ഓണം

                                   ഓണം 


        നിരവധി ഐതിഹ്യങ്ങളുള്ള ഒന്നാണ് ഓണം. അസുരരാജാവായ മഹാബലിയേയും വാമനനേയും കുറിച്ചുള്ള കഥകളാണ് ഓണത്തിന്റെ ഐതിഹ്യത്തില്‍ പ്രധാന൦ . ഓണത്തെക്കുറിച്ച് ചോദിച്ചാല്‍ ഏതൊരു കൊച്ചു കുട്ടിയും ആദ്യം പറയുന്നതും ഓര്‍ക്കുന്നതും മഹാബലി തമ്പുരാനെക്കുറിച്ച് തന്നെയായിരിക്കും.
 ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. 
                പലദേശങ്ങളില്‍ ജോലി ചെയ്യുന്ന മക്കള്‍ വേര്‍പാടിന്റെയും ഒറ്റപ്പെടലിന്റെ വേദന പേറി ജീവി്‌കുന്ന അച്ഛനമ്മമാരെ സന്ദര്‍ശിച്ച്‌ അവര്‍ക്കൊപ്പമിരുന്ന്‌ പൂക്കളം തീര്‍ത്തും, സദ്യയുണ്ടും അടുത്ത ഓണനാളുകള്‍ വരുന്നത്‌ വരെ ഓര്‍ത്തു വെക്കാനുള്ള നനുത്ത ദിനങ്ങള്‍ തീര്‍ക്കുന്ന ദിനങ്ങളാണ്‌ ഓണക്കാലം.

ചരിത്രം
       അസുരരാജാവായിരുന്നു മഹാബലി. എന്നാല്‍ തന്റെ പൂര്‍വ്വികരില്‍ നിന്നും തികച്ചും വ്യത്യസ്തനായിരുന്നു മഹാബലി. മഹാബലിയുടെ നന്മ കണ്ട് ദേവന്‍മാര്‍ മഹാവിഷ്ണുവിനോട് സഹായമഭ്യര്‍ത്ഥിക്കുകയാണ് ഉണ്ടായത്.മഹാബലി യാഗം  ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു.  മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു.

      തിരുവോണദിനത്തില്‍ മഹാബലി തമ്പുരാന്‍ തന്റെ പ്രജകളെ കാണാന്‍ വന്നെത്തും എന്നാണ്‌ വിശ്വാസം. അതുകൊണ്ട്‌ തന്നെ പ്രജകളെല്ലാം മാവേലിയെ വരവേല്‍ക്കാന്‍ മനോഹരമായ പൂക്കളങ്ങളൊരുക്കിയും, സദ്യവട്ടങ്ങള്‍ തയ്യാറാക്കിയും കാത്തിരിക്കണം .ഓണം എന്നത്‌ മലയാളിയെ സംബന്ധിച്ചിടത്തോളംഒരു വികാരമാണ്‌. അതുകൊണ്ട്‌ തന്നെ മറുനാട്ടില്‍ ഓണം ആഘോഷിക്കേണ്ടി വരുമ്പോഴും മലയാളിത്തത്തോടെ ആഘോഷിക്കാന്‍ ഓരോ മലയാളിയും ശ്രദ്ധ  കാണിക്കുന്നു



എന്നാല്‍ മൂന്നാമടി വെയ്ക്കുന്നതിനു മുന്‍പ് എന്ത് വരം വേണമെന്ന് വാമനന്‍ മഹാബലിയോട് ചോദിച്ചു. വര്‍ഷത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാനുള്ള അനുവാദമാണ് മഹാബലി ആവശ്യപ്പെട്ടത്

പേരിനുപിന്നിൽ:
ശ്രാവണം -ആവണം -ഓണം

ഓണപ്പൂക്കളo 

' തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന്‌ അത്തം മുതൽ തറയുണ്ടാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു  'അത്തം പത്തോണം' എന്ന്‌ ചൊല്ല്‌.  ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര ചുവപ്പല്ലാത്ത പൂ മാത്രമേ പാടുള്ളൂ. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ ചെമ്പരത്തിപ്പൂവിന്‌ പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ്‌‍ പൂക്കളം പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്‌. മൂലം നാളിൽ ചതുരാകൃതിയിലാണ് പൂക്കളം ഒരുക്കേണ്ടത്.


പാരമ്പര്യ രീതിയിൽ പൂക്കളമൊരുക്കാം (വീഡിയോ)



ഉത്രാടപ്പാച്ചിൽ

ഓണാഘോഷത്തിന്റെ അവസാന വട്ട ഒരുക്കത്തിനായി ഉത്രാടദിവസം (തിരുവോണത്തിനു തലേദിവസം) പിറ്റേ ദിവസത്തെ ഓണാഘോഷത്തിനു ആവശ്യമായ സാധനങ്ങൾക്കായി  നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. ഓണത്തിനുവേണ്ടതെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസം ആണു ഉത്രാട ദിവസം. അടുക്കളയിലേക്കും മറ്റും ഓണത്തിനു വേണ്ടതെല്ലാം കൈയ്യെത്തും ദൂരത്ത് എത്തിക്കുക എന്നതാണു ഉത്രാടപ്പാച്ചിലിന്റെ ഉദ്ദേശം



ഏറ്റവും മികച്ചതും ലളിതവുമായ 15 പൂക്കള ഡിസൈനുകൾക്ക് ഇവിടെ ക്ലിക്കുക


ഓണപ്പാട്ടുകൾ 

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല

തിരുവോണ നാളിലെൻ മുറ്റത്തു (വീഡിയോ)









   ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ 






ഓണം വന്നേ (വീഡിയോ)




ഒന്നാനാം കൊച്ചുതുമ്പി 


തുമ്പപ്പൂവേ പൂത്തിരളേ 



  ഓണച്ചൊല്ലുകൾ 


          ഓണം എന്നതിനുള്ള ചിത്രം

ഓണസദ്യ 
ഓണത്തിന്റെ പ്രധാനാകർഷണം ഓണസദ്യയാണ്‌. '
ഉണ്ടറിയണം ഓണം' എന്നാണ്‌ 
 കാളൻഓലൻഎരിശ്ശേരി എന്നിവയാണ്‌ ഓണസദ്യയിൽ പ്രധാന വിഭവങ്ങൾ.
 നാക്കില തന്നെ വേണം ഓണസദ്യക്ക്‌. നാക്കിടത്തുവശം വരുന്ന രീതിയിൽ ഇല വയ്ക്കണം
കടുമാങ്ങനാരങ്ങഇഞ്ചിപ്പുളിഇഞ്ചിതൈര്‌പപ്പടം
ഉപ്പേരികൾ (ചേനപയർ‌, വഴുതനങ്ങപാവക്ക)
ശർക്കരപുരട്ടിയും പഴനുറുക്കും പഴവും പാലടയും പ്രഥമനുംപുളിശ്ശേരിയും മോരും തോരനും സാമ്പാറുമായാൽ ഓണ സദ്യ കെങ്കേമമായി 



ഓണക്കളികള്‍

    ഓണക്കാലത്ത് ഗ്രാമ പ്രദേശങ്ങളില്‍ കണ്ടുവരുന്ന കളികളെയായിരുന്നു പൊതുവെ ഓണക്കളികള്‍ എന്നറിയപ്പെട്ടിരുന്നത്. 

കൈകൊട്ടിക്കളി


                    സ്‌ത്രീകളുടെ ഓണവിനോദങ്ങളിൽ പ്രഥമസ്ഥാനമാണ്‌ കൈകൊട്ടിക്കളിക്കുള്ളത്‌. പൊതുവെ എല്ലാ ജില്ലകളിലും കണ്ടുവരുന്ന ഒന്നാണിത്‌. വീടുകളുടെ അകത്തളങ്ങളുടെ സ്വകാര്യതകളിൽ നടത്തിപ്പോന്നിരുന്ന ഇത് പിൽകാലത്ത് മുറ്റത്ത പൂക്കളത്തിനു വലംവച്ചുകൊണ്ടും നടത്തിവരുന്നു. ഒരാൾ പാടുകയും മറ്റുള്ളവർ ഏറ്റുപാടുകയും ഒപ്പം വട്ടത്തിൽ നിന്ന്‌ ചുവടുവച്ച്‌ കൈകൊട്ടിക്കളിക്കുകയുമാണ്‌ പതിവ്‌.
പുലിക്കളി 
ഓണം കളികളില്‍ ആളുകളെ ആകര്‍ഷിക്കുന്നതില്‍ ഏറ്റവും മുമ്പില്‍ നില്‍ക്കുന്നവയിലൊന്നാണ് പുലിക്കളി. അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ്‌ തൃശൂരിന്റെ പുലിക്കളി.നാലാം ഒാണത്തിലാണ് പുലിക്കളി നടക്കാറുള്ളത്.തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റൂ സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട്. ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ്. ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികൾ , പച്ച, മഞ്ഞ്, കറുപ്പ്, സിൽ വർ, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്.






ONAM FUNNY GAMES




ഓണത്തല്ല്  
ഓണത്തല്ലാണ് മറ്റൊരു ഇനം. കരുത്തു തെളിയിക്കേണ്ട ഒരു കായികവിനോദമാണിത്. മികച്ച പരിശീലനം നേടിയവര്‍ക്കാണ് ഇതില്‍ കഴിവ് തെളിയിക്കാനാകുക. ചാണകം മെഴുകിയ കളത്തിലാണ്‌ തല്ലു നടക്കുക. ഇതിന്‌ ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുൻപ്‌ പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കൻമാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന്‌ 'ചേരികുമ്പിടുക' എന്ന്‌ പറയുന്നു.

കമ്പ വലി 
'ഓണത്തോടനുബന്ധിച്ചു നടത്തുന്ന ഏറെ ജനകീയമായ ഒരു കളിയാണ് കമ്പവലി

















കുമ്മാട്ടിക്കളി





തൃശൂർ,പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശൂർ പട്ടണത്തിൽകിഴക്കുമ്പാട്ടുകര ദേശക്കാരർ ഓണത്തോടനുബന്ധിച്ച് അഘോഷിക്കുന്നു. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നു.

തലപന്തു കളി

ഓണക്കാലത്ത് കുട്ടികളും യുവാക്കളും പങ്കെടുക്കുന്ന മറ്റൊരു വിനോദമാണ് തലപന്തു കളി. മൈതാനത്തും വീട്ട്മുറ്റത്തും കളിക്കാവുന്ന ഈ വിനോദത്തിൽ ക്രിക്കറ്റ്കളിപോലെ ആകയുള്ളവർ രണ്ട് സംഘങ്ങളായി പിരിഞ്ഞ് ഒരു കൂട്ടർ കളിക്കുകയും മറ്റേ കൂട്ടർ കാക്കുകയും ചെയ്യുന്നു. 

1 comment:

  1. I loved the information given above, I appreciate the writing. Enhance your learning experience with our top-notch online home tuition classes for Class 11.
    For more info Contact us: +91-9654271931, +971-505593798 or visit online tuition for class 11

    ReplyDelete

[credits for the code: newbloggerthemes.com]