമദ്ദളം, തോടയം, വന്ദനശ്ലോകം, പുറപ്പാട്‌, മേളപ്പദം, അഭിനയം എന്നിങ്ങനെ കഥകളിക്ക്‌ പല പ്രധാന ചടങ്ങുകളായി വിഭജിച്ചിരിക്കുന്നു.
ചെണ്ട, മദ്ദളം, ചേങ്ങല, കയ്മണി തുടങ്ങിയ വാദ്യങ്ങള്‍ എല്ലാ രംഗത്തിലും ഉപയോഗിക്കുന്നു. കോട്ടയത്തുതമ്പുരാന്‍, കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മരാജ, ഉണ്ണായിവാര്യര്‍, അശ്വതിതിരുനാള്‍ തമ്പുരാന്‍, ഇരയിമ്മന്‍ തമ്പി, വീരകേരള വര്‍മ്മ തുടങ്ങി പലരും കഥകളി കൃതികള്‍ എഴുതിയിട്ടുണ്ട്‌. ആധുനികകാലത്ത്‌ കഥകളിക്ക്‌ ലോകപ്രസിദ്ധി ലഭിച്ചിട്ടുണ്ട്‌. അതിന്റെ പ്രധാന കാരണക്കാരന്‍ മഹാകവി വള്ളത്തോള്‍ നാരായണമേനോനും, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിവന്നിരുന്ന കേരള കലാമണ്ഡലവുമാണ്‌
Image result for കലകള്‍




Image result for കൂടിയാട്ടം

മോഹിനിയാട്ടം 

കൂടിയാട്ടം  ↡Image result for മോഹിനിയാട്ടം

                             കൂത്ത്‌ ↡ 


          കൂത്ത്‌അമ്പലങ്ങളില്‍ മാത്രം അഭിനയിച്ചുവരുന്ന ഒരു ദൃശ്യകലയാണ്‌ കൂത്ത്‌. എല്ലാ പ്രധാന അമ്പലങ്ങളിലും കൂത്തമ്പലം എന്നപേരില്‍ കൂത്ത്‌ നടത്തുന്നതിനുവേണ്ടി ഒരു പ്രത്യേക കളിസ്ഥലം തയ്യാറാക്കിയിട്ടുണ്ടാവും. ഇതില്ലാത്ത സ്ഥലങ്ങളില്‍ ഭോജനശാലയിലോ വലിയമ്പലത്തിലോ വച്ചാണ്‌ കൂത്തു നടത്തുന്നത്‌.ചാക്യന്മാരാണ്‌ കൂത്തിന്റെ പ്രണേതാക്കള്‍.കൂത്തിന്‌, പ്രബന്ധംകൂത്ത്‌, നങ്ങ്യാര്‍കൂത്ത്‌, കൂടിയാട്ടം എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട്‌. ഇതില്‍ ആദ്യത്തേത്‌ കേവലാഖ്യാനവും രണ്ടാമത്തേത്‌ ശുദ്ധഅഭിനയവും മൂന്നാമത്തേത്‌ യഥാര്‍ഥമായ രംഗപ്രയോഗവുമാണ്‌. പ്രബന്ധം കൂത്തിലും കൂടിയാട്ടത്തിലും ചാക്യാരും നമ്പ്യാരും രംഗത്തില്‍ വരുമെങ്കിലും നങ്ങ്യാര്‍കൂത്തില്‍ ചാക്യാര്‍ക്കു വരേണ്ടതില്ല.പ്രബന്ധം കൂത്തില്‍ മിഴാവുകൊട്ടുന്ന ജോലിയാണ്‌ നങ്ങ്യാര്‍ക്ക്‌. നങ്ങ്യാര്‍ ഈ അവസരത്തില്‍ കുഴിത്താളം കൊട്ടിക്കൊള്ളും. നടനത്തേക്കാളേറെ രസകരമായ ഉപമാനങ്ങള്‍ ചേര്‍ത്ത്‌ കഥ പറയുന്നതിലാണ്‌ ഈ രംഗത്ത്ി‍ന്റെ വിജയം സ്ഥിതിചെയ്യുന്നത്‌.






Image result for കൂത്ത്

Image result for പരിച മുട്ട് കളിപരിച മുട്ട് കളി 

ചവിട്ടു നാടകം 

Image result for ചവിട്ടു നാടകം                          



                              


തുള്ളല്‍ 


                              തുള്ളള്‍ അമ്പലപ്പുഴ ക്ഷേത്രത്തില്‍ വച്ച്‌ ചാക്യാര്‍കൂത്തിനു മിഴാവുകൊട്ടിക്കൊണ്ടിരുന്ന കുഞ്ചന്‍ നമ്പ്യാര്‍ ഇടയ്ക്ക്‌ ഉറങ്ങിപ്പോയതുകൊണ്ട്‌ ചാക്യാര്‍ അദ്ദേഹത്തെ കണക്കിനു കളിയാക്കി. അതിനു പകരം വീട്ടുവാന്‍ വേണ്ടി ഒരു രാത്രികൊണ്ട്‌ കല്യാണസൗഗന്ധികം കഥ തുള്ളലായി എഴുതി പിറ്റേന്നു ക്ഷേത്രത്തില്‍ അഭിനയിച്ച്‌ ചാക്യാരെ ചെണ്ടകൊട്ടിച്ചെന്നാണ്‌ ഐതിഹ്യം. ഇതിന്റെ വാസ്തവികതയെ പലരും സംശയിക്കുന്നുണ്ടെങ്കിലും കുഞ്ചന്‍ നമ്പ്യാരാണ്‌ തുള്ളല്‍ പ്രസ്ഥാത്തിന്റെ ഉപജ്ഞാതാവ്‌ എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അരയ്ക്കു ചുറ്റും വീതി കുറഞ്ഞ വേഷ്ടനങ്ങള്‍ ധരിച്ച്‌ മനയോല കൊണ്ടു മുഖം നിറപ്പെടുത്തി, കണ്ണുകള്‍ ചുണ്ടപ്പൂവുകൊണ്ട്‌ ചുവപ്പിച്ച്‌ തലയില്‍ കിരീടവും ധരിച്ച്‌, കൈകളില്‍ ഈരണ്ടു ബന്ധങ്ങളുമണിഞ്ഞാണ്‌ തുള്ളല്‍ക്കാരന്റെ പുറപ്പാട്‌. മദ്ദളവും കുഴിത്താളവും ആണ്‌ വാദ്യങ്ങള്‍. കൂത്തിന്റെയും പാഠകത്തിന്റെയും സംയോജനമാണിതെന്നു പറയപ്പെടുന്നു. അവയില്‍നിന്നെല്ലാം ഇതിനുള്ള വ്യത്യാസം പാട്ടും ആട്ടവും ആംഗ്യവും അഭിനയവും തുള്ളല്‍ക്കാരന്‍ തന്നെ നിര്‍വഹിക്കണമെന്നുള്ളതാണ്‌


                                   മാര്‍ഗം കളി 

                         ക്രൈസ്തവ കലകളില്‍ പ്രധാനപ്പെട്ട ഒന്നാണ്‌ മാര്‍ഗ്ഗം കളി. 
ഇതു കേരള ക്രൈസ്തവ സമൂഹത്തിന്റെ സംസ്കാരത്തിന്റെ പ്രകാശനമാണ്‌.ക്രിസ്തുവിന്റെ പന്ത്രണ്ടുശിഷ്യന്മാരെ അനുസ്മരിപ്പിക്കുന്നതിനു പന്ത്രണ്ടു പുരുഷന്മാരാണ്‌ മാര്‍ഗംകളിയില്‍ പങ്കെടുക്കുന്നത്‌. അവര്‍ അരയും തലയും മുറുക്കി തലയില്‍ മയില്‍പ്പീലി ചൂടി കത്തിച്ച നിലവിളക്കിനു ചുറ്റും നില്‍ക്കുന്നു. ക്രിസ്തുശിഷ്യനായ സെന്റ്‌ തോമസ്‌ ഭാരതത്തില്‍ വന്നപ്പോള്‍ മയിലിന്റെ പുറത്തു സഞ്ചരിച്ചതിനെ അനുസ്മരിച്ചാണ്‌ മാര്‍ഗംകളിക്കാര്‍ തലയില്‍ മയില്‍പ്പീലി ചൂടുന്നത്‌. കത്തിച്ചവിളക്ക്‌ ക്രിസ്തുവിനെ സൂചിപ്പിക്കുന്നു. മാര്‍ഗംകളിക്ക്‌ ആധാരമായ പാട്ടിനു മാര്‍ഗംകളിപ്പാട്ടെന്നു പറയുന്നു. കളിക്കാര്‍ വിളക്കുതൊട്ടു നമസ്ക്കരിച്ചതിനുശേഷമാണ്‌ കൈകൊട്ടി പാട്ടുപാടി കളി തുടങ്ങുന്നത്‌.മാര്‍ഗംകളിയില്‍ പങ്കെടുക്കുന്ന പുരുഷന്മാരുടെ വേഷം കസവുമുണ്ടും കസവുതലക്കെട്ടും ചുവന്നപട്ടുകൊണ്ടുള്ള അരക്കെട്ടുമാണ്‌. അഭ്യാസികളായ പുരുഷന്മാരുടെ കലയായിട്ടാണ്‌ ഈ കലാരൂപം പ്രചരിച്ചതെങ്കിലും എണ്‍പതുകളില്‍ സ്കൂള്‍ യുവജനോത്സവത്തില്‍ ഈ കലാരൂപം ഒരു ഇനമാക്കിയതോടെ ഇതു സ്ത്രീകള്‍ ഏറ്റെടുത്തുമര്‍ഗംകളി സ്ത്രീകള്‍ ഏറ്റെടുത്തതോടെ പുരാതന സുറിയാനിക്രിസ്ത്യാനികളുടെ വേഷത്തോടു സാമ്യമുള്ള ചമയങ്ങള്‍ അതിനു സ്വീകരിച്ചു. കോടിനിറത്തിലുള്ള കച്ചമുണ്ടും പണിച്ചട്ടയും കവണിയും പിന്നെ കഴുത്തില്‍ കാശുമാലയും മേക്കാതില്‍ കുണുക്കും കൈയില്‍വളയും കാലില്‍ തളയും അങ്ങനെ മാര്‍ഗംകളിക്ക്‌ ഉടയാടകളായി.


Image result for തിരുവാതിര
Image result for മാര്‍ഗംകളി


പുലിക്കളി

naadan kalakal എന്നതിനുള്ള ചിത്രം

മാപ്പിളപ്പാട്ട്‌                                                                     പ്രസിദ്ധ മാപ്പിളപ്പാട്ട് ഗായകന്‍                                                                                                                ആദില്‍ കളരാന്തിരി
കേരളമുസ്ലിംകലാരൂപങ്ങളില്‍ഏറ്റവുംപ്രചാരവുംമറ്റു സമുദായങ്ങള്‍ക്കിടയില്‍പ്പോലും ഏറെ ജനപ്രീതിയുംനേടിയിട്ടുള്ളതു മാപ്പിളപ്പാട്ടാണ്സമ്പന്നമായ ഒരു സാഹിത്യശാഖ എന്നതിനേക്കാളേറെ ഇമ്പമാര്‍ന്ന ഒരു ശ്രവ്യകലാരൂപമെന്നനിലയില്‍ ഇതു പരക്കെ ആസ്വദിക്കപ്പെടുന്നു. ഏറ്റവും ആദ്യത്തെ മാപ്പിളപ്പാട്ടായ മുഹിയുദ്ദീന്‍മാലയ്ക്കു നാലു നൂറ്റാ ണ്ടു പഴക്കമുണ്ട്‌. അറബി മലയാളത്തില്‍ (അറബി ലിപി ഉപയോഗിച്ച്‌ മലയാള ഭാഷയില്‍) രചിച്ച ഈ അധ്യാത്മിക കൃതി വളരെക്കാലം മുസ്ലിം ഭവനങ്ങളില്‍ ഭക്ത്യാദരപൂര്‍വ്വം ആലപിക്കപ്പെട്ടു വന്നിരുന്നു. ഇപ്പോള്‍ വളരെ അപൂര്‍വ്വം. പിന്നീട്‌ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍, ചേറ്റുവാ പരീക്കുട്ടി, പുലിക്കോട്ടില്‍ ഹൈദ്രു എന്നിവരുടെ രചനകളിലൂടെ മാപ്പിളപ്പാട്ടുകള്‍ക്കു ലൗകികതയും കൂടുതല്‍ സംഗീതാത്മകതയും കൈവന്നു. വിവാഹാഘോഷങ്ങളോടനുബന്ധിച്ചും മറ്റും നടക്കുന്ന ഒപ്പന, കൈമുട്ടിപ്പാട്ട്‌ തുടങ്ങിയവയുടെ ഒരവിഭാജ്യഘടകമായിത്തീര്‍ന്നു. വിവിധ വാദ്യോപകരണങ്ങളോടെ ഇപ്പോള്‍ സ്റ്റേജിലെ സംഗീതപരിപാടികള്‍ക്കായി പരക്കെ അവതരിപ്പിക്കപ്പെട്ടു വരുന്നു. പ്രശസ്തമായ ഒട്ടേറെ മാപ്പിളപ്പാട്ട്‌ സംഘങ്ങള്‍ ഇപ്പോള്‍ കേരളത്തില്‍, പ്രത്യേകിച്ച്‌ മലബാറിലുണ്ട്‌


                               കോല്‍ക്കളി


എട്ട്‌,പത്ത്‌,പതിനാറ്‌ എന്നിങ്ങനെ ഇരട്ടസംഖ്യയിലുള്ള അംഗങ്ങളാണ്‌             കോല്‍ക്കളിസംഘത്തിലുണ്ടാവുക. വേഷം, കള്ളിമുണ്ടും ബനിയനും തലയില്‍ ഉറുമാലും. മരം കൊണ്ടുണ്ടാക്കിയ നേര്‍ത്ത കോലുകള്‍ ഇരുകൈകളിലും പിടിച്ച്‌ താളാത്മകമായി അന്യോന്യം കൂട്ടിയടിച്ചും പാടിക്കൊണ്ട്‌ ചുവടുവച്ചും വട്ടത്തില്‍ നീങ്ങിയാണ്‌ കളിതുടങ്ങുക. താളം മുറുകുന്നതിനനുസരിച്ചു ചുവടുവയ്പുകള്‍ ദ്രുതഗതിയിലാവുകയും കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന അഭ്യാസമുറകള്‍ പ്രകടമാവുകയും ചെയ്യുന്നു. കളിക്കാര്‍ മെയ്‌വഴക്കത്തോടെ തിരിഞ്ഞും മറിഞ്ഞും ചാടിയും കോലുകള്‍ തമ്മില്‍ ആഞ്ഞടിക്കുന്നു. അടുത്തുള്ളവരുമായും കോലുകള്‍ കൂട്ടിയിടിച്ചുകൊണ്ടിരിക്കും.കുരിക്കള്‍ (ഗുരുക്കള്‍) എന്നും വിളിക്കപ്പെടുന്ന സംഘത്തലവന്‍ മാറിനിന്നു കളി നിയന്ത്രിക്കുകയും ചിലപ്പോള്‍ ഒപ്പം ചേര്‍ന്നു കളിക്കുകയും ചെയ്യും. കളിക്കു പിരിമുറുക്കം കൂട്ടാനും കളിക്കാരില്‍ ആവേശം പകരാനുമായി കുരിക്കള്‍ ഇടയ്ക്കിടെ തകൃത-തിത്തകൃത-താകൃത ബില്ലത്തെ.... എന്നിങ്ങനെ ഉച്ചത്തില്‍ വിളിച്ചുപറയുന്നതു കേള്‍ക്കാം - അങ്ങനെ പറഞ്ഞാണ്‌ കളി അവസാനിപ്പിക്കുകയും ചെയ്യുക. 

വിവരങ്ങള്‍ക്ക് കടപ്പാട് :മനോരമ ഇയര്‍ ബുക്ക് 

No comments:

Post a Comment

[credits for the code: newbloggerthemes.com]