EVS-കേരളക്കരയിലൂടെ



                               TEXT BOOK PART 2








↑ കേരളത്തിലെ 14ജില്ലകളുടെ പേര് എളുപ്പത്തില്‍ പഠിക്കാന്‍ കാരന്തൂര്‍ മര്‍ക്കസ് ഹൈ സ്ക്കൂളിലെ  അദ്ധ്യാപകന്‍ നിയാസ് ചോല തയ്യാറാക്കിയ ഈ ഗാനം സഹായിക്കും   ↟



========================================================================



==================================================================

കേരളം (PRESENTATION)CLICK HERE


കേരളത്തെപ്പറ്റി കുട്ടികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാന്‍  പ്രൊജെക്ടറില്‍ കാണിക്കുക .
                                    വിവരങ്ങള്‍ക്ക് കടപ്പാട്:

    സലീന ടീച്ചര്‍,പൈങ്കന്നൂര്‍ ,       കുറ്റിപ്പുറം,മലപ്പുറം 


കേരളം ജില്ലകളിലൂടെ:( PDF)(CLICK HERE)










കേരളം:അടിസ്ഥാന വിവരങ്ങള്‍ 

ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ അറ്റത്തുള്ള സംസ്ഥാനമാണ് കേരളംകേരളം എന്ന വാക്ക്‌ എവിടെ നിന്നുണ്ടായി എന്നതിനെപ്പറ്റി പണ്ഡിതന്മാര്‍ പലതരം വാദങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്‌. കേരളത്തിന്റെ പേരിനെപ്പറ്റി അഭിപ്രായയൈക്യമില്ലെങ്കിലും 'ചേര്‍' (കര, ചെളി...) 'അളം' (പ്രദേശം) എന്നീ വാക്കുകള്‍ ചേര്‍ന്നാണ്‌ 'കേരളം' ഉണ്ടായതെന്ന വാദമാണ്‌ പൊതുവെ സ്വീകരിക്കപ്പെട്ടിട്ടുള്ളത്‌കേരളത്തിന്‍റെകിഴക്ക് തമിഴ്‌നാട്, വടക്ക് കർണാടകം എന്നീ സംസ്ഥാനങ്ങളും പടിഞ്ഞാറ് അറബിക്കടലുമാണ് മലയാളം പ്രധാന ഭാഷയായി സംസാരിക്കുന്ന കേരളത്തിന്റെ തലസ്ഥാനം തിരുവനന്തപുരമാണ്‌. മറ്റു പ്രധാന നഗരങ്ങൾ തിരുവനന്തപുരം കൊച്ചി കോഴിക്കോട്കൊല്ലംതൃശ്ശൂർകണ്ണൂർ, എന്നിവയാണ്‌ കളരിപ്പയറ്റ്കഥകളിആയുർവേദംതെയ്യം തുടങ്ങിയവ കേരളത്തിന്റെ പുകഴേറ്റുന്നു. സുഗന്ധവ്യഞ്ജനങ്ങൾക്കും കേരളം പ്രശസ്തമാണ്. വിദേശരാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ പ്രധാന ഘടകമാണ്.

നദികൾ

44 നദികളാണ് കേരളത്തിലുള്ളത് അവയിൽ 41 ഉം പടിഞ്ഞാറോട്ടൊഴുകുന്നു. മൂന്നെണ്ണം കിഴക്കോട്ടൊഴുകി കാവേരിയിൽ ചേരുന്നു. 15 കിലോമീറ്ററിനു മേലെ നീളമുള്ളവയെയാണ് നദികൾ എന്നു വിളിക്കുന്നത്, അതിനു താഴെ നിരവധിയുണ്ടെങ്കിലും അവയെ നദികളുടെ ഗണത്തിൽ പെടുത്തിയിട്ടില്ല. കേരളത്തിലെ മിക്ക നദികളും ഒരേ ദിശയിൽ ഒഴുകുന്നു. കേരളത്തിലെ നദികൾ മറ്റു സംസ്ഥാനങ്ങളിലേതിനോടപേക്ഷിച്ച് വളരെ ചെറുതാണ്. കേരളത്തിലെ ഏറ്റവും വലിയ നദി പെരിയാർ ആണ്. 

കായലുകൾ

കേരളതീരത്തെ കായലുകളിലെ വിനോദസഞ്ചാരസാദ്ധ്യതകൾ അടുത്തകാലത്തായി വളരെയേറെ ഉപയോഗപ്പെടുത്തിവരുന്നുണ്ട്. കായലുകളിൽ കെട്ടുവള്ളങ്ങളിലുള്ള യാത്രയും താമസവുമാണ് ഇവിടത്തെ പ്രധാന സവിശേഷത - ഇക്കൂട്ടത്തിൽ അഷ്ടമുടിക്കായൽകുമരകംപാതിരാമണൽ തുടങ്ങിയവ എടുത്തുപറയേണ്ട വിനോദസഞ്ചാരകേന്ദ്രങ്ങളാണ്‌

വന്യജീവിസംരക്ഷണ കേന്ദ്രങ്ങൾ

കേരളത്തിൽ അഞ്ച് ദേശീയോദ്യാനങ്ങളുണ്ട്. 1934-ൽ ആരംഭിച്ച പെരിയാർ ടൈഗർ റിസർവാണ് ആദ്യത്തേത്. ദേശീയോദ്യാനങ്ങൾ കൂടാതെ 16 വന്യജീവിസംരക്ഷണകേന്ദ്രങ്ങളും ഉണ്ട്. ഇതിൽ മൂന്നെണ്ണം പക്ഷിസങ്കേതങ്ങളാണ്. നീലഗിരിഅഗസ്ത്യവനം, എന്നിങ്ങനെ രണ്ട് ജൈവമേഖലകളും ഉണ്ട്. കേരളത്തിൽ വനമില്ലാത്ത ഏക ജില്ല ആലപ്പുഴയാണ്.ഇരവികുളംസൈലന്റ് വാലി, പാമ്പാടും ചോല, മതികെട്ടാൻചോല, ആനമുടിച്ചോല എന്നിവയാണ് 5 ദേശീയോദ്യാനങ്ങൾ. പെരിയാർ, നെയ്യാർ, പറമ്പിക്കുളം, പേപ്പാറ, ചെന്തുരുണി, ചിന്നാർ, തട്ടേക്കാട്, മംഗളവനം, ചിമ്മിണീ, പീച്ചി-വാഴാനി, വയനാട്, ചൂലന്നൂർ-മയിൽ സങ്കേതം, ഇടുക്കി, കുറിഞ്ഞി, ആറളം,മലബാർ എന്നിവയാണ് വന്യജീവി സങ്കേതങ്ങൾ.

സാംസ്കാരിക സ്ഥാപനങ്ങൾ

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായി വിശേഷിപ്പിക്കുന്നത് തൃശ്ശൂരിനെയാണ്.
കേരളത്തിൽ മലയാള ഭാഷ, കല, സാഹിത്യം തുടങ്ങി മറ്റു പഠനങ്ങളുടേയും അഭിവൃദ്ധിക്കായി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആദ്യത്തേത് 1956 ഓഗസ്റ്റ് 15നു രൂപീകൃതമായ കേരള സാഹിത്യ അക്കാദമിയാണ്. തൃശൂർ ആണ് ആസ്ഥാനം. മലയാളഭാഷയുടെയും സാഹിത്യത്തിന്റേയും വികസനത്തിനുവേണ്ടിയുള്ള പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം.
ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ കേരള സർക്കാരിന്റെ കീഴിൽ പ്രവത്തിക്കുന്ന സാംസ്കാരിക സ്ഥാപനം മലയാള ഭാഷയുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു. 1968-ൽ നിലവിൽ വന്ന ഈ ഭാഷാ പഠനകേന്ദ്രം വൈജ്ഞാനിക സാഹിത്യത്തിന്റെ വികസനം, ഭാഷാ നവീകരണ എന്നീ മേഖലകളിൽ ശ്രദ്ധപതിപ്പിച്ചിരിക്കുന്നു.
ചിത്ര-ശില്പകലകളുടെ വികസനം, സംരക്ഷണം, ഉദ്ധാരണം, പോഷണം എന്നിവ ലക്ഷ്യമാക്കി കേരള സർക്കാർ 1962-ൽ ആരംഭിച്ച സ്ഥാപനമാണ് ലളിതകലാ അക്കാദമി. ദൃശ്യകലകളെ സംബന്ധിച്ച പഠനം, ഗവേഷണം, പ്രസിദ്ധീകരണം എന്നിവയും പരിശീലനങ്ങളും മറ്റും നടത്തുന്ന ഇതിന്റെ കേന്ദ്രം തൃശൂരാണ്.
കേരള കലാമണ്ഡലമാണ് മറ്റൊരു പ്രമുഖ സാംസ്കാരിക പഠനകേന്ദ്രം. തൃശൂരിലെ ചെറുതുരുത്തിയിൽ പ്രവർത്തിക്കുന്ന കേരളകലാമണ്ഡലം മഹാകവി വള്ളത്തോളാണ് സ്ഥാപിച്ചത്. ഇന്നത് ഒരു കലാ സാംസ്കാരിക കേന്ദ്രവും സർവകലാശാലയുമാണ്. കഥകളിയാണ് പ്രധാനമായും ഇവിടെ അഭ്യസിപ്പിക്കുന്നത്. മോഹിനിയാട്ടം, കൂടിയാട്ടം, തുള്ളൽ, ചാക്യാർ കൂത്ത് എന്നിവയും പാഠ്യവിഷയങ്ങളാണ്.
സംഗീതം, നാടകം എന്നീ കലകളുടെ അഭിവൃദ്ധിക്കായി കേരള സർക്കാർ 1958-ൽ തുടങ്ങിയ സ്ഥാപനമാണ് സംഗീത നാടക അക്കാദമി. കേരളത്തിനകത്തും പുറത്തുമുള്ള കലാസ്ഥാപനങ്ങളുമായി സഹകരിച്ച് കലാരംഗത്തുള്ളവരെയും കലയേയും പ്രോത്സാഹിപ്പിക്കുകയാണ്‌ ഇതിന്റെ ലക്ഷ്യം. ഇതിന്റെ ആസ്ഥാനവും തൃശൂരാണ്. മലയാള ഭാഷയുടെ പിതാവായ തുഞ്ചത്തെഴുത്തച്ഛന്റെ ജന്മസ്ഥലമായാ തിരൂരിലെ തുഞ്ചൻപറമ്പ് കേരളത്തിലെ മറ്റൊരു പ്രമുഖ സാംസ്‌കാരിക കേന്ദ്രമാണ്.
1981ൽ സാംസ്കാരികവകുപ്പിന്റെ കീഴിൽ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് രൂപംകൊണ്ടു. കുട്ടികൾക്കായി പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുകയാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം. സർക്കാർതലത്തിൽ കുട്ടികൾക്കായി ഒരു പ്രാദേശികഭാഷയിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏകസ്ഥാപനം എന്ന ബഹുമതിയും ഇൻസ്റ്റിറ്റ്യൂട്ടിനുണ്ട്

ആഘോഷങ്ങളും ഉത്സവങ്ങളും

കേരളത്തിലെ ഉത്സവങ്ങളിൽ പലതും പ്രാദേശികതലത്തിൽ പ്രാധാന്യമുള്ളവ മാത്രമാണ്‌. ആഘോഷങ്ങളിൽ പലതും പ്രാചീനകാലത്തെ പാരമ്പര്യം പേറുന്നവയാണ്. ആഘോഷങ്ങളിലെ ചടങ്ങുകൾ വിവിധമതങ്ങളിൽ വിവിധതരമാണെങ്കിലും ചില സമാനതകൾ ദർശിക്കാനാവും.

ഓണം

കേരളത്തിന്റെ സംസ്ഥാനോത്സവമാണ് ഓണം വസന്തകാലത്തിന്റെ ആരംഭമാണ് ഓണമാകുന്നത്. ചിങ്ങമാസത്തിലെ തിരുവോണത്തിനാണ് ഓണാഘോഷം പ്രധാനം. അതിനു പത്തു ദിവസം മുൻപ് അത്തം നാളിൽ തന്നെ ആഘോഷങ്ങൾക്ക് ആരംഭമാകുന്നു. പണ്ട് കേരളം വാണിരുന്ന മഹാബലി എന്ന രാജാവ്, വാമനൻ തന്നെ ചവിട്ടിത്താഴ്ത്തിയ പാതാളത്തിൽ നിന്ന്, വർഷം തോറും തന്റെ പ്രജകളെ കാണാൻ വരുന്ന വേളയാണ് ഓണമെന്നാണ് ഐതിഹ്യം. 

മാമാങ്കം

പ്രാചീനകാലത്തെ കേരളത്തിലെ ഏറ്റവും വലിയ സാംസ്കാരികോത്സവമായിരുന്ന മാമാങ്കം ഭാരതപ്പുഴയുടെ തീരത്തെ തിരൂരിനടുത്തു തിരുനാവായമണപ്പുറത്ത് 12 വർഷത്തിലൊരിക്കൽ കൊണ്ടാടിയിരുന്ന ആഘോഷമായിരുന്നു. ഇതോടൊപ്പം കാർഷിക-വാണീജ്യമേളകളും നടന്നുപോന്നിരുന്നു. പിൽക്കാലത്ത് രാഷ്ട്രീയ പ്രാധാന്യവും ഇതിന് വന്നുചേർന്നു. 

വിഷു

കേരളത്തിന്റെ കാർഷികോത്സവമാണ് വിഷു, വിളവിറക്കാനുള്ള തയ്യാറെടുപ്പിനോടനുബന്ധിച്ചാണ് മേടസംക്രാന്തിക്ക് വിഷു കൊണ്ടാടുന്നത്. കാർഷികവിഭവസമൃദ്ധിയെ കണി കണ്ടുകൊണ്ടാണ് അതാരംഭിക്കുന്നത്. വിഷു കഴിയുന്നതോടെ കേരളത്തിൽ വേനൽമഴ വ്യാപകമാകുകയും തുടർന്ന് കൃഷിക്കാർ എല്ലാ വിളകളുടേയും കൃഷിക്കുള്ള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങുകയും ചെയ്യുന്നു. വിഷുവിനെ കർഷകവർഷാരംഭം എന്നും പറയാറുണ്ട്

ക്രിസ്തുമസ്

ലോക ക്രൈസ്തവരുടെ പ്രധാനാഘോഷങ്ങളിലൊന്നായ ക്രിസ്തുമസ് കേരളത്തിലും ആഘോഷിക്കുന്നു.

ഈസ്റ്റർ

ലോക ക്രൈസ്തവരുടെ പ്രധാനാഘോഷങ്ങളിലൊന്നായ ഈസ്റ്റർ കേരളത്തിലും ആഘോഷിക്കുന്നു. 1952-വരെ കേരളത്തിലെ സുറിയാനി സഭകൾ പഴയരീതിയിലായിരുന്നു ഈസ്റ്റർ കൊണ്ടാടിയിരുന്നത്. എന്നാൽ 1955-ൽ കൽദായ സഭ ഗ്രിഗോറിയൻ കലണ്ടർ അംഗീകരിച്ചതോടെ ഇന്ത്യയിലെല്ലാവരും ഒരു ദിവസമാണ് ഈസ്റ്റർ ദിനമായി ആചരിക്കുന്നത്.

ഈദ് അൽഫിതറും ഈദ് അൽ-അസ്ഹയും

മുസ്ലീങ്ങളുടെ രണ്ട് പെരുന്നാൾ ആഘോഷങ്ങളാണ് ഈദുൽ ഫിത്റും ഈദുൽ അസ്ഹയും. ഈദുൽ ഫിത്ർ ചെറിയ പെരുന്നാൾ എന്നും ഈദുൽ അസ്ഹ ബക്രീദ്, ബലി പെരുന്നാൾ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹിജ്റ വർഷ കലണ്ടറിലെ ഒമ്പതാമത്തെ മാസമായ റമദാനിലെ മുപ്പത് ദിനങ്ങളിലെ വ്രതത്തിനൊടുവിൽ ആഹ്ലാദപൂർവ്വം ആഘോഷിക്കുന്നതാണ് ഈദുൽ ഫിത്ർ. അന്നേദിവസം ഭക്ഷണത്തിന് വകയില്ലാത്തവരെ നിർബന്ധ ദാനത്തിലൂടെ ഊട്ടണമെന്ന് നിഷ്കർഷിക്കപ്പെട്ടിരിക്കുന്നു. പ്രവാചകനായ ഇബ്രാഹീമിന്റെ ത്യാഗപൂർണ്ണമായ ജീവിതത്തിന്റെ ഓർമ്മകളുണർത്തി കടന്ന് വരുന്ന പെരുന്നാളാണ് ഈദുൽ അസ്ഹ. മൃഗത്തെ ബലിയർപ്പിച്ച് ദാനം ചെയ്യുന്നതാണിതിന്റെ പ്രത്യേകത. കേരളത്തിലും ആഹ്ലാദപൂർവം ഈദ് ആഘോഷിക്കപ്പെടുന്നു.


=====================================================================



സ്ഥാനം : ഇന്ത്യയുടെ തെക്കുപടിഞ്ഞാറേ അറ്റം
വിസ്തൃതി : 38,863 ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ : 31,84,1374
തലസ്ഥാനം : തിരുവനന്തപുരം
 ഭാഷ : മലയാളം, ഇംഗ്ലീഷും വ്യാപകമായി സംസാരിക്കുന്നു.
മതങ്ങള്‍ : ഹിന്ദു, ക്രിസ്ത്യന്‍, ഇസ്ലാം.
 സമയം : GMT + 5.30
 നാണയം : ഇന്ത്യന്‍ രൂപ
 കാലാവസ്ഥ : ട്രോപിക്കല്‍
 വേനല്‍ : ഫെബ്രുവരി - മെയ് (24-33o C)
 മണ്‍സൂണ്‍ (മഴക്കാലം) : ജൂണ്‍ - ആഗസ്റ്റ് (22 - 28o C)
 ശിശിരം : നവംബര്‍ - ജനുവരി (22 - 32o C)

 ജില്ലകള്‍          

No automatic alt text available.1.കാസര്‍കോഡ്  2. കണ്ണൂര്‍    
3.വയനാട്           4.കോഴിക്കോട് 
5.മലപ്പുറം          6.   പാലക്കാട് 
7. തൃശ്ശൂര്‍           8. എറണാകുളം
9.ഇടുക്കി           10.      കോട്ടയം
11.ആലപ്പുഴ      12.   പത്തനംതിട്ട,
13.  കൊല്ലം        14.തിരുവനന്തപുരം                           





ജില്ലകളെപ്പറ്റി വിവരണം 

Kasaragod-map.png
1.കാസര്‍ഗോഡ്‌ കാസറഗോഡ്‌ജില്ല :കേരളത്തിന്റെ ഏറ്റവും വടക്കുഭാഗത്തുള്ളജില്ലയാണ്. ആസ്ഥാനംകാസർഗോഡ്.കിഴക്ക്‌പശ്ചിമഘട്ടം,പടിഞ്ഞാറ്‌ അറബിക്കടൽ വടക്ക്‌ കർണ്ണാടകസംസ്ഥാനത്തിലെ ദക്ഷിണ കന്നഡ ജില്ല തെക്ക്‌ കണ്ണൂർ ജില്ല എന്നിവയാണ്‌ കാസറഗോഡിന്റെ അതിർത്തികൾ. മലയാളത്തിനു പുറമേ കന്നഡ ഭാഷ സംസാരിക്കുന്നവരുടെ സാന്നിധ്യം ഈ ജില്ലയിലുണ്ട്‌. 1984 മെയ്‌24-നാണ്‌ ഈജില്ല രൂപീകൃതമായത്‌. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ എണ്ണം നദികൾ കാസറഗോഡാണുള്ളത്. 

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ 


-----------------------------------------------------------------------------------------------------

2.കണ്ണൂര്‍                         


കണ്ണൂർ ജില്ലയുടെ ആസ്ഥാനനഗരമാണ് കണ്ണൂർ. കേരളത്തിലെതന്നെ പ്രധാന പട്ടണങ്ങളിലൊന്നാണ് കണ്ണൂർ. ഇന്ത്യയിലെ 62 സൈനിക കന്റോണ്മെന്റുകളിലൊന്ന് കണ്ണൂരിലാണ്‌ സ്ഥിതി ചെയ്യുന്നത്.ഡച്ചുകാർ പണിത ചരിത്രപ്രസിദ്ധമായ സെന്റ്‌ ആഞ്ജലോസ് കോട്ടയും പയ്യാമ്പലം ബീച്ചും നഗരത്തിനുള്ളിലായാണ് സ്ഥിതി ചെയ്യുന്നത്.


പ്രധാനപ്പെട്ട  സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ 


-------------------------------------------------------------------

3. വയനാട് കൽ‌പറ്റയാണ് ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ
പന്ത്രണ്ടാമത് ജില്ലയായി 
1980 നവംബർ ഒന്നിനാണ് വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. കോഴിക്കോട് , കണ്ണൂർ എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. കബനി നദിയാണ്‌ ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്. വയനാട് ജില്ലയുടെ മൊത്തം വിസ്തൃതി 2131 ചതുരശ്ര കിലോമീറ്ററാണ്, ഭൂവിഭാഗത്തിന്റെ 38 ശതമാനവും വനമാണ്.

കോഴിക്കോട് map എന്നതിനുള്ള ചിത്രം

-----------------------------------------------------------

4. കോഴിക്കോട്  

കോഴിക്കോട്. ([koːɻikːoːɖ] (About this sound listen)) ദക്ഷിണേന്ത്യൻ സംസ്ഥാനമായ കേരളത്തിലെ കോഴിക്കോട് ജില്ലയുടെ ആസ്ഥാനം. കാലിക്കറ്റ്‌ (Calicut) എന്ന പേരിലും അറിയപ്പെടുന്നു.സാമൂതിരിയാണ് ഏറേക്കാലം കോഴിക്കോട് ഭരിച്ചിരുന്നത്. 1957 ജനുവരി 1 നാണ് കോഴിക്കോട് ജില്ല നിലവിൽ വന്നത്. 28,79,131 ച കി,മീറ്റർ വിസ്തൃതിയുള്ള ജില്ലയിൽ വടകര, കൊയിലാണ്ടി,താമരശ്ശേരി,കോഴിക്കോട് എന്നിങ്ങനെ നാല് താലൂക്കുകൾ ഉണ്ട്.കേരളത്തിലെ പട്ടണങ്ങളിൽ വലിപ്പത്തിന്റെ കാര്യത്തിൽ കോഴിക്കോട് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ 
  1. റീജണൽ സയൻസ് സെന്റർ & പ്ലാനെറ്റേറിയം
  2. മാനാഞ്ചിറ സ്ക്വയർ
  3. പഴശ്ശിരാജ മ്യൂസിയം
  4. കോഴിക്കോട് ബീച്ച്                     
  5. ബേപ്പൂർ തുറമുഖം
  6. കാപ്പാട് ബീച്ച്
  7. മറൈൻ അക്വേറിയം
  8. സരോവരം പാർക്ക്
  9. കോട്ടയ്ക്കൽ കുഞ്ഞാലി മരയ്ക്കാർ മെമോറിയൽ
  10. മലബാർ ബോട്ടാണിക്കൽ ഗാർഡൻ

-------------------------------------------------------------------------------------------

5.മലപ്പുറം 

കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നും അഞ്ചാമതായി സ്ഥിതി ചെയ്യുന്ന ജില്ലയാണ് മലപ്പുറംമലപ്പുറം നഗരമാണ് ജില്ലയുടെ ആസ്ഥാനം. ജനസാന്ദ്രതയേറിയ ജില്ലകളിലൊന്നാണിത്. നിലവിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്രാമപഞ്ചായത്തുകൾ ഉള്ള ജില്ലയാണ് ഇത്കേരളത്തിലെ പത്താമത്തെ ജില്ല ആയിട്ടാണ് മലപ്പുറം പിറക്കുന്നത്. പിന്നാക്ക പ്രദേശത്തിന്റെ വികസനത്തിന് പുതിയ ജില്ലാ എന്ന ആശയം വലിയ കോലാഹലങ്ങളിക്ക് നയിച്ചു. കാൽപന്തുകളിക്ക് ഏറെ ആരാധകരുള്ള ഈ പ്രദേശത്ത് നിന്നും നിരവധി കളിക്കാർ ദേശീയ ടീമിലേക്ക് ഉയർന്നു വന്നിട്ടുണ്ട്. സെവൻസ് ഫുട്ബോൾ ആണ് മലപുറത്തിന്റെ പ്രത്യേകത.സർകാറുകൾ കളിക്കവിശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിവേചനം കാണിച്ച മലപ്പുറം സെവൻസ് ടൂർണമെന്റുകളിലൂടെ തങ്ങളുടെ കളിയെ മുന്നോട്ട് കൊണ്ട് പോയി. നൂറുക്കണക്കിന് ടൂർണമന്റുകൾ മലപ്പുറത്തിന്റെ പല ഭാഗങ്ങളിലുമായി നടക്കാറുണ്ട്.
     
സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ 
                                                  

-----------------------------------------------------------------------------------------------------

പാലക്കാട്‌ 

കേരളത്തിലെ ഏറ്റവും വലിയ ജില്ലയാണ് പാലക്കാട്‌. ആസ്ഥാനം പാലക്കാട് നഗരം2006 ലാണ് പാലക്കാടിന്‌ ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചത്‌. അതിനു മുൻപ് ഇടുക്കി ജില്ല ആയിരുന്നു കേരളത്തിലെ ഏറ്റവും വലിയ ജില്ല. ഇടുക്കി ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് ചേർത്തതോടെയാണ്‌ ഇടുക്കി ജില്ലയ്ക് ഒന്നാം സ്ഥാനം നഷ്ടപെട്ടത്.

പാലക്കാട്ടെ നെല്‍പാടങ്ങള്‍

പാലക്കാട്  map എന്നതിനുള്ള ചിത്രംപാലക്കാട്ടെ നെൽപാടങ്ങൾ

-----------------------------------------------

7.തൃശൂര്‍   കേരള സംസ്ഥാനത്തിന്റെ മദ്ധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന
ഒരു ജില്ലയാണ് തൃശ്ശൂർ (തൃശ്ശിവപേരൂർ). കേരളത്തിന്റെ‍ സാംസ്കാരിക തലസ്ഥാനമായി തൃശ്ശൂർ അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ സ്ഥിതിചെയ്യുന്ന ഈ ജില്ലയ്ക്ക് 3032 ച.കി. വിസ്തീർണ്ണമുണ്ട്. ആസ്ഥാനം തൃശൂർ നഗരം ആണ്.  തൃശ്ശൂർ പൂരംവെടിക്കെട്ട്പുലിക്കളി എന്നിവ വളരെ പ്രശസ്തമാണ്. ഇന്ത്യയിലെ തന്നെ ആദ്യത്തേതെന്നു കരുതുന്ന മുസ്ലിം പള്ളി-കൊടുങ്ങല്ലൂരിലെ ചേരമാൻ പള്ളി- ഇതേ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.തൃശ്ശൂരിനെ കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നാണ് വിളിക്കുന്നത്. അത്രയും സഹിഷ്ണുതയും വൈവിദ്ധ്യമാർന്നതുമാണ് തൃശ്ശൂരിന്റെ സംസ്കാരം പൈതൃകം. 

കേരളം: അടിസ്ഥാന വിവരങ്ങള്‍ (യാത്രകള്‍ ഇഷ്ട്ടപ്പെടുന്നവര്‍ക്കും ഉപകാരപ്പെടും )( CLICK)



സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍

  • നെഹ്രുപാർക്ക്,തൃശൂർ
  • ചേറ്റുവ വഴിയോര വിശ്രമകേന്ദ്രം
  • ഡ്രീം വേൾഡ് വാട്ടർ പാർക്ക്
  • സിൽ വർ സ്റ്റോം വാട്ടർ തീം പാർക്ക്
  • പ്രശസ്തമായ ചവക്കാട് ബീച്
  • സ്നേഹതീരം ബീച്ച് റെസോർട്സ്, തളിക്കുളം
  • മുനയ്ക്കൽ ബീച്ച്, അഴീക്കോട്

====================================================

8. എറണാകുളം ജില്ല 


ernakulam map എന്നതിനുള്ള ചിത്രം കേരളത്തിലെ പതിനാല്‌ ജില്ലകളിലൊന്ന്1958ഏപ്രിൽ ഒന്നിനാണ്‌ എറണാകുളം ജില്ല രൂപീകൃതമായത്‌.മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. ഋഷിനാഗക്കുളം എന്നാണ് പണ്ട് അറിയപ്പെട്ടിരുന്നത് രണ്ടാമത്തേ വലിയ നഗരവും ഏറ്റവും വലിയ വ്യാവസായികമേഖലയുമായ കൊച്ചി ഈ ജില്ലയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.

സന്ദര്‍ശിക്കേണ്ട സ്ഥലങ്ങള്‍ 

കാലടി 
അധ്വൈതാശ്രമം മലയാറ്റൂര്‍ പള്ളി 
ബോള്‍ഗാട്ടി ദ്വീപ്‌ 
ഡച്ച് പാലസ്
ഹില്‍ പാലസ്
children's park
മറൈന്‍ ഡ്രൈവ്
വെല്ലിംഗ് ടണ്‍ ഐലന്ഡ് 
ചീനവല 
സാന്താകൃസ്ബസലിക്ക 
===============================================================

9. ഇടുക്കി ജില്ല 


കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ഇടുക്കി. ആസ്ഥാനം പൈനാവ്തൊടുപുഴകട്ടപ്പനഅടിമാലി നെടുംകണ്ടംഇടുക്കി എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങൾ. 4358 ച.കി. വിസ്തീർണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വരും) ഇടുക്കി ജില്ലയാണ്‌ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല 
idukki map എന്നതിനുള്ള ചിത്രം
തീവണ്ടിപ്പാതഇല്ലാത്ത കേരളത്തിലെ രണ്ടുജില്ലകളിൽഒന്നാണ്‌ ഇത് (മറ്റതു വയനാട്). വൈദ്യുതോൽപ്പാ‍ദനത്തിന് പേരുകേട്ടതാണ് ഈജില്ല. കേരള സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഈജില്ലയിലെ ജലവൈദ്യുത പദ്ധതികളിൽ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവുംവലിയ കമാനഅണക്കെട്ടായ( Arch dam) ഇടുക്കിഅണക്കെട്ട് ഇവിടെയാണ്. ഇതുഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവുംഉയരം കൂടിയ അണക്കെട്ടാണ്. കേരളത്തിലെ ഏറ്റവുംവലിയ ജലവൈദ്യുതപദ്ധതിയുംഇതാണ്.

സന്ദര്‍ശിക്കേണ്ട പ്രധാന സ്ഥലങ്ങള്‍ 


മൂന്നാർ ഹിൽ സ്റ്റേഷൻ,
തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, 
വാഗമൺ
രാമക്കൽമേട്,
 ചതുരംഗപ്പാറമേട്, 
രാജാപ്പാറ, 
ആനയിറങ്കൽ
 പഴയ ദേവികുളം
 ചീയപ്പാറ/വാളറ വെള്ളച്ചാട്ടം
============================================================

kottayam map എന്നതിനുള്ള ചിത്രം

10. കോട്ടയം kottayam map എന്നതിനുള്ള ചിത്രം

കോട്ടയം കേരളത്തിലെ ഒരു ജില്ല, തലസ്ഥാനം കോട്ടയം നഗരം. പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു. സാക്ഷരതയിൽ മുൻപന്തിയിലാണ്‌ ഈ ജില്ല, 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 96.40% സാക്ഷരരാണ്‌. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളിൽ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്‌.പ്രധാന പട്ടണങ്ങള്‍ കോട്ടയംചങ്ങനാശ്ശേരിപാലാകാഞ്ഞിരപ്പള്ളിഎരുമേലിപൊൻകുന്നം,വൈക്കം,പാമ്പാടി,ഈരാററുപേട്ടഏറ്റുമാനൂർമുണ്ടക്കയംകടുത്തുരുത്തിപുതുപ്പള്ളി, കൊടുങ്ങൂർ, പള്ളിക്കത്തോട് എന്നിവയാണ് 
============================================================


11  ആലപ്പുഴ 


alappuzha map എന്നതിനുള്ള ചിത്രംകേരളത്തിലെ ഒരു തീരദേശജില്ലയാണ് ആലപ്പുഴ.ഇതിന്റെ ആസ്ഥാനം ആലപ്പുഴ നഗരമാണ്. 1957 ഓഗസ്റ്റ് 17 നാണ് ജില്ല രൂപീകൃതമായത്. 1990 ലാണ് ആലപ്പി എന്ന ഇതിന്റെ ഔദ്യോഗിക ഇംഗ്ലീഷ് നാമധേയം ആലപ്പുഴ എന്നാക്കി മാറ്റിയത്. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ്ആലപ്പുഴ.കൂടാതെ കയർ വ്യവസായത്തിനും പേരുകേട്ടതാണ്. കേരളത്തിലെ ഒട്ടുമിക്ക കയർവ്യവസായസ്ഥാപനങ്ങളും ജില്ലയിലാണ്.ജില്ലയുടെ ആസ്ഥാനമായ ആലപ്പുഴ നഗരം മനോഹരമായ കായലുകളും കനാലുകളും കൊണ്ട് സമ്പന്നമാണ്, കേരളത്തിൽ വനം ഇല്ലാത്ത ഏക ജില്ലയാണ് അലപ്പുഴ. തലങ്ങും വിലങ്ങുമായി ഒഴുകുന്ന തോടുകളും അതിലൂടെയുള്ള ജലഗതാഗതവും കണ്ട് ‘കിഴക്കിന്റെ വെനീസ്‘ എന്നാണ് കഴ്സൺ പ്രഭുആലപ്പുഴയെ വിശേഷിപ്പിച്ചത്.

==================================================================

12.  പത്തനംതിട്ട

കേരളത്തിലെ ഒരു ജില്ല, സഹ്യപർവ്വതത്തിന്റെ മടിത്തട്ടിലെ ഒരു മലയോര നഗരമാണ് പത്തനംതിട്ട.പത്തനംതിട്ട എന്ന പേര് 'പത്തനം' എന്നും 'തിട്ട' എന്നും രണ്ടു നാമങ്ങളുടെ കൂടിച്ചേർന്ന രൂപമാണ്. ഇതിന്റെ അർത്ഥം നദീതീരത്തുള്ള ഭവനങ്ങളുടെ നിര എന്നതാണ്.  1982 നവംബർ മാസം ഒന്നാം തീയതി ആണു കൊല്ലം ജില്ല വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായത്. പന്തളംരാജഭരണവുമായി ബന്ധമുണ്ടെന്ന് കരുതുന്ന പ്രദേശമാണ് പത്തനംതിട്ട. കൊല്ലംആലപ്പുഴകോട്ടയംഇടുക്കി ജില്ലകളുമായി പത്തനംതിട്ട ജില്ലാതിർത്തി പങ്കു വയ്ക്കുന്നുണ്ട്. കിഴക്ക് തമിഴ്‌നാട്അതിർത്തിയോട് ചേർന്ന് വനഭൂമിയുള്ള ഈ ജില്ലയുടെ പകുതിയിൽ അധികവും വനഭൂമിതന്നെയാണ്                     
                                                                                    pathanamthitta map എന്നതിനുള്ള ചിത്രം


=============================================================
kollam map എന്നതിനുള്ള ചിത്രം13. കൊല്ലം ജില്ല 1957 ഓഗസ്റ്റ്‌ 17-നാണു 
കൊല്ലം, കുന്നത്തൂർ
കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം എന്നീ താലൂക്കുകൾ ചേർത്തു കൊല്ലം ജില്ല രൂപീകൃമായത്.
======================================================================


14. തിരുവനന്തപുരം ജില്ല 

കേരളത്തിന്റെ തെക്കേ അറ്റത്തുള്ളതും സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരം ഉൾക്കൊള്ളുന്നതുമായ ജില്ല . ആസ്ഥാനം തിരുവനന്തപുരം നഗരം. ഭാരതത്തിന്റെ തെക്കേ അറ്റമായ കന്യാകുമാരി തിരുവനന്തപുരം ജില്ലയുടെ അതിരായ പാറശാലയിൽ നിന്നും 56 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്നു.പ്രധാന പട്ടണങ്ങള്‍ 

പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ 

വർക്കലകിളിമാനൂർആറ്റിങ്ങൽനെടുമങ്ങാട്‌കാട്ടാക്കടനെയ്യാറ്റിൻകരപാറശ്ശാലഎന്നിവയാണ് പ്രധാന പട്ടണങ്ങള്‍ .അഗസ്ത്യവനം, നെയ്യാർ ഡാം, മീൻമുട്ടി-കൊമ്പൈകാണി ജലപാതങ്ങൾ, പൊന്മുടി, പേപ്പാറ ഡാം, അരിപ്പവനോദ്യാനം, വർക്കല, അഞ്ചുതെങ്ങ്, വേളി, കോവളം, വിഴിഞ്ഞം, ആക്കുളം, മൃഗശാല, നേപ്പിയർ മ്യൂസിയം, പ്രിയദർശിനി പ്ളാനറ്റേറിയം അരുവിക്കര എന്നിവയാണ് ഇക്കൂട്ടത്തിൽ മുഖ്യമായവ. ശ്രീപദ്മനാഭസ്വാമി ക്ഷേത്രം, ആറ്റുകാൽ ക്ഷേത്രം, അരുവിപ്പുറം, ചെമ്പഴന്തി, ബീമാപള്ളി, വെട്ടുകാട്, ശാർക്കര, ശിവഗിരി




             KERALA BEAUTY    ⇧

 പശ്ചിമ ഘട്ടത്തിന്‍റെപ്രകൃതി ഭംഗി നേരിട്ടറിയാന്‍ ഈ വീഡിയോ കുട്ടികളെ കാണിക്കുക 

                       പശ്ചിമഘട്ടം ↟

കേരളം മനോഹരം (CLICK)

ഔദ്യോഗിക ചിഹനങ്ങള്‍

കേരളത്തിന്റെ ഔദ്യോഗിക ഭാഷ മലയാളവും, ഔദ്യോഗിക മുദ്ര അശോകസ്തംഭത്തിന് ഇരുവശവുമായി നിൽക്കുന്ന ആനകളുമാണ്. തെങ്ങാണ്കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം. മലമുഴക്കി വേഴാമ്പലിനു ഔദ്യോഗിക പക്ഷിയുടേയും ഇന്ത്യൻ ആനയ്ക്ക് ഔദ്യോഗിക മൃഗത്തിന്റേയും സ്ഥാനമുണ്ട്. കണിക്കൊന്ന കേരളത്തിന്റെ ഔദ്യോഗിക പുഷ്പവും, കരിമീൻകേരളത്തിന്റെ ഔദ്യോഗിക മത്സ്യവും ആണ്. യേശുദാസാണ് ആസ്ഥാന ഗായകൻ

                              മൃഗം       :   ആന


കരയിൽ ജീവിക്കുന്നവയിൽ വച്ച് ഏറ്റവും വലിയ ജീവിയായ ആനയാണ് കേരളത്തിന്റെ ദേശീയ മൃഗം. ഭൂമുഖത്തിലെ വിവിധ ഭാഗങ്ങളിലായി വിവിധതരം ആനയിനങ്ങൾ ജീവിച്ചിരുന്നതായി കണ്ടെത്തപ്പെട്ടിട്ടുണ്ടെങ്കിലും ഏഷ്യയിലും ആഫ്രിക്കയിലും മാത്രമേ ഇന്ന് ഇവയുള്ളൂ.

                                        

               പക്ഷി    

                            മലമുഴക്കി വേഴാമ്പൽ


വേഴാമ്പലുകൾക്കിടയിൽ ഏറ്റവും വലിപ്പമുള്ളവയാണ് മലമുഴക്കി വേഴാമ്പൽ.ഇതിനെയാണ് കേരളം സംസ്ഥാനപക്ഷിയായി സ്വീകരിച്ചിരിക്കുന്നത്. ഉയർന്നുവരുന്ന മഴുവിനെക്കണ്ട് ഭയപ്പാടോടെ കേഴുന്ന മുഴുവൻ വനജീവികളുടെയും പ്രതീകമായാണ് സംസ്ഥാനപക്ഷി എന്ന അംഗീകാരം.

                                                             

                                                      പുഷ്പം                     


                         കണിക്കൊന്ന


മേടമാസത്തിൽ വിഷുക്കാലം വന്നെത്തിയെന്നതിന്റെ നാന്ദിയായാണ് കണിക്കൊന്നയുടെ പൂവിടൽ കണക്കാക്കപ്പെടുന്നത്. 

                                                                                             

                    

              ഔദ്യോഗിക വൃക്ഷം  :  തെങ്ങ്

എ ഡി ഒന്നാം നൂറ്റാണ്ടിനും ആറാം നൂറ്റാണ്ടിനുമിടയ്ക്കാണ് തെങ്ങ് കേരളത്തിലെത്തിയതെന്നാണ് ചരിത്രകാരനായ പി.കെ. ബാലകൃഷ്ണൻ അഭിപ്രായപ്പെടുന്നത്. മലേഷ്യയിൽ നിന്നാവാം തെങ്ങ് ഇന്ത്യയിലെത്തിയതെന്ന് പ്രസിദ്ധ ചരിത്രകാരനായ ഡി ഡി കൊസാമ്പിയുടെ നിരീക്ഷണം.

                         

           

:                                               

                                  ഔദ്യോഗികഫലം

                                                    ചക്ക

                    

                                                                                            മത്സ്യം                            


                കരിമീൻ

2010 ലാണ് കേരള സർക്കാർ കരിമീനിനെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്. മാത്രമല്ല, 2011 നെ ‘കരിമീനിന്റെ വർഷ’മായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
                              

ജലവൈദ്യുത പദ്ധതികൾജില്ലബന്ധപ്പെട്ട നദികൾ
പള്ളിവാസൽ ജലവൈദ്യുത പദ്ധതിഇടുക്കിമുതിരപ്പുഴ
ശെങ്കുളം ജലവൈദ്യുത പദ്ധതിഇടുക്കിമുതിരപ്പുഴ
പന്നിയാർ ജലവൈദ്യുത പദ്ധതിഇടുക്കിമുതിരപ്പുഴ
നേര്യമംഗലം ജലവൈദ്യുത പദ്ധതിഇടുക്കിമുതിരപ്പുഴ
ഇടുക്കി ജലവൈദ്യുത പദ്ധതിഇടുക്കിചെറുതോണി നദി
*ഇടമലയാർ ജലവൈദ്യുത പദ്ധതിഎറണാകുളംഇടമലയാർ
പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതിതൃശൂർഷോളയാർ
കുറ്റ്യാടി ജലവൈദ്യുത പദ്ധതിവയനാട്കുറ്റ്യാടിപ്പുഴ
കല്ലട ജലവൈദ്യുത പദ്ധതികൊല്ലംകല്ലടനദി

കേരളം : അടിസ്ഥാന വിവരങ്ങള്‍ 

കേരളം

കേരളത്തിന്റെ തലസ്ഥാനം?   
തിരുവനന്തപുരം
കേരളത്തിന്റെ വിസ്തീർണ്ണം എത്ര
38,863
കേരളത്തിന്റെ പ്രധാന ഭാഷ?
മലയാളം
കേരളത്തിലെജില്ലകൾ?
14
കേരളത്തിലെ താലൂക്കുകൾ?
63
കേരളത്തിലെ വില്ലേജുകൾ?
1572
കേരളത്തിലെ കോർപ്പറേഷനുകൾ?
6
കേരളത്തിലെ വികസനബ്ലോക്കുകൾ?
152
കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ?
140  
കേരളത്തിലെ ആദ്യ പേപ്പർ മിൽ?
പുനലൂർ പേപ്പർ മിൽ
കേരളത്തിലെ ആദ്യ വനിതാ മന്ത്രി?
കെ. ആർ. ഗൌരിയമ്മ
കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ?
ഡോ. ബി. രാമകൃഷ്ണറാവു
കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി?
ഇ. എം. എസ്. നമ്പൂതിരിപ്പാട്
കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ?
പി. കെ. ത്രേസ്യ
കേരളത്തിലെ ആദ്യ മുസ്ലിം പള്ളി?
ചേരമാൻ ജുമാ മസ്ജിദ്
കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ?
ഡോ. മിസ്സിസ് പുന്നൻ ലൂക്കോസ്
കേരളത്തിലെ ആദ്യ ശബ്ദ സിനിമ?
ബാലൻ
കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ?
വിഗതകുമാരൻ
കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ്?
ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക്
കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്?
ലളിതാംബിക അന്തർജനം
കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി?
ജി. ശങ്കരകുറുപ്പ്
കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം?
കൃഷ്ണഗാഥ
കേരളത്തിലെ ആദ്യത്തെ വനിതാ ഐ. എ. എസ്. ഓഫീസർ?
അന്നാ മൽഹോത്ര
കേരളത്തിലെ ആദ്യത്തെ ലയൺ സഫാരി പാർക്ക്?
നെയ്യാർ
കേരളത്തിലെ ആദ്യത്തെ തേക്കിൻ തോട്ടം?
നിലമ്പൂർ
കേരളത്തിൽ ആദ്യമായി കടലിലിറങ്ങിയ കപ്പൽ?
റാണി പത്മിനി
കേരളത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ കേന്ദ്രം?
കൊച്ചി


കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ?
20
കേരളത്തിലെ രാജ്യസഭാസീറ്റുകൾ?
9
കേരളത്തിലെ നദികൾ?
44
കേരളത്തിലെ തീരപ്രദേശദൈർഘ്യം?
580കി.മീ
കേരളത്തിലെ സംസ്ഥാനപക്ഷി?
മലമുഴക്കിവേഴാംബൽ
കേരളത്തിന്റെ സംസ്ഥാന മത്സ്യം?
കരിമീൻ
കേരളത്തിന്റെ സംസ്ഥാന മൃഗം?
ആന
കേരളത്തിന്റെ സംസ്ഥാന പുഷ്പം?
കണിക്കൊന്ന
കേരളത്തിന്റെ സംസ്ഥാന വൃക്ഷം?
തെങ്ങ്
കേരള സംസ്ഥാനം നിലവിൽ വന്ന വർഷം?
1956 നവംബർ 1
കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ വിഭജനം?
മലനാട്, ഇടനാട്, തീരപ്രദേശം
കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല - മലപ്പുറം (41,10,956)
കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല - വയനാട് (8,16,558)
കേരളത്തിൽ ഏറ്റവും കൂടുതൽ സാക്ഷരതയുള്ള ജില്ല - പത്തനംതിട്ട (96.63%)
കേരളത്തിൽ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ല - പാലക്കാട് (88.49%)
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല - തിരുവനന്തപുരം (ച. കി. മീ. 1509)
കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല - ഇടുക്കി (ച. കി. മീ. 254)
കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല - കണ്ണൂർ (1000 പുരു. 1133 സ്ത്രീ)
കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ് ജില്ല - ഇടുക്കി (1000 പുരു. 1006 സ്ത്രീ)
കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ് - 4.86%
കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള നഗരം - തിരുവനന്തപുരം (75,249)
കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം - തൃശൂർ (31,559)കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
ആനമുടി
കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ?
ഷൊർണ്ണൂർ
കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി?
ഇടുക്കി
കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി?
കല്ലട
കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി?
പെരിയാർ
കേരളത്തിലെ ഏറ്റവും വലിയ കായൽ?
വേമ്പനാട്ടു കായൽ
കേരളത്തിലെ ഏറ്റവും വലിയ ജില്ല?
പാലക്കാട്
കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്?
ഏറനാട്
കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി?
പെരിയാർ


കേരളത്തിൽ ഏറ്റവും ആദ്യം


കേരളത്തിലെ ആദ്യത്തെ പത്രം?
രാജ്യസമാചാരം
കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം?
തട്ടേക്കാട്
കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ്?
തിരുവനന്തപുരം കാഴ്ചബംഗ്ലാവ്
കേരളത്തിലെ ആദ്യത്തെ വിമാനസർവീസ്?
തിരുവനന്തപുരം- മുംബൈ
കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ?
മട്ടാഞ്ചേരി
കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം?
സംക്ഷേപവേദാർത്ഥം
കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ്?
തിരുവനന്തപുരം
കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ്?
ഓമനക്കുഞ്ഞമ്മ
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി?
പള്ളിവാസൽ
കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം?
വീണപൂവ്



അപരനാമങ്ങൾ

പമ്പയുടെ ദാനം - കുട്ടനാട്
കേരളത്തിന്റെ നെല്ലറ - കുട്ടനാട്
തേക്കടിയുടെ കവാടം - കുമളി
പാവങ്ങളുടെ ഊട്ടി - നെല്ലിയാമ്പതി
കേരളത്തിന്റെ ഊട്ടി - റാണിപുരം
കേരളത്തിന്റെ ദക്ഷിണകാശി - തിരുനെല്ലി
കിഴക്കിന്റെ വെനീസ് - ആലപ്പുഴ
അറബിക്കടലിന്റെ റാണി - കൊച്ചി
കേരളത്തിന്റെ കാശ്മീർ - മൂന്നാർ
അക്ഷരനഗരം - കോട്ടയം
ലാൻഡ് ഓഫ് ലാറ്റക്സ് - കോട്ടയം
ചെറിയ മക്ക - പൊന്നാനി
വയനാടിന്റെ കവാടം - ലക്കിടി
ചന്ദനക്കാടിന്റെ നാട് - മറയൂർ
കേരളത്തിന്റെ ചിറാപൂഞ്ചി - ലക്കിടി
കേരളത്തിന്റെ സ്വിറ്റ്സർലന്റ് - വാഗമൺ
ദക്ഷിണദ്വാരക - ഗുരുവായൂർ ക്ഷേത്രം
കേരളത്തിന്റെ വാണിജ്യതലസ്ഥാനം - കൊച്ചി
പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം - ആ‍റന്മുള
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം - തൃശൂർ






           കേരളത്തെപ്പറ്റി നാം മനസ്സിലാക്കിയിരിക്കേണ്ട കാര്യങ്ങള്‍ 


  • നിലവില്‍ കേരളത്തിലെ ഏറ്റവും വലിയ ജില്ല പാലക്കാടാണ്സംസ്ഥാനത്തിന്റെ ആകെ വിസ്തൃതിയുടെ 11.53 ശതമാനവും വരും 4,480 ചതുരശ്ര കിലോമീറ്ററാണ് ജില്ലയുടെ വിസ്തീര്‍ണംകാര്‍ഷിക ജില്ലകൂടിയായ പാലക്കാടിനെ ‘കേരളത്തിന്റെ നെല്ലറ’ എന്നാണ് വിളിക്കുന്നത്വലുപ്പത്തില്‍ ഒന്നാമതാണെങ്കിലും ജനസംഖ്യയില്‍ ആറാമതാണ് ഈ ജില്ലഎന്നാല്‍കേരളത്തില്‍ ഏറ്റവും കൂടുതല്‍ പട്ടികജാതിക്കാരുള്ളത് പാലക്കാടാണ്വലിപ്പത്തില്‍ മുന്നിലാണെങ്കിലും സാക്ഷരതയുടെ കാര്യത്തില്‍ ഏറ്റവും പിന്നിലാണ് പാലക്കാട് ജില്ലയുടെ സ്ഥാനം.
  • ആലപ്പുഴയാണ് ഏറ്റവും ചെറിയ ജില്ല. 1,414 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണംകേരളത്തിന്റെ ആകെ വിസ്തൃതിയുടെ 3.64 ശതമാനം മാത്രമാണിത്  ജനസാന്ദ്രത കൂടിയ രണ്ടാമത്തെ ജില്ലയാണ് ആലപ്പുഴഒരു ചതുരശ്ര കിലോമീറ്ററില്‍ 1501 പേര്‍ താമസിക്കുന്നെന്നാണ് കണക്ക്.(2011 സെന്‍സെസ്) കേരളത്തിന്റെ മൊത്തം ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859 ആണ്ആകെ വിസ്തീര്‍ണത്തെ ജനസംഖ്യകൊണ്ട് ഭാഗിച്ചാണ് ജനസാന്ദ്രത കണക്കാക്കുന്നത്കേരളത്തില്‍ വനഭൂമിയില്ലാത്ത ഏക ജില്ലയാണ് ആലപ്പുഴ.
  • വലുപ്പത്തില്‍ മൂന്നാമതാണെങ്കിലും ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാമത് നില്‍ക്കുന്ന ജില്ലയാണ് മലപ്പുറം. 36,25,471 ആണ് ജനസംഖ്യ.സംസ്ഥാന ജനസംഖ്യയുടെ 11.39 ശതമാനം വരുമിത്.
  • ഏറ്റവും കുറച്ച് ജനസംഖ്യയുള്ള ജില്ല വയനാടാണ്. 7,80,619 പേരാണ് ജില്ലയില്‍ താമസിക്കുന്നത്സംസ്ഥാന ജനസംഖ്യയുടെ 2.45 ശതമാനമാണിത്രണ്ട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന കേരളത്തിലെ ഒരേയൊരു ജില്ലയാണ് വയനാട്കടല്‍ത്തീരവും റെയില്‍പ്പാളവും ഇവിടെഇല്ല . 25 ഗ്രാമപഞ്ചായത്തുകളും48 വില്ലേജുകളും മാത്രമുള്ള വയനാട് തന്നെയാണ് കേരളത്തില്‍ ഏറ്റവും കുറച്ച് ഗ്രാമപഞ്ചായത്തുകളും വില്ലേജുകളുമുള്ള ജില്ല.
  • കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ലയായ തിരുവനന്തപുരത്താണ് നമ്മുടെ തലസ്ഥാനം നിലകൊള്ളുന്നത്കേരളത്തിലെ ഏക സിംഹ സഫാരി പാര്‍ക്ക് ഉള്‍ക്കൊള്ളുന്ന നെയ്യാര്‍ വന്യജീവി സങ്കേതം ഈ ജില്ലയിലാണുള്ളത്. 2011ലെ സെന്‍സെസ് പ്രകാരം ഏറ്റവും  ജനസാന്ദ്രത കൂടിയ  ജില്ലയാണ് തിരുവനന്തപുരം,ചതുരശ്ര കിലോമീറ്ററില്‍ 1509 പേര്‍ താമസിക്കുന്നെന്നാണ് കണക്ക്.
  • ഏറ്റവും കുറച്ച് കടല്‍ത്തീരമുള്ള ജില്ലയാണ് കൊല്ലം. 37 കിലോമീറ്ററാണ് ജില്ലയിലെ കടല്‍ത്തീരംകേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായി അറിയപ്പെടുന്ന തെന്മല സ്ഥിതിചെയ്യുന്നത് കൊല്ലം ജില്ലയിലാണ്. പ്രസിഡന്‍സ് ട്രോഫി വള്ളം കളി നടക്കുന്നത് കൊല്ലം ജില്ലയിലാണ്.
  • കേരളത്തില്‍ ഏറ്റവും കുറച്ച് റെയില്‍പാതയുള്ള ജില്ല പത്തനംതിട്ടയാണ്ഒരേയൊരു റെയില്‍വേ സ്റ്റേഷനേ ഈ ജില്ലയിലുള്ളൂ -തിരുവല്ലതീര്‍ത്ഥാടന കേന്ദ്രമായ ശബരിമല പത്തനം തിട്ട ജില്ലയിലാണ്.
  • കോട്ടയമാണ് ഏറ്റവും സാക്ഷരതയുള്ള ജില്ല. 95.82 ശതമാനമാണ് ഇവിടത്തെ സാക്ഷരതാനിരക്ക്കേരളത്തിലെ ആദ്യത്തെ അച്ചടിശാലയും കോളജും സ്ഥാപിക്കപ്പെട്ടത് കോട്ടയത്താണ്. Land of Letter, Lakes & Latex എന്നറിയപ്പെടുന്ന ജില്ല കേട്ടയം ആണ്.
  • ഏറ്റവും ജനസാന്ദ്രത കുറഞ്ഞ ജില്ലയും ഏറ്റവുമധികം വനപ്രദേശമുള്ള ജില്ലയും ഇടുക്കിയാണ്കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും ഉയര്‍ന്ന കൊടുമുടിയും സ്ഥിതിചെയ്യുന്നത് ഇടുക്കിയില്‍ത്തന്നെയാണ്ഒരേയൊരു ചന്ദനക്കാടുള്ളതും ഇവിടെത്തന്നെമറയൂരില്‍.
  • ഇന്ത്യയില്‍ സമ്പൂര്‍ണ സാക്ഷരത നേടിയ ആദ്യ ജില്ലയാണ് എറണാകുളംഏറ്റവും കൂടുതല്‍ ആളുകള്‍ നഗരപ്രദേശങ്ങളില്‍ താമസിക്കുന്നത് എറണാകുളത്താണ്.ജില്ലയിലെ ആകെ ജനസംഖ്യയില്‍ 47.56 ശതമാനം പേരും നഗരത്തില്‍ വസിക്കുന്നവരാണ്. ഡച്ച് കൊട്ടാരമായ ബോള്‍ഗാട്ടി പാലസ്ചരിത്ര മൂസിയം ഹില്‍പാലസ്,തുടങ്ങി കേരളത്തിന്റെ പല ചരിത്ര സ്മാരകങ്ങളും എറണാകുളത്തുണ്ട്.
  • കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്ന തൃശൂര്‍ ജില്ലയിലാണ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിംപള്ളിയായ ചേരമാന്‍ മസ്ജിദ് സ്ഥിതിചെയ്യുന്നത്.ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്ത്യന്‍ ദേവാലയമായ പുത്തന്‍പള്ളിയും തൃശൂരില്‍ത്തന്നെയാണുള്ളത്പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരവും അരങ്ങേറുന്നതവിടെത്തന്നെ.
  • കടല്‍മാര്‍ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യനായ പോര്‍ചുഗീസ് നാവികന്‍ വാസ്കോ ഡ ഗാമ കപ്പലിറങ്ങിയ ചരിത്രപ്രസിദ്ധമായ കാപ്പാട് കോഴിക്കോട് ജില്ലയിലാണുള്ളത്കര്‍ഷകരുടെ ശതമാനം ഏറ്റവും കുറവുള്ള ജില്ല കൂടിയാണിത്തൊഴിലാളികളില്‍ 3.47 ശതമാനം പേര്‍ മാത്രമേ കാര്‍ഷിക പണികളെ ആശ്രയിക്കുന്നുള്ളൂവെന്നാണ് കണക്ക്. എറ്റവു വലിയ തടി വ്യവസായ കേന്ദ്രം കല്ലായ ഇവിടെയാണ്.
  • സംസ്ഥാനത്ത് ഏറ്റവുമധികം കടല്‍ത്തീരം ഉള്‍പ്പെടുന്നത് കണ്ണൂര്‍ ജില്ലയിലാണ്കശുവണ്ടി ഏറ്റവും കൂടുതല്‍ ഉല്‍പാദിപ്പിക്കുന്നതും ഈ ജില്ലയിലാണ്. സഹകരണ മേഖലയിലെ പ്രശസ്തമായ പരിയാരം മെഡിക്കല്‍ കോളജ് കണ്ണൂര്‍ ജില്ലയിലാണ്.
  • കേരളത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്ഏറ്റവുമധികം പുഴകളൊഴുകുന്നതും ഈ ജില്ലയിലൂടെയാണ്പ്രധാനപ്പെട്ട12ഓളം പുഴകള്‍ ഇവിടെയുണ്ട്കൂടാതെവ്യാപകമായി പുകയില കൃഷിചെയ്യുന്ന ഒരേയൊരു ജില്ലയും ഇതുതന്നെ. പ്രലിദ്ധമായ ബേക്കല്‍ കോട്ട കേരളത്തിലാണ്

2 comments:

  1. I think This is Good For Kids That's y m Sharing free online EVS test quiz for CBSE Class 1 ,
    EVS test quiz for CBSE Class 2 ,
    EVS test quiz for CBSE Class 3 ,
    EVS test quiz for CBSE Class 4 ,
    EVS test quiz for CBSE Class 5 ,
    CBSE will assist you to improve your EVS skills on every concept in a fun interactive way. Will help students to practice multiple choice questions of respective subjects.

    ReplyDelete
  2. IGCSE Grade 1 Maths

    IGCSE Grade 2 Maths

    IGCSE Grade 3 Maths

    IGCSE Grade 4 Maths

    IGCSE Grade 5 Maths
    Maths With Answers will help students to practice multiple choice questions of respective subjects. Concept wise test for IGCSE Maths

    ReplyDelete

[credits for the code: newbloggerthemes.com]