ശിശുദിനം

                               

   

ശിശുദിനം 

              ജവഹര്‍ലാല്‍നെഹ്‌റു ( ചാച്ചാജി )

         അലഹബാദില്‍ 1889നവംബര്‍ 14നാണു പണ്ഡിറ്റ്ജവഹര്‍ലാല്‍നെഹ്‌റു ജനിച്ചത്.മുഗള്‍ ചക്രവര്‍ത്തിമാരുടെജീവനക്കാരായിരുന്ന ഒരുകാശ്മീരി ബ്രാഹ്മണ കുടുംബംആയിരുന്നു അദ്ദേഹത്തിന്റേത്. പഠനത്തില്‍ സമര്‍ത്ഥനായിരുന്നെങ്കിലും മോത്തിലാലിന് ബിഎപരീക്ഷപാസാകാന്‍ കഴിഞ്ഞില്ല. 1883-ല്‍ അദ്ദേഹംപ്ലീഡര്‍ഷിപ്പ് പാസായി കോണ്‍പൂരില്‍ വക്കീല്‍പണിആരംഭിച്ചു. മൂന്ന്കൊല്ലത്തിന്ശേഷം പ്രാക്ടീസ് അലഹബാദിലേക്ക് മാറ്റി. ചുരുങ്ങിയകാലംകൊണ്ട്പേരെടുത്തു, 1889 നവംബര്‍ 14-ന് മോത്തിലാലിന്റെ സീമന്തപുത്രനായി ജവഹര്‍ലാല്‍ജനിച്ചു. താഴെ രണ്ട്പെണ്‍കുട്ടികള്‍ കൂടിഉണ്ടായി. സരൂപ്(വിജയലക്ഷ്മി), കൃഷ്ണ.മോത്തിലാല്‍നെഹ്‌റുവും മഹാത്മാഗാന്ധിയുംആയിരുന്നു രാഷ്ട്രീയത്തില്‍ ജവഹറിന്റെശക്തിസ്രോതസുകള്‍. 1931ഫെബ്രുവരി ആറിന് മോത്തിലാല്‍അന്തരിച്ചു. പിതൃതുല്യനായിട്ടാണ് ജവഹര്‍ലാല്‍ ഗാന്ധിജിയെകണക്കാക്കിയിരുന്നത്. ‘ബാപ്പു’എന്നാണ് അഭിസംബോധന ചെയ്തിരുന്നത്.

               മഹാത്മാഗാന്ധി കഴിഞ്ഞാല്‍ രാജ്യത്ത്ഏറ്റവും ജനപിന്തുണയുള്ള നേതാവായിരുന്നു ജവഹര്‍ലാല്‍നെഹ്‌റു. 1936-ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹമായിരുന്നുപാര്‍ട്ടിയുടെ പ്രധാനപ്രചാരകന്‍. 130ദിവസംകൊണ്ട് വിമാനത്തിലും തീവണ്ടിയിലുംകാറിലും ലോറിയിലുംടോംഗയിലും കാളവണ്ടിയിലും സൈക്കിളിലുംആനപ്പുറത്തുംഒട്ടകപ്പുറത്തും ആവികപ്പലിലും തോണിയിലുംകാല്‍നടയായും 50,000മൈല്‍ യാത്രചെയ്തു. ഒരുകോടിയോളം പേരെഅഭിസംബോധന ചെയ്ത്പ്രസംഗിച്ചു. നേതാവിനെ ഒരുനോക്കുകാണാന്‍ വഴിയരികില്‍തടിച്ചു കൂടിയവര്‍അതിന്റെയെത്രയോ മടങ്ങായിരുന്നു.
        മതനിരപേക്ഷതയുടെ അവസാന വാക്കായിരുന്നു ജവഹര്‍ലാല്‍നെഹ്‌റു. അദ്ദേഹം ഈശ്വരവിശ്വാസിയായിരുന്നില്ല; നിരീശ്വരവാദിയുമായിരുന്നില്ല. നെഹ്‌റുവിന്റെ സഹോദരി കൃഷ്ണയെ വിവാഹം ചെയ്തത് ജൈനമതക്കാരന്‍ ഹത്തിസിംഗ് ആണ്. മകള്‍ ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധി പാഴ്‌സിയും. ഹിന്ദുമഹാസഭയും മുസ്ലീം ലീഗും ഒരുപോലെ എതിര്‍ക്കപ്പെടേണ്ട ഫാസിസ്റ്റ് സംഘടനകളാണെന്ന് നെഹ്‌റു കുറ്റപ്പെടുത്തി. അദ്ദേഹം പ്രസിഡന്റായിരിക്കുമ്പോഴാണ് 1938 ഡിസംബറില്‍ കോണ്‍ഗ്രസുകാര്‍ വര്‍ഗീയ പാര്‍ട്ടികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് വിലക്ക് കല്‍പിച്ചത്. എന്നാല്‍ കോണ്‍ഗ്രസിലെ ഒരുവിഭാഗം നേതാക്കള്‍ നെഹ്‌റുവിനെ മുസ്ലീംപക്ഷപാതിയായിമുദ്രയടിച്ചു. ഇന്ത്യയില്‍ഒരുദേശീയ മുസ്ലീമേഉള്ളൂ; അത്മൗലാനാ നെഹ്‌റുവാണെന്ന് സര്‍ദാര്‍ പട്ടേല്‍ പ്രഖ്യാപിച്ചു .
ജവഹർലാൽ നെഹ്രു
                നെഹ്‌റു ഒരു മികച്ച ഗ്രന്ഥകാരന്‍ കൂടിയായിരുന്നു. 
ഇന്ത്യയെ കണ്ടെത്തല്‍,ലോകചരിത്രാവലോകനം എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥങ്ങളാണ്‌. 1955-ലാണ്‌ ജവഹര്‍ലാല്‍  നെഹ്‌റുവിന്‌ ഭാരതരത്നം ബഹുമതി സമ്മാനിച്ചത്.
ഒരു കുടുബത്തിലെ മൂന്ന് പേര്‍ക്ക് ഭാരതരതനം ലഭിച്ചിട്ടുള്ളത് നെഹ്റുകുടുംബത്തിനാണ്‌.മറ്റൊരു കുടുംബത്തിനും ഒന്നില്‍  കൂടുതല്‍  ഭാരതരത്നം കിട്ടിയിട്ടില്ല.പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹറുവിന്‌ 1955-ലും,മകള്‍ ഇന്ദിരാഗാന്ധിക്ക് 1971-ലും നെഹറുവിന്റെ     ചെറുമകന്‍  രാജീവ്ഗാന്ധിക്ക് 1991-ലും ഭാരതരത്നം സമ്മാനിക്കപ്പെട്ടു.മൂന്നുപേരും ഇന്ത്യന്‍ പ്രധാനമന്ത്രിമാരായിരുന്നു.നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും പ്രധാനമന്ത്രിമാരായിരിക്കുമ്പോഴാണ്‌ ഭാരതരത്നം ലഭിച്ചത്.രാജീവ്ഗാന്ധിക്ക്മരണാനന്തര ബഹുമതിയായാണ്‌ ഈ പുരസ്കാരം സമ്മാനിച്ചത്.

             

                                                     ശിശുദിനം      


             നവംബർ 20 നാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരംആഗോളശിശുദിനംആചരിക്കുന്നത്. ഇന്ത്യയുടെ ആദ്യപ്രധാന മന്ത്രിയായിരുന്ന ജവഹർലാൽനെഹ്രുവിന്റെ ജന്മദിനമായ നവംബർ പതിനാല് ഇന്ത്യയിൽ ആചരിക്കുന്നത് കുട്ടികളുടെ ദിവസമായിട്ടാണ്. കുട്ടികളെ വളരെയധികം സ്നേഹിച്ചിരുന്ന വ്യക്തി എന്ന നിലയിൽലോകമെമ്പാടുംചാച്ചാജിപ്രസിദ്ധി നേടിയിരുന്നു




ശിശുദിന ക്വിസ്സ് (click )

തയാറാക്കിയത്:
മാനസ് RM,കടമ്പൂർ സൗത്ത്  LP സ്‌കൂൾ,കണ്ണൂർ സൗത്ത്.

===========================

NEHRU QUIZ FROM MATTANNUR BRC←CLICK

===========================

        നെഹ്‌റുക്വിസ്സ് (വീഡിയോ) ↑ ↓



DISCOVERY OF INDIA

ഇവിടെ DOWNLOAD ചെയ്യാം ↑↑






കടലാസ് കൊണ്ട് നെഹ്രു തൊപ്പി നിര്‍മ്മാണം 



                       





     ഗാന്ധിജിയുടെമരണത്തിനുശേഷം നെഹ്‌റു 

                            നടത്തിയപ്രസംഗം 



നെഹ്രുവിനെപ്പറ്റിഇംഗ്ലീഷ് പ്രസംഗം (AUDIO)\


                      ക്വി സ്സ്




  • ജവഹര്‍ലാല്‍ നെഹ്‌റു ജനിച്ച വര്‍ഷം ?
    1889 നവംബര്‍ 14  ( ശിശു ദിനമായി ആഘോഷിക്കുന്നു )
    അലഹബാദ്‌ ല്‍
  • ജവഹര്‍ലാല്‍ നെഹ്രു എത്ര വര്‍ഷം തുടര്‍ച്ചയായി ഇന്ത്യയുടെ പ്രധാനമന്തിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് ?
    ഉത്തരം : 17 വര്‍ഷം 
  • “ജവഹര്‍ലാല്‍” എന്ന പദത്തിന്റെ അര്‍ഥം ?
    ഉത്തരം : അരുമയായ രത്നം (അറബി പദമാണ്‌ )
  • ഇംഗ്ലണ്ട് ലെ കേംബ്രിജ് സര്‍വ്വകലാശാലയില്‍ പഠനം പൂര്‍ത്തിയാക്കിയ ജവഹര്‍ലാല്‍ നെഹ്‌റു ഏത് ഹൈക്കോടതിയിലാണ് വക്കീലായി സേവനം അനുഷ്ടിച്ചത് ?
    ഉത്തരം : അലഹബാദ്‌ ഹൈക്കോടതി ( 1912 മുതല്‍ )
  • ജവഹര്‍ലാല്‍ നെഹ്രുവിന്റെ പത്നിയുടെ പേരെന്ത് ?
    ഉത്തരം : കമലാ കൌള്‍
    1917 നവംബര്‍ 19 ല്‍ ഇന്ദിര പ്രിയദര്‍ശിനി ജനിച്ചു
    പിതാവ് : മോത്തിലാല്‍ നെഹ്രു
    മാതാവ് : സ്വരുപ്റാണി തുസ്സു
  • രാഷ്ട്രത്തിന്‍റെ വെളിച്ചം നഷ്ടപ്പെട്ടുവെന്നും എങ്ങും അന്ധകാരമാണെന്നും നെഹ്‌റു പറഞ്ഞ സന്ദര്‍ഭം ?
    ഉത്തരം : ഗാന്ധിജിയുടെ വിയോഗ വേളയില്‍ രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയില്‍
  • ജവഹര്‍ലാല്‍ നെഹ്‌റു “ഇന്ത്യയുടെ രത്നം (Jewel of India) എന്ന് വിശേഷിപ്പിച്ച ഇന്ത്യന്‍ സംസ്ഥാനം ?
    ഉത്തരം : മണിപ്പൂര്‍
  • ഏത് ചൈന  പ്രധാന മന്ത്രിയുമായിട്ടാണ് 1954 ല്‍  പ്രസിദ്ധമായ പഞ്ചശീല തത്വങ്ങളില്‍  നെഹ്രു ഒപ്പ് വച്ചത് ?
    ഉത്തരം : ചൌ എന്‍ ലായ്‌ ( 
    Chou en Lai )
  • നെഹ്രു പങ്കെടുത്ത ആദ്യ കോണ്ഗ്രസ് സമ്മേളനം ?
    ഉത്തരം : 1912 ലെ ബന്ദിപൂര്‍ സമ്മേളനം
  • നെഹ്രുവിന്റെ അന്ത്യവിശ്രമ സ്ഥലം ?
    ഉത്തരം : ശാന്തിവനം
  • നെഹ്രുവും ഗാന്ധിജിയും ആദ്യമായി കണ്ടു മുട്ടിയത് ഏത്കോണ്ഗ്രസ് സമ്മേളനത്തില്‍ വച്ചായിരുന്നു ?
    ഉത്തരം : 1916 ലെ ലക്നൌ സമ്മേളനം
    തന്‍റെ രാഷ്ട്രീയ പിന്‍ഗാമിയായി ഗാന്ധിജി പ്രഖ്യാപിച്ചത് നെഹ്രുവിനെയായിരുന്നു
  • നെഹ്രുവിന്റെ രചനകളില്‍ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന“ഇന്ത്യയെ കണ്ടെത്തല്‍” എഴുതിയത് ഏത്  ജയിലില്‍ വച്ചാണ് ?
    ഉത്തരം : അഹമ്മദ് നഗര്‍ കോട്ട ജയിലില്‍ 

  •  ===========================================================



                        കൂടുതല്‍ ചോദ്യങ്ങള്‍ 

     ➤ 1. നെഹ്‌റു അന്തരിച്ചത് എവിടെവെച്ച് ?


     ➤  2. ഏതു കോളേജില്‍ ആണ് നെഹ്‌റു പഠിച്ചത് ?


     ➤  3. നെഹ്‌റു ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്സിന്റെ പ്രസിടന്റായിആദ്യമായി തെരഞ്ഞെടുക്കപ്പെട്ടതെന്നു ?


     ➤ 4 .നെഹ്‌റു എത്ര പ്രാവശ്യം ജയിലില്‍ കിടന്നിട്ടുണ്ട് ?


     ➤ 5. നെഹ്‌റു അന്തരിച്ചതെന്ന് ?

     ➤ 6. ചൈനയുമായി നെഹ്‌റു ഒപ്പുവച്ച പ്രസിദ്ധമായ കരാര്‍ അറിയപ്പെടുന്നതെങ്ങനെ?


     ➤ 7. നെഹ്‌റു ആരംഭിച്ച പത്രം ഏതു?


     ➤ 8. നെഹ്രുവിനെ എത്ര പ്രാവശ്യം നോബല്‍ അവാര്‍ഡിന് പരിഗണിച്ചിട്ടുണ്ട്?
     ============================================================

    ഉത്തരങ്ങള്‍ 

    1. ടെല്‍ഹിയില്‍ വെച്ചു 

    2. ട്രിനിറ്റി കോളേജ് 

    3. 1929     

    4.  9

    5. 1964 മേയ് 27 

    6. പഞ്ചശീല തത്വങ്ങള്‍ 

    7. NATIONAL HERALD   

    8.   11     


    നെഹ്രുവിനെക്കുറിച്ച്...



    അടിസ്ഥാന വിവരങ്ങള്‍  (FROM WIKIPEDIA)



    1947 ൽ എടുത്ത ചിത്രം

    പദവിയിൽ
    15 ഓഗസ്റ്റ് 1947 – 27 മേയ് 1964
    രാജാവ്ജോർജ്ജ് ആറാമൻ
    1950 ജനുവരി 26 വരെ
    പ്രസിഡണ്ട്രാജേന്ദ്ര പ്രസാദ്
    എസ്. രാധാകൃഷ്ണൻ
    ഗവർണർ ജനറൽലൂയി മൗണ്ട്ബാറ്റൻ
    സി. രാജഗോപാലാചാരി
    1950 ജനുവരി 26 വരെ
    Deputyവല്ലഭായി പട്ടേൽ
    മുൻ‌ഗാമിഇല്ല
    പിൻ‌ഗാമിഗുൽസാരിലാൽ നന്ദ (ഇടക്കാലം)

    ഇന്ത്യയുടെ പ്രതിരോധമന്ത്രി
    പദവിയിൽ
    31 ഒക്ടോബർ 1962 – 14 നവംബർ 1962
    മുൻ‌ഗാമിവി.കെ. കൃഷ്ണമേനോൻ
    പിൻ‌ഗാമിയശ്വന്ത്റാവു ചൗഹാൻ
    പദവിയിൽ
    30 ജനുവരി 1957 – 17 ഏപ്രിൽ 1957
    മുൻ‌ഗാമികൈലാഷ് നാഥ് കട്ജു
    പിൻ‌ഗാമിവി.കെ. കൃഷ്ണമേനോൻ
    പദവിയിൽ
    10 ഫെബ്രുവരി 1953 – 10 ഫെബ്രുവരി 1955
    മുൻ‌ഗാമിഎൻ. ഗോപാലസ്വാമി അയ്യങ്കാർ
    പിൻ‌ഗാമികൈലാഷ് നാഥ് കട്ജു

    ഇന്ത്യയുടെ ധനകാര്യ മന്ത്രി
    പദവിയിൽ
    13 ഫെബ്രുവരി 1958 – 13 മാർച്ച് 1958
    മുൻ‌ഗാമിടി.ടി. കൃഷ്ണമാചാരി
    പിൻ‌ഗാമിമൊറാർജി ദേശായി
    പദവിയിൽ
    24 ജൂലൈ 1956 – 30 ഓഗസ്റ്റ് 1956
    മുൻ‌ഗാമിസി. ഡി. ദേശ്മുഖ്
    പിൻ‌ഗാമിടി.ടി. കൃഷ്ണമാചാരി

    ഇന്ത്യയുടെ വിദേശകാര്യ മന്ത്രി
    പദവിയിൽ
    15 ഓഗസ്റ്റ് 1947 – 27 മേയ് 1964
    മുൻ‌ഗാമിഇല്ല
    പിൻ‌ഗാമിഗുൽസാരിലാൽ നന്ദ
    ജനനം1889 നവംബർ 14
    അലഹബാദ്, ബ്രിട്ടീഷ് ഇന്ത്യ
    ഇപ്പോൾ ഉത്തർപ്രദേശിൽ
    മരണം1964 മേയ് 27(പ്രായം 74)
    ന്യൂ ഡെൽഹി, ഇന്ത്യ
    പഠിച്ച സ്ഥാപനങ്ങൾട്രിനിറ്റ് കോളേജ് കേംബ്രിഡ്ജ് സർവകലാശാല
    ഇൻസ് ഓഫ് കോർട്ട്
    രാഷ്ട്രീയപ്പാർട്ടി
    ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
    ജീവിത പങ്കാളി(കൾ)കമല കൗൾ
    കുട്ടി(കൾ)ഇന്ദിരാ ഗാന്ധി
    പുരസ്കാര(ങ്ങൾ)ഭാരതരത്ന
    ഒപ്പ്
    Jawaharlal Nehru Signature.svg
        

    1 comment:

    1. Such a helpful blog with great insights! If anyone is looking for personalised learning, Ziyyara offers a Malayalam course online with expert one-on-one guidance from home.
      Contact us at +91 9654271931 or visit us for : Learn malayalam online

      ReplyDelete

    [credits for the code: newbloggerthemes.com]