നാടന്‍ പാട്ടുകള്‍ TEXT(CLICK)
(32 നാടൻ പാട്ടുകളുടെ ശേഖരം)
അധകൃതന്റെ വായ്മൊഴി പാരമ്പര്യമാണ്നാടന്‍ പാട്ടുകള്‍.
പച്ചയായ ജീവിതവുമായാണ് ഇതിനു ബന്ധം.വ്യത്യസ്ഥ തൊഴിലുകളുമായി ബന്ധപ്പെട്ടുകൊണ്ടാണ് നാടന്‍ പാട്ടുകള്‍ രൂപം കൊണ്ടിട്ടുള്ളത്
"ഇന്നെന്താ പെണ്ണൊരു പാട്ട് പാടാത്തെ
പെണ്ണിന്റെ പാട്ടിനോരീണ മില്ലാത്തെ
പാടത് നിക്കണ പുന്നാര പെണ്ണെ
പാട്ടൊന്നു പാടടി പുന്നാരപെണ്ണേ
ഞാറു നടുന്നേരം പാടുണ പാട്ട്
ഞാറു നടുമ്പം വള കിലുങ്ങട്ടെ
.............................................................
.................................................................. "
ഒരു നാടൻ പാട്ട് : G UPS താമരശ്ശേരി
ചീരപ്പാട്ട്
പണ്ടെങ്ങാണ്ടൊരു .......(വീഡിയോ )
ചെഞ്ചീര
തുമ്പി തുള്ളല്‍
ഇത്തിരിപ്പൂവേ ....
നിങ്ങളുടെ നാട്ടിലിപ്പോള്‍ ...
ഒന്നാനാം കൊച്ചു തുമ്പി
കുഞ്ഞിക്കുരുക്കന്‍
കണ്ണില്ലാത്തൊരു പെണ്ണുപറഞ്ഞു ...
തെയ്താര തെയ്താര തക തെയ്താര തെയ്താര ......(2)
പെണ്ണായ പെണ്ണെല്ലാം കൂട്ടം കൂടി വട്ടത്തില് കൂടി വഴക്കൊന്നു കൂടി തെയ്താര........(2)
കണ്ണില്ലാത്തൊരു പെണ്ണു പറഞ്ഞു പെണ്ണിനു കണ്മഷി നന്നല്ലെന്ന് തെയ്താര.........(2)
കാതില്ലാത്തൊരു പെണ്ണു പറഞ്ഞു പെണ്ണിൻ കമ്മലു നന്നല്ലെന്ന് തെയ്താര..........(2)
കയ്യില്ലാത്തൊരു പെണ്ണു പറഞ്ഞു പെണ്ണിനു കരിവള ചേരില്ലെന്ന് തെയ്താര..........(2)
കണ്ണും മൂക്കും കാതും പോയൊരു പെണ്ണു മൊഴിഞ്ഞു
തന് കാര്യം അഞ്ജനമെന്തെന്നെനിക്കറിയാം
മഞ്ഞളു പോലെ വെളുത്തിരിക്കും.
“രാരി തത്തമ്മേഎന്നെ കൊഴി കൊത്തല്ലേ
കോഴി കൊത്ത്യാലൊഎന്റെ മാല പൊട്ടൂല്ലോ
മാല പൊട്ട്യാലോഎന്നെ അച്ഛന്‍ തല്ലൂലോ
അച്ഛന്‍ തല്യാലോഎന്നെ അമ്മ കൊല്ലൂല്ലോ
അമ്മ കൊന്നാലോഎന്നെ വലിച്ചെറിയൂലോ
വലിച്ചെറിഞ്ഞാലോഎന്നെ ചിതലരിക്കൂലോ
ചിതലരിച്ചാലോഎന്നെ കോഴി കൊത്തൂലോ“
ദോശമ്മേ ദോശ കലക്കി ചുട്ട ദോശ
അച്ഛന് അഞ്ച് അമ്മയ്ക്ക് നാല്
ചേട്ടനു മൂന്ന് ചേച്ചിക്കു രണ്ട്
എനിക്കൊന്നേ
“അക്കുത്തിക്കുത്താനപെരുങ്കുത്തക്കരെ നിക്കണ ചക്കിപ്പെണ്ണിന്റെ കയ്യോ കാലോരണ്ടാലൊന്ന്, തട്ടീ മുട്ടീ മലത്തിങ്ക്ലാ”എന്നാ ഞങടെ വെള്ളുവാനാടന്‍ (ഏലംകുളം പഞ്ചായത്ത്) ഗ്രാമത്തില്‍ കേട്ടിട്ടുള്ളത്. അതിലെ ആ "മലത്തിങ്ക്ലാ” എന്ന പദം! ഹാ സുന്ദരം! ഗ്രാമീണശൈലി! അതുപറയുമ്പോള്‍ കൈപ്പത്തി മലര്‍ത്തണം. അടുത്ത റൌണ്ടില്‍ “മലത്തിങ്ക്ല” എന്നത് മലര്‍ത്തിയ കൈപ്പത്തിയില്‍ വന്നാല്‍, ആ കൈ ഔട്ട്..എന്തൊരു കളി!
കുട്ടിയുടെ കൈനീട്ടിപിടിച്ച്, വിരലുകള്‍ നിവര്‍ത്തി കൈവെള്ളയില്‍ മെല്ലെ മെല്ലെ അടിച്ച്,
തപ്പോ തപ്പോ തപ്പാണിതപ്പുകുടുക്കയിലെന്തുണ്ട്‌നാഴിയുരി ചോറുണ്ട്‌അമ്മാമന്‍ വന്നേ വിളമ്പാവൂഅമ്മാമി തന്നേ ഉണ്ണാവൂ..
“ദില് ഉപ്പുണ്ടോ? ദില് ഉപ്പുണ്ടോ?" (ഇതില്‍ ഉപ്പുണ്ടോ?? എന്നാണേ)എന്ന് ചോദിച്ച് ഓരോ വിരലുകളും മടക്കി വെക്കുന്നു. അവസാനം അഞ്ചു വിരലുകളും മടക്കി കഴിഞാല്‍..
“"അച്ഛന്റമ്മാത്തേക്ക് ഏത്യാ വഴീ, ഏത്യാ വഴീ “ ന്ന് ചോദിച്ച് മടക്കിയ വിരലുകള്‍ക് മുകളിലൂടെ വിരലോടിച്ച് കുട്ടിയുടെ കക്ഷം വരെ എത്തിച്ച് കുട്ടിയെ കിക്കിളിയാക്കുംഎന്നാണവസാനം.വാ പൈങ്കിളി പോ പൈങ്കിളിപൊന്നും പൈങ്കിളിപാറിപ്പോയ്...കൈവിരലുകള്‍ നിവര്‍ത്തിയും മടക്കിയൂം കുട്ടികളെ കളിപ്പിക്കുന്ന ഏര്‍പ്പാടാണ്.
എന്നെ വിളിച്ചോ? വിളിച്ചുആര്?
തെങ്ങിണ്റ്റെ ആര് എന്തു തെങ്ങ്?
കൊന്നത്തെങ്ങ് എന്തു കൊന്ന?
കണിക്കൊന്ന എന്തു കണി?
വിഷുക്കണി എന്തു വിഷു?
മേട വിഷു എന്തു മേട?
മണി മേട എന്തു മണി?
എന്നെ വിളിച്ചോ? വിളിച്ചുആര്?
തെങ്ങിണ്റ്റെ ആര് എന്തു തെങ്ങ്?
കൊന്നത്തെങ്ങ് എന്തു കൊന്ന?
കണിക്കൊന്ന എന്തു കണി?
വിഷുക്കണി എന്തു വിഷു?
മേട വിഷു എന്തു മേട?
മണി മേട എന്തു മണി?
ആരാത്? മാലാഖാ..'
എന്തിനു വന്നു? എഴുത്തിനു വന്നു..
.എന്തെഴുത്ത്? തലേലെഴുത്ത്...
എന്തു തല? മൊട്ടത്തല...'';/
എന്തു മൊട്ട? കോഴിമൊട്ട...
എന്തുകോഴി? കാട്ടു കോഴി...
എന്തു കാട്? കുറ്റിക്കാട്?]
എന്തു കുറ്റി? കരണക്കുറ്റീ..
"ഠേ"
അത്തള പിത്തള തവളാച്ചി ചുക്കുമേലിരിക്കണ ചൂലാപ്പ്\\
മറിയം വന്ന് വിളക്കൂതി ഗുണ്ടാ മണി സാറാ പീറാ ഗോട്ട്.\
(ഗോട്ട് അടിച്ച് കൈ മലര്‍ത്തി വച്ച് കളി തുടരുന്നു
2.അക്കുത്തിക്കുത്താന വരമ്പേ
കയ്യേ കുത്ത് കരിങ്കുത്ത്
ചീപ്പ് വെള്ളം താറാമ്മെള്ളം
താറാമ്മക്കള കയ്യേലൊരു ബ്ലാങ്ക്
അക്കര നിക്കണ ചക്കരപ്രാവിന്റെ
കയ്യോ കാലോ ഒന്നോ രണ്ടോ
വെട്ടിക്കുത്തി മടക്കിട്ട്.
3.ഞ-നൊ-രു-മ-നു-ഷ്യ-നെ ക-ണ്ടുഅ-യാ-ളു-ടെ നി-റം എ-ന്ത്?(പച്ച) പ-ച്ച. (ച്ച തൊട്ട വിരല്‍ ഔട്ട്)
4.ഒന്ന്, രണ്ട്, മൂന്ന്, നാല്അഞ്ച്, ആര്, ഏഴ്, എട്ട്എട്ടും മുട്ടും താമരമൊട്ടുംവടക്കോട്ടുള്ള അച്ഛനുമമ്മയുംപൊ-ക്കോ-ട്ടെ.
നാരങ്ങാ പാല്ചൂട്ടയ്ക്ക് രണ്ട്
ഇലകള്‍ പച്ചപൂക്കള്‍ മഞ്ഞ
ഓടി വരുന്ന<>(വരുന്ന ആളുടെ പേര്)<> പിടിച്ചേ(ഡിങ്കന്‍, വല്യമ്മായി)
6.കട്ടുറുമ്പിന്റെ കാത് കുത്തിന്കാട്ടിലെന്തൊരു മേളാങ്കം
7.അത്തിള്‍ ഇത്തിള്‍ ബെന്തിപ്പൂസ്വര്‍ഗ രാജാ പിച്ചിപ്പൂബ്ലാം ബ്ലീം ബ്ലൂം(സാരംഗി)
8.ഉറുമ്പേ, ഉറുമ്പേഉറുമ്പിന്റച്ഛന്‍ എങട്ട് പോയി?ചാത്ത്ണ്ണാന്‍ പോയിനെയ്യില് വീണ് ചത്തും പോയികൈപ്പടത്തിന്റെ പുറകിലെ തൊലിയില്‍ നുള്ളി പിടിച്ച്,ഒന്നിനുമുകളില്‍ ഒന്നായി എല്ലാവരും പിടിച്ച് ഒര്രു ഉയര്‍ന്ന ഗോപുരം പോലെ പിടിച്ച്, ആട്ടീ, ചത്തും പോയി എന്നു പറയുമ്പോള്‍ വിടണം.(-സു-സുനില്‍)
നാടന്‍ പാട്ടുകള്‍ -(ടെക്സ്റ്റ്)(CLICK HERE)
നിന്നെക്കാണാന്‍ എന്നെക്കാളും.....(വീഡിയോ ) ↑
കൈതോലാ പായ വിരിച്ച് .....↑
ഏനുണ്ടോടീ അമ്പിളി ചന്ദം ...↑
ഇനി വരുന്നൊരു തലമുറക്ക് ....↑
ഓടപഴംപോലൊരു പെണ്ണ് ...മണി യുടെ ഗാനം ..↑
മണിയുടെ നാടന്‍ പാട്ടുകള്‍ (ഓഡിയോ )↑↓
എല്ലാരും ചൊല്ലിനെ ..എല്ലാരും ചൊല്ലിനു ...↑
അമ്മായീടെ മോളെ ഞാന്‍ ...(വീഡിയോ )↑
ആടണ്ടട മാങ്ങേ ...↑
എല്ലാരും ചൊല്ലിനെ ..എല്ലാരും ചൊല്ലിനു ...↑
പ്രസീതയുടെ നാടന്‍ പാട്ടുകള്‍ ↑ (ആട്ടോം പാട്ടും ....,കാവടിച്ചിന്ത് ...,നിന്നെക്കാണാന്‍ ....,പള്ളിവാളും ....,വിരുത്തം ...,മണ്ടാരക്കാവിലെ ..,തെ യ്യം തിനന്തിനാ....,കൈതോലപായ ...,തിരിതിരി ...,മാനേ മധുരയിലെ ..)
മുത്തിയമ്മ (വീഡിയോ )
↑കണ്ടാ മിണ്ട്യാല്
ആങ്ങളമാര്‍ എന്തിയെടി ...↑
താഴ്ത്തി കൊയ്യെടി...താളത്തില്‍ കൊയ്യെടി
No comments:
Post a Comment