കഥ

                              

                             

കുഞ്ഞുമലയാളം :

ചിത്രത്തിൽ നിന്ന് കുട്ടികൾക്ക് കഥ നിർമ്മിക്കാം ഇവിടെ ക്ലിക്കുക 



   കഥകള്‍ 

1. ബൌ .ബൌ കഥകള്‍


കോന്നി  BRC തയാറാക്കിയ 30 കഥകളുടെ സമാഹാരം.കൊച്ചു കുട്ടികള്‍ക്ക് പോലും സ്വയം വായിച്ചു രസിക്കാം.

====================================================

കുട്ടികള്‍ക്ക് ഏറെ ഇഷ്ട്ടപ്പെടുന്ന ഒട്ടേറെ കഥകളുള്ള
 ഒരു ബ്ലോഗ്‌  ആണ് ഇത്.

===================================

3. പഞ്ചതന്ത്ര കഥകള്‍(PDF)





===============================






6 . STORIES FOR KIDS


   ഗുണപാഠ കഥകൾ 


   (CLICK )

അയച്ചു തന്നത്:

സലീന ടീച്ചർ,


AMLP School PainKannur, Kuttipuram


7 . സിംഹത്തിന്റെ മരണപത്രം



8 . പുലിവരുന്നേ പുലി


9 . മല്ലനും മാതേവനും


10 അത്യാഗ്രഹം അത്യാപത്ത്


11 തൊപ്പി കച്ചവടക്കാരനും കുരങ്ങന്മാരും


12 ബുദ്ധി രക്ഷിക്കും


13 സിംഹവും കുഞ്ഞനെലിയും


14 ധനികന്‌ പറ്റിയ അമളി


15 തത്തമ്മയുടെ ഉപദേശങ്ങൾ


16 ചന്ദനും ചന്ദുവും


17 ആമയുടെ ബുദ്ധി


18 കാക്കയുടെയും പാമ്പിന്റേയും കഥ


19 കിണറ്റിലെ സിംഹം


20 ആമയും കുറുക്കനും


21 കഴുതയുടെ സംഗീതം


22 ചത്ത മുതല വാലാട്ടും


23 ആമയുടെ  ആകാശ യാത്ര


24 ഒരു കീരി യുടെ കഥ


25 ക്രൂരനായ ആനയുടെ കഥ


26 ഉറുമ്പിന്റെയും പുൽച്ചാടിയുടെയും കഥ


27 അത്യാഗ്രഹം നല്ലതല്ല


28 ആടിനെ പട്ടിയാക്കിയ കഥ


29 അലസനു കൂട്ട് അലസൻ


30 ആട്ടിന്തോലിട്ട ചെന്നായ


31 ആനയും തയ്യൽക്കാരനും





    7 .ചിണ്ടനു  സമ്മാനം 


  ഒരിക്കൽ ഒരിടത്ത് ചിണ്ടൻ എന്നുപേരുള്ള വയസ്സനായ ഒരു ചെണ്ടക്കാരനുണ്ടായിരുന്നു. അയാൾക്ക്‌ ആകെയുള്ളത് ഒരു പഴഞ്ചൻ ചെണ്ടയായിരുന്നു. ചിണ്ടൻ ചെണ്ട കോട്ടാൻ തുടങ്ങിയാൽ എല്ലാവരും കളിയാക്കും. അപ്പോൾ ചിണ്ടന് സങ്കടം വരും.എങ്കിലും ആഘോഷം വരുമ്പോൾ ചിണ്ടനും കൊട്ടാൻ പോകും.
                                                ഒരിക്കൽ രാജാവ് ആ നാട്ടിൽ വരാൻ തീരുമാനിച്ചു. രാജാവിനെ സ്വീകരിക്കാൻ ഉഗ്രൻ ചെണ്ടമേളം വേണം - നാട്ടുകാർ തീരുമാനിച്ചു. ആ നാട്ടിൽ രണ്ടു ചെണ്ടക്കാർ കൂടിയുണ്ടായിരുന്നു - കിണ്ടുവും ടുണ്ടുവും. ചെണ്ട കൊട്ടി രാജാവിനെ സ്വീകരിക്കാൻ കിണ്ടുവിന്റേയും  ടുണ്ടുവിന്റേയും കൂടെ ചിണ്ടനും പുറപ്പെട്ടു.

                                                    വഴിയിൽ അവർ വിശ്രമിക്കാനായി ഒരു മരച്ചുവട്ടിൽ ഇരിപ്പായി. ചിണ്ടൻ അങ്ങനെയിരുന്നു ഉറങ്ങിപ്പോയി. അപ്പോൾ കിണ്ടു  ടുണ്ടുവിനോട് പറഞ്ഞു: "ഇതു തന്നെ തക്കം! നമുക്ക് മിണ്ടാതെ സ്ഥലം വിടാം ! ഈ കിളവന്റെ പഴഞ്ചൻ ചെണ്ടമേളം കേട്ടാൽ രാജാവിനു ദേഷ്യം വരും."

                                                  കിണ്ടുവും ടുണ്ടുവും സൂത്രത്തിൽ സ്ഥലം വിടാനൊരുങ്ങി. പക്ഷെ ഇതെല്ലാം മറ്റൊരാൾ കാണുന്നുണ്ടായിരുന്നു - മരത്തിനു മുകളിലെ വനദേവത!

                                                  പാവം ചിണ്ടനെ പറ്റിച്ചു കടക്കാൻ നോക്കുന്ന കിണ്ടുവിനേയും  ടുണ്ടുവിനേയും ഒരു പാഠം പഠിപ്പിക്കാൻ ദേവത തീരുമാനിച്ചു. ദേവത എന്തു ചെയ്തെന്നോ? മന്ത്രം ചൊല്ലി രണ്ടുപേരെയും ഉറക്കി!

                                                  പിന്നെ ദേവത മാന്ത്രികാവടികൊണ്ട് ചിണ്ടന്റെ ചെണ്ടയിൽ ഒന്നു കൊട്ടി. 'ണ്ടിo!'. ആ ശബ്ദം കേട്ട് ചിണ്ടൻ ഉറക്കമുണർന്നു.
                                                  
                                                    എല്ലാം മറന്നുറങ്ങുകയായിരുന്ന കൂട്ടുകാരെ വിളിച്ചുണർത്താൻ ചിണ്ടൻ കുറേ ശ്രമിച്ചു.പക്ഷേ , ദേവത മന്ത്രം ചൊല്ലി മയക്കിയ അവരുണ്ടോ ഉണരുന്നു! നിരാശനായ ചിണ്ടൻ ചെണ്ടയും ചുമലിലേറ്റി ഒറ്റയ്ക്ക് നടപ്പായി.

                                                    രാജാവ് ഗ്രാമത്തിന്റെ കവാടത്തിൽ എത്തിയിരുന്നു. ചെണ്ടക്കാരെ കാണാതെ പരിഭ്രമിച്ചു നിൽക്കുകയായിരുന്നു എല്ലാവരും. അപ്പോഴാണ് ചിണ്ടന്റെ വരവ്.

                                                    "ഹും , താൻ മാത്രമേ ഉള്ളോ? " അധികാരി ദേഷ്യപ്പെട്ടു. "കുറേപ്പേർ വന്നു ചെണ്ടമേളം കേമമാക്കണമെന്ന് പറഞ്ഞിരുന്നതല്ലേ? രാജാവിന് ദേഷ്യം വന്നാൽ തന്റെ കാര്യം പോക്കാ!"

                                                      അതു കേട്ട മറ്റൊരാൾ പറഞ്ഞു: "ആലോചിച്ചു നിൽക്കാനൊന്നും സമയമില്ല. വേഗം കോട്ടു തുടങ്ങു. രാജാവ് എത്തിക്കഴിഞ്ഞു." ചിണ്ടൻ രണ്ടും കല്പിച്ചു കൊട്ട് തുടങ്ങി. മാന്ത്രികവടികൊണ്ടു ദേവത കൊട്ടിയതല്ലേ ! മധുരമായ ശബ്ദമാണ് അതിൽനിന്നു പുറത്തു വന്നത്. അനേകം ചെണ്ടക്കാർ ഒന്നിച്ചു കൊട്ടുന്ന ഗംഭീരമേളം !

                                                   നാട്ടുകാർ അന്തംവിട്ടു നിന്നു. ചിണ്ടൻ എല്ലാം മറന്നു കൊട്ടോടുകൊട്ട്! അത്രയും നല്ല മേളം ആരും കേട്ടിരുന്നില്ല.

രാജാവ് അത്ഭുതത്തോടെ ചിണ്ടനെ അടുത്ത് വിളിച്ചു ധാരാളം സമ്മാനങ്ങൾ കൊടുത്തു!

===============================================


8. ആട്ടിന്കുട്ടിയുടെ  ബുദ്ധി 

ഒരിക്കൽ കുറെ ആട്ടിൻപറ്റം കാട്ടിലൂടെ മേഞ്ഞു നടക്കുകയായിരുന്നു. കൂട്ടത്തിലൊരു കുഞ്ഞാട് കൂട്ടം തെറ്റിപ്പോയി. കൂട്ടുകാരെല്ലാം കുറെ ദൂരെ എത്തിക്കഴിഞ്ഞതൊന്നും അവനറിഞ്ഞില്ല.

                      അവൻ അറിയാത്ത മറ്റൊരു കാര്യം കൂടി ഉണ്ടായിരുന്നു; ഒരു ചെന്നായ അവന്റെ പിന്നാലെ നടക്കുന്ന കാര്യം!

                        കുഞ്ഞാട്  തനിച്ചാണെന്ന് ഉറപ്പു വരുത്തിയ ശേഷം ചെന്നായ അവനു മേൽ ചാടി വീണു.
      
                        "ആട്ടിറച്ചി കഴിച്ചിട്ട് നാളേറെയായി," ചെന്നായ നാവു നൊട്ടി നുണഞ്ഞുകൊണ്ട് പറഞ്ഞു.

                         രക്ഷപെടാൻ ഒരു മാർഗത്തിനായി കുഞ്ഞാട് തലപുകഞ്ഞാലോചിച്ചു. അവൻ എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ച് ചെന്നായയോട് സംസാരിക്കാൻ തുടങ്ങി.

                         "എന്നെ തിന്നോളൂ. പക്ഷേ , രുചിയുള്ള ആട്ടിറച്ചി തിന്നണമെങ്കിൽ അല്പം കാത്തിരിക്കണം."

                         "അതെന്താ?" ചെന്നായ അന്തം വിട്ടു.

                         "ഞാൻ ഇപ്പോൾ വയറുനിറച്ചും പുല്ലു തിന്നതേയുള്ളൂ . ഇപ്പോൾ എന്നെ തിന്നാൽ പുല്ലു തിന്നുന്നതു പോലിരിക്കും."  ആട്ടിൻകുട്ടി പറഞ്ഞു .

                         " അതു ശരിയാണല്ലോ! " ചെന്നായയ്‌ക്കു തോന്നി.

                         "പുല്ലൊക്കെ ദഹിച്ചു കഴിഞ്ഞാൽപ്പിന്നെ ആട്ടിറച്ചിയുടെ രുചി കൂടും , അറിയില്ലേ? "

                          കുഞ്ഞാട് വീണ്ടും പറഞ്ഞതു കൂടി കേട്ടതോടെ ചെന്നായയ്‌ക്ക്‌ കൊതി സഹിക്കാനായില്ല.

                          "ഹും ! ദഹിക്കാൻ എത്ര സമയം വേണം? " ചെന്നായ ചോദിച്ചു.

                          "നൃത്തം ചെയ്താൽ വേഗം ദഹിക്കും. എന്റെ കഴുത്തിൽ കെട്ടിയ ഈ മണി ഒന്നു കിലുക്കിത്താ . എന്നാലേ എനിക്ക് നൃത്തം ചെയ്യാൻ തോന്നൂ ." കുഞ്ഞാട് പറഞ്ഞു. എന്നിട്ടു സ്വന്തം കഴുത്തിലെ മണി അഴിച്ചെടുത്ത് കൊടുത്തു.

                          ചെന്നായയ്‌ക്ക്‌ സന്തോഷമായി. എന്നിട്ട് കുഞ്ഞാട് കൊടുത്ത മണി ആഞ്ഞാഞ്ഞ് കിലുക്കിത്തുടങ്ങി.

                           "ണിം.....ണിം....ണ്ണീo .....ണ്ണീo....."
          
                            കുഞ്ഞാട് മണി കിലുങ്ങുന്ന ശബ്ദത്തിനനുസരിച്ച് നൃത്തം ചെയ്യാനും തുടങ്ങി.

                             മണിയുടെ ഉച്ചത്തിലുള്ള ശബ്ദം അപ്പോഴാണ് ആട്ടിടയൻ കേട്ടത്. അയാൾ വന്നു നോക്കുമ്പോഴതാ തന്റെ കുഞ്ഞാടിനടുത്ത് ഒരു
ചെന്നായ നിന്ന് മണി കിലുക്കുന്നു! അയാൾ കൈയിലുള്ള വടിയെടുത്ത് ചെന്നായയുടെ മുതുകത്ത് .....
                         'പ്ടെ..!
                      "ഹമ്മോ..." ചെന്നായ കരഞ്ഞു കൊണ്ട് ഒറ്റയോട്ടം!


============================================


9. വന്ന  വഴി മറക്കരുത്.
                                                  

ഒരു കൊടുങ്കാട്ടിൽ ഒരു സന്യാസി ജീവിച്ചിരുന്നു. കായ്കനികൾ മാത്രമായിരുന്നു ആഹാരം .
ഒരു നാൾ എവിടെ നിന്നോ ഒരു നായ അലഞ്ഞു തിരിഞ്ഞ് സന്യാസിയുടെ ഗുഹയിലെത്തി.അലിവു തോന്നിയ സന്യാസി നായയെ തന്റെയൊപ്പം പാർപ്പിച്ചു.

                                                  നേരം വെളുത്താൽ നായ കാട്ടിലേക്കിറങ്ങും.പിന്നെ വൈകുന്നേരമാണ് തിരിച്ചു വരിക. സന്യാസിയെപ്പോലെ കായ്കനികൾ തിന്നു വിശപ്പടക്കാൻ നായയ്‌ക്കു കഴിയില്ലല്ലോ. വല്ലതും എരിവും പുളിയുള്ളതും വേണം നായയ്ക്ക്.

                                                 ഒരിക്കൽ നായ കാട്ടിൽ ഭക്ഷണമന്വേഷിച്ച്  നടക്കുകയായിരുന്നു. അതാ, മരച്ചുവട്ടിൽ ഒരു കടുവ! നായയെ കണ്ടതും കടുവ ഒറ്റച്ചാട്ടം. ഒരു നിമിഷം കൊണ്ട് നായ ഓടെടാ ഓട്ടം!

                                                നായ ചെന്നുനിന്നത് സന്യാസിയുടെ ഗുഹക്കകത്താണ്.

                                    "എന്താ, എന്തുപറ്റി?"  നിന്നു കിതയ്ക്കുന്ന നായയെ നോക്കി സന്യാസി തിരക്കി.

                                    "ഒരു കടുവ എന്നെ പിടിക്കാൻ വന്നു." നായ  പറഞ്ഞു.

                    സന്യാസി എന്തോ മന്ത്രം ചൊല്ലിയ മാത്രയിൽ നായ വലിയൊരു കടുവയായി മാറി. രൂപം മാറിയ നായ ഗുഹക്കു പുറത്തേക്കു വന്നു. മുന്നിൽ ഭീമാകാരനായ കടുവയെ കണ്ട് ജീവനും കൊണ്ട് ആദ്യത്തെ കടുവ കാട്ടിൽ മറഞ്ഞു.

                                        നായയ്ക്ക് പിന്നീട്, മറ്റു പല വലിയ മൃഗങ്ങളെയും നേരിടേണ്ടി വന്നു. അപ്പോഴെല്ലാം സന്യാസി തന്റെ മാന്ത്രിക ശക്തികൊണ്ട് നായയെ ആ മൃഗമാക്കി മാറ്റി. ചുരുക്കി പറയാമല്ലോ, ഓരോ തവണയും നായ രക്ഷപെട്ടു.

                                        ദിവസങ്ങൾ കഴിഞ്ഞു. ഒരിക്കൽ നായ തന്നെയൊരു സിംഹമാക്കണമെന്നു പറഞ്ഞു കൊണ്ടാണ് ഗുഹയിലെത്തിയത്. കാട്ടിലെ രാജാവായ സിംഹത്തെ തോൽപ്പിക്കണമെങ്കിൽ അതേ വഴിയുള്ളുവെന്ന് നായ പറഞ്ഞു. സന്യാസി തന്റെ മന്ത്രശക്തി കൊണ്ട് നായയെ ഒരു സിംഹമാക്കി.


                                       ഇനി തനിക്ക് ആ രൂപം മതിയെന്ന് നായ തീരുമാനിച്ചു.മറ്റ് ഒരു മൃഗത്തെയും ഭയപ്പെടേണ്ടല്ലോ. സിംഹം പുറത്തൊന്നും പോകാതെ ആ ഗുഹയിൽ കഴിഞ്ഞു കൂടി. കുറച്ചു കഴിഞ്ഞപ്പോൾ സിംഹത്തിനു വിശക്കാൻ തുടങ്ങി. പുറത്തു പോയി വേട്ടയാടാൻ അതിനു മടി തോന്നി. വിശപ്പടക്കാൻ സന്യാസിയെ  തന്നെ ശാപ്പിടാമെന്ന് സിംഹം തീരുമാനിച്ചു.

                                       സന്യാസി പുറത്തുപോയി മടങ്ങി വന്നപ്പോൾ അതാ സിംഹം ആക്രമിക്കാൻ തയ്യാറായി നിൽക്കുന്നു! അത് സന്യാസിയുടെ നേരെ ചാടി വീണു.

                                        ഒരു ക്ഷണം. സന്യാസി മന്ത്രം ചൊല്ലി. അതോടെ സിംഹം പഴയ നായയായി. തന്റെ മുൻപിൽ വാലാട്ടി നിന്ന നായയെ സന്യാസി പുറത്താക്കി ഗുഹയുടെ വാതിലടച്ചു

=====================================

10 ആന്ദ്രൊക്ലെസും സിംഹവും '
ആൺഡ്രോക്ലെസ് എന്നു പേരായ അടിമ തന്റെ യജമാനനിൽ നിന്നു രക്ഷപ്പെട്ട് കാട്ടിലേക്കു്‌ ഒളിച്ചോടി. അവിടെ അലഞ്ഞുനടക്കവേ അവൻ ഒരു സിംഹം കിടന്നു ഞരങ്ങുകയും മൂളുകയും ചെയ്യുന്നതു കണ്ടു. അവൻ ആദ്യം ഭയപ്പെട്ടോടിയെങ്കിലും സിംഹം തന്നെ പിന്തുടരുന്നില്ല എന്നുകണ്ട്‌ തിരികെ അങ്ങോട്ട് ചെന്നു. അടുത്തു ചെന്നപ്പോൾ സിംഹത്തിന്റെ കാലിൽ ഒരു വലിയ മുള്ളുകൊണ്ട് ചോരയും നീരും ഒലിക്കുന്നത് അവൻ കണ്ടു. സിംഹത്തിന്റെ അടുത്തുചെന്നു അവൻ മുള്ള് വലിച്ചൂരി മുറിവു്‌ വച്ചുകെട്ടി. താമസിയാതെ സിംഹത്തിനു്‌ എഴുന്നേറ്റ് നടക്കാമെന്നായി. സിംഹം ഒരു നായെന്നപോലെ ആൺഡ്രോക്ലെസിനെ സ്നേഹിക്കുവാൻ തുടങ്ങി. അതു്‌ ആൺഡ്രോക്ലെസിനെ തന്റെ ഗുഹയിൽ കൊണ്ടുപോയി താമസിപ്പിച്ചു. അയാൾക്ക് തിന്നാനുള്ള ഭക്ഷണം എന്നും അതു്‌ വേട്ടയാടി കൊണ്ടുവന്നു കൊടുത്തുകൊണ്ടിരുന്നു.
താമസിയാതെ സിംഹവും ആൺഡ്രോക്ലെസും പിടിക്കപ്പെട്ടു. വിശന്നുവലയുന്ന സിംഹത്തിന്റെ മുന്നിലെറിയപ്പെടാൻ ആൺഡ്രോക്ലെസ്‌ വിധിക്കപ്പെട്ടു. വിധി നടപ്പാക്കുന്നതു കാണാൻ ചക്രവർത്തി പരിവാരസമേതം എത്തിയിരുന്നു. കളത്തിന്റെ നടുക്കു നിർത്തിയ ആൺഡ്രോക്ലെസിന്റെ നേർക്കു്‌ കൂടു തുറന്നുവിട്ട സിംഹം അലറിപ്പാഞ്ഞടുത്തു. എന്നാൽ ആൺഡ്രോക്ലെസിന്റെ അടുത്തെത്തിയതും ആളെ മനസ്സിലായ സിംഹം അയാളുടെ നേർക്കു്‌ സ്നേഹചേഷ്ടകൾ പ്രകടിപ്പിച്ചുകൊണ്ട് നിന്നതേയുള്ളു. ആശ്ചര്യചകിതനായ ചക്രവർത്തി ആൺഡ്രോക്ലെസിനെ വിളിപ്പിച്ചു്‌ കാര്യം തിരക്കി. ആൺഡ്രോക്ലെസ്‌ പറഞ്ഞതുകേട്ട് സന്തുഷ്ടനായ അദ്ദേഹം അടിമയെയും സിംഹത്തെയും മോചിപ്പിച്ചു.
ഗുണപാഠം: നന്ദി മഹാത്മാക്കളുടെ അലങ്കാരമാണ്
          
=======================================================

     11 സിംഹവും കുറുക്കനും

വനരാജാവായ സിംഹവും ഒരു കുറുക്കനും കൂടി നായാട്ടിനിറങ്ങി. അവർ ഒരു കഴുതയെക്കാണാനിടയായി. കുറുക്കന്റെ ഉപദേശപ്രകാരം സിംഹം കഴുതയ്ക്ക് ഒരു സന്ദേശംകൊടുത്തയച്ചു. കഴുതയുടെ കൂട്ടരുമായി ഒരു സഖ്യം ഉണ്ടാക്കാൻ സിംഹം ആഗ്രഹിക്കുന്നു എന്നതായിരുന്നു സന്ദേശം. രാജകീയ സഖ്യം എന്നുകേട്ട് സന്തോഷംകൊണ്ട് മതിമറന്നു കഴുത അഭിമുഖത്തിനെത്തി. സിംഹമാകട്ടെ കഴുതയുടെമേൽ ചാടിവീണു അതിന്റെ കഥ കഴിച്ചു. എന്നിട്ട് കുറുക്കനോടായി കൽപ്പിച്ചു.

"ഞാൻ ഒന്നു പോയി മയങ്ങിയിട്ടു വരാം. നീ ഈ ഭക്ഷണം കാത്തുകൊള്ളണം. ഒരു ക്ഷണപോലും തൊട്ടേയ്ക്കരുത്. നിന്റെ കഥയും ഞാൻ കഴിയ്ക്കും."
സിംഹം വിശ്രമിക്കാൻ പോയി. സിംഹത്തിന്റെ വരവും കാത്തിരുന്ന കുറുക്കൻ കുറെ കഴിഞ്ഞ് ക്ഷമ നശിച്ച് കഴുതയുടെ തലച്ചോറ് അപ്പാടെ ശാപ്പിട്ടു. സിംഹം തിരിച്ചെത്തിയപ്പോൾ അലറി "എവിടെ ഇവന്റെ തലച്ചോറ്?"
കുറുക്കൻ ഉടൻ തന്നെ മറുപടി നൽകി. "മഹാരാജൻ, കഴുതയ്ക്ക് തലച്ചോറ് ഉണ്ടായിരുന്നെങ്കിൽ അങ്ങ് ഒരുക്കിയ കെണിയിൽ അവൻ വീഴുമായിരുന്നോ?"

ഗുണപാഠം: ബുദ്ധിപരമായ വാക്കുകൾ എതിർക്കുന്നതിനേക്കാൾ നല്ലതാണ്.

===========================================           

      12 .ആമയും പരുന്തും

ആമയ്കൊരു പൂതി തോന്നി. ഒന്നു മാറി താമസിക്കണം എന്ന്. പുതിയ ഒരു സ്ഥലത്തേക്ക് മാറാൻ ആമ പരുന്തിനോട് സഹായം തേടി. പുതിയ സ്ഥലത്ത് കൊണ്ടെത്തിക്കാൻ നല്ല പ്രതിഫലവും വാഗ്ദാനം ചെയ്തു. പരുന്ത് സമ്മതിച്ചു. പരുന്തിന്റെ നഖത്തിലേറി ആമ ആകാശാരോഹിതനായി. വഴിയ്ക്കുവെച്ച് അവർ ഒരു കാക്കയെ കണ്ടു.
കാക്ക പരുന്തിനോടായി പറഞ്ഞു, "ആമയിറച്ചി നല്ല സ്വാദുള്ളതാണ്"
പരുന്ത് പ്രതിവചിച്ചതിങ്ങനെയാണ് "ശരിയായിരിക്കാം എന്നാൽ ആമത്തോടിനു ഭയങ്കര കട്ടിയാണല്ലോ. പൊളിയ്ക്കാൻ പറ്റുമെന്നു തോന്നുന്നില്ല"
"പാറപ്പുറത്തിട്ടാൽ മതി" കാക്ക ഉപദേശിച്ചു. കാക്കയുടെ ബുദ്ധി പരുന്തിനു ബോധിച്ചു. ആമയെ ഉയരത്തിൽ നിന്നും ഒരു പാറപ്പുറത്തേയ്ക്കിട്ടു. കാക്കയും പരുന്തും ആമയിറച്ചി ആസ്വദിച്ചു കഴിച്ചു.

ഗുണപാഠം: ശത്രു സഹായം തേടുന്നവനു ഖേദം ഭവിയ്ക്കും
========================================================


13 ചങ്ങാതിയെ അറിഞ്ഞാൽ ആളെയറിയാം


നിരവധി കഴുതകളുടെ ഉടമയായിരുന്ന ഒരു കച്ചവടക്കാരൻ ഒരു കഴുതയെക്കൂടി വാങ്ങുവാൻ തീരുമാനിച്ചു. കമ്പോളത്തിൽ പോയി അയാൾ ഒരു കഴുതയെ തിരഞ്ഞെടുത്തു. വില്പ്പനക്കാരനോട് അയാൾ പറഞ്ഞു.
"ഞാൻ ഇവനെ വീട്ടിലേക്ക് കൊണ്ടുപോയി നോക്കട്ടെ. മൂന്നാലു ദിവസം കഴിഞ്ഞു കച്ചവടം ഉറപ്പിക്കാം."
അയാൾ കഴുതയെ ആലയത്തിൽ മറ്റ് കഴുതകൾക്കൊപ്പം ആക്കി. പുതിയ കഴുത ഉടൻ തന്നെ ഒരു ചങ്ങാതിയെ തിരഞ്ഞെടുത്തു. കൂട്ടത്തിൽ ഏറ്റവും അധികം ഭക്ഷണം കഴിക്കുകയും, ഏറ്റവും കുറച്ചു ജോലിചെയ്യുകയും ചെയ്യുന്ന കഴുതയെയാണ്‌ നവാഗത കഴുത തിരഞ്ഞെടുത്തത്. ഇത് കണ്ട കച്ചവടക്കാരൻ അടുത്ത ദിവസം തന്നെ അങ്ങാടിയിൽ പോയി അവനെ തിരികെ ഏല്പ്പിച്ചുകൊണ്ടു പറഞ്ഞു:
"ഇവന്റെ ഗുണമറിയാൻ ഒരു ദിവസം പോലും വേണ്ടിവന്നില്ല. ഇവൻ തിരഞ്ഞെടുത്ത ചങ്ങാതിയെകണ്ടാലറിയാം ഇവന്റെ സ്വഭാവഗുണം."

ഗുണപാഠം: നല്ല കൂട്ടുകെട്ടില്ലെങ്കിൽ നമ്മളും നല്ലവരല്ലെന്നു കണക്കാക്കും
============================================================

ഒരിടത്ത് ഒരു കുറുക്കനും കഴുതയും ഉണ്ടായിരുന്നു. വലിയ കൂട്ടുകാരായിരുന്നു അവര്‍. അങ്ങനെയിരിക്കെ ചൂടുകാലം വന്നു. വല്ലാത്ത ചൂടും ദാഹവും. കഴുതയ്ക്ക് ഒരു തണ്ണിമത്തങ്ങ തിന്നുവാന്‍ കൊതിയായി. അടുത്ത് ഒരിടത്ത് ഒരു വലിയ തണ്ണിമത്തന്‍ തോട്ടം ഉണ്ടെന്നു അവന്അറിയാമായിരുന്നു. കഴുതയും കുറുക്കനും കൂടി അവിടേക്ക് പോയി.

തോട്ടത്തിലെത്തിയപ്പോഴല്ലേ പ്രശ്നം. ചുറ്റും വേലികെട്ടിയിരിക്കുന്നു. അകത്താണെങ്കിലോ നല്ല വിളഞ്ഞുപഴുത്ത, അകമൊക്കെ നല്ല ചൊമചൊമാന്നു ചുവന്ന തണ്ണിമത്തങ്ങകളും. കഴുതയ്ക്കും കുറുക്കനും കൊതിയടക്കാനായില്ല. ആരും കാണാതെ കഴുത പതിയ വേലിയുടെ ഒരു ഭാഗം കടിച്ചും ചവിട്ടിയും പൊളിക്കാനാരംഭിച്ചു. കുറുക്കനും സഹായിച്ചു. അവസാനം ഒരു ചെറിയ വിടവ് ആ വേലിയില്‍ ഉണ്ടാക്കിയിട്ട് കഴുതയും കുറുക്കനും കൂടി തോട്ടത്തിനകത്തു കയറി!

താമസിയാതെ അവര്‍ തണ്ണിമത്തനുകള്‍ പൊട്ടിച്ച് തിന്നാന്‍ തുടങ്ങി. “ഹാ‍വൂ... എന്തു രുചി....” കഴുതയും കുറുക്കനും വയറുനിറയെ തിന്നു. അല്‍പ്പം കഴിഞ്ഞ് വയറുനിറഞ്ഞു എന്നായപ്പോള്‍ കഴുത ഉറക്കെ “ങീഹോ...ങീഹോ... “ എന്ന് അമറാന്‍ തുടങ്ങി. അതുകേട്ട് കുറുക്കന്‍ ചോദിച്ചു, “നീയെന്താ ഇങ്ങനെ അമറുന്നത്.....മിണ്ടാതിരിക്കെടാ കഴുതേ.. തോട്ടത്തിന്റെ കാവല്‍കാരെങ്ങാനും കേട്ടാല്‍ അവര്‍ വന്ന് നിന്നെ അടിച്ച് ശരിയാക്കും.”

കഴുത പറഞ്ഞു “ഞാന്‍ അമറിയതല്ല കുറുക്കാ, ഞാന്‍ പാട്ടുപാടുകയാണെന്ന് കേട്ടാലറിയില്ലേ. എനിക്കേ, വയറുനിറയെ ശാപ്പാട് കഴിച്ചാല്‍ പിന്നെ ഉറക്കെയൊന്നു പാടണം, ഇതെന്റെ പണ്ടേയുള്ള ശീലമാ.....”

കുറുക്കന്‍ വീണ്ടും കഴുതയെ പറഞ്ഞുമനസ്സിലാക്കാന്‍ ശ്രമിച്ചു. പക്ഷേ കഴുത അത് കേട്ടില്ല എന്നുമാത്രവുമല്ല, ഉറക്കെ തന്റെ പാട്ട് തുടര്‍ന്നു. ഇനി ഇവിടെ നിന്നാല്‍ തനിക്കും തല്ലുകൊള്ളും എന്നു മനസ്സിലാക്കിയ കുറുക്കന്‍ ഓടീപ്പോയി ഒരു കാടിനുള്ളില്‍ മറഞ്ഞിരുന്നു.

തോട്ടത്തില്‍നിന്നും കഴുതയുടെ കരച്ചില്‍കേട്ട കാവല്‍ക്കാര്‍ വടിയുമായി ഓടിവന്നു. വേലിപൊളിച്ച് അകത്തുകടന്ന് തണ്ണിമത്തന്‍ തിന്ന കഴുതയെ അവര്‍ അടിച്ചു. അടീകൊണ്ട് കഴുത ഓടാന്‍ തുടങ്ങി. കഷ്ടമേ, വേലി പൊളിച്ചഭാഗവും കാണുന്നില്ലല്ലോ. അവസാനം അടികൊണ്ട് അവശനായ കഴുത ഒരു വിധത്തില്‍ തോട്ടത്തിനു വെളീയില്‍ കടന്നു.
കാവല്‍ക്കാര്‍ പോയെന്നുറപ്പായപ്പോള്‍ കുറുക്കന്‍ അവന്റെ അടുത്തെത്തി. എന്നിട്ടു ചോദിച്ചു, “ചങ്ങാതീ, നിന്നോട് ഞാനപ്പോഴേ പറഞ്ഞതല്ലേ, പാടരുത്, കാവല്‍ക്കാര്‍ വരും എന്ന്. എന്നിട്ട് നീയത് കേട്ടീല്ല. ഇനി കിട്ടിയത് അനുഭവിച്ചോ“.
കഴുത ഒന്നും മിണ്ടാതെ തലയും താഴ്ത്തി കുറുക്കനോടൊപ്പം നടന്നു.
ഈ കഥയില്‍നിന്നും കൂട്ടുകാര്‍ എന്തു ഗുണപാഠം പഠിച്ചു?
അറിവുള്ളവര്‍ പറയുന്നത് അനുസരിക്കണം, എപ്പോഴും നാം വിചാരിക്കുന്നതും ചെയ്യുന്നതും ശരിയാവണമെന്നില്ല
============================================================






കഥകളുടെ മാസ്മരിക ലോകം:മലയാളം പ്ലസ്‌ സൈറ്റിലേക്ക് പോകാന്‍ ഇവിടെ ക്ലിക്കുക




3 comments:

[credits for the code: newbloggerthemes.com]